Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel Crisis

ഇന്ധനപ്രതിസന്ധി; ആകാശവഴിയും അടയുന്നു

ല​​​ണ്ട​​​ൻ: ഇ​​​ന്ധ​​​നപ്ര​​​തി​​​സ​​​ന്ധി​​​യെ തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക്. ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ലോ​​​ക​​​ത്താ​​​ക​​​മാ​​​ന​​മു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​ട്ര​​​ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി മു​​​ട​​​ങ്ങി​​ത്തു​​​ട​​​ങ്ങി.

യൂ​​​റോ​​​പ്പി​​​ൽ ഇ​​​നി അ​​​ഞ്ച് ആ​​​ഴ്ച​​​ത്തേ​​​ക്ക് മാ​​​ത്ര​​​മു​​​ള്ള ജെ​​​റ്റ് ഇ​​​ന്ധ​​​ന​​​മാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. അ​​​ന്താ​​​രാ​​​ഷ്‌​​ട്ര എ​​​ന​​​ർ​​​ജി ഏ​​​ജ​​​ൻ​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ​​​റ്റി ബി​​​റ​​​ലാ​​​ണ് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യ​​​ത്.

മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം യൂ​​​റോ​​​പ്പി​​​ലും ഇ​​​ന്ധ​​​ന പ്ര​​​തി​​​സ​​​ന്ധി ഏ​​​റെ രൂ​​​ക്ഷ​​​മാ​​​ണ്. ഇ​​​തു​​​മൂ​​​ലം ഡൊ​​​മ​​​സ്റ്റി​​​ക് സ​​​ർ​​​വീ​​​സു​​​ക​​​ളും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. യൂ​​​റോ​​​പ്യൻ യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. യൂ​​​റോ​​​പ്പി​​​ലേ​​​ക്ക് 75 ശ​​ത​​മാ​​നം ജെ​​​റ്റ് ഇ​​​ന്ധ​​​ന​​​വും മി​​​ഡി​​​ൽ ഈ​​​സ്റ്റി​​​ൽ​​നി​​​ന്നാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ധ​​​ന പ്ര​​​തി​​​സ​​​ന്ധി​​​യെ തു​​​ട​​​ർ​​​ന്ന് മി​​​ക്ക എ​​​യ​​​ർ​​​ലൈ​​​നു​​​ക​​​ളും നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി തു​​​ട​​​ങ്ങി​​യി​​ട്ടു​​ണ്ട്.

യൂ​​​റോ​​​പ്പി​​​ലെ പ്ര​​​മു​​​ഖ വി​​​മാ​​​ന ക​​​മ്പ​​​നി​​​യാ​​​യ ലു​​​ഫ്താ​​​ൻ​​​സാ, കെ​​എ​​​ൽ​​എം, ​റ​​​യ​​​നേ​​​ർ, എ​​​യ​​​ർ​​​ലിം​​​ഗ​​​സ്, എ​​​യ​​​ർ ഫ്രാ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ നി​​​ര​​​വ​​​ധി വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യ​​​ത്.

വ​​​രും ആ​​​ഴ്ച​​​ക​​​ളി​​​ൽ യു​​​ദ്ധ​​​ത്തി​​​നു പ​​​രി​​​ഹാ​​​ര​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളും നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യി​​​ലാ​​​കും. നൈ​​​ജീ​​​രി​​​യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് ഇ​​​ന്ധ​​​ന ചെ​​​ല​​​വു​​​ക​​​ളി​​​ൽ 270 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​​ർ​​​ധ​​​ന​​​വ് ഉ​​​ണ്ടാ​​​യ​​​തി​​​നാ​​​ൽ ത​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഏ​​​തു​​​സ​​​മ​​​യ​​​വും നി​​​ർ​​​ത്തി​​​വ​​യ്​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

പ്ര​​​മു​​​ഖ വി​​​മാ​​​ന ക​​​മ്പ​​​നി​​​ക​​​ളാ​​​യ സിം​​​ഗ​​​പ്പു​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ്, എ​​​യ​​​ർ ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ക്വാ​​​ണ്ട​​​സ്, വെ​​​ർ​​​ജി​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ, ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ്, എ​​​മി​​​റേ​​​റ്റ്സ്, എ​​​ത്തി​​​ഹാ​​​ദ്, ഗ​​​ൾ​​​ഫ് എ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ സ​​​ർ​​​വീ​​​സു​​​ക​​​ളും ഇ​​​തി​​​ന​​​കം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​യി​​ട്ടു​​ണ്ട്.

Latest News

Corehub Up