Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel-dispensing Nozzle At Pump Malfunctions

Alappuzha

പ​മ്പി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന നോ​സി​ൽ കേ​ടാ​യി: ബ​സ് സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി

ചേ​ർ​ത്ത​ല: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന നോ​സി​ൽ കേ​ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ധ​നം നി​റ​ക്കാ​തെ വ​ന്ന​തോ​ടെ ബ​സു​ക​ളു​ടെ ഓ​ട്ടം മു​ട​ങ്ങി. അ​ന​വ​ധി ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഇ​ന്ധ​നം നി​റ​യ്ക്കാ​തെ മ​ട​ങ്ങി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​മ്പി​ലെ ടാ​ങ്കി​ൽ​നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ഇ​ന്ധ​ന ടാ​ങ്കി​ലേ​ക്ക് ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി ഘ​ടി​പ്പി​ക്കു​ന്ന നോ​സി​ൽ ത​ക​രാ​റാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഡീ​സ​ൽ പു​റ​ത്തേ​ക്കു ചീ​റ്റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഡി​പ്പോ​യി​ലെ വ​ർ​ക്ക് ഷോ​പ്പ് ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി ഇ​ന്ധ​നം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത് നി​ർ​ത്തി.

പി​ന്നീ​ട് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ​ക്ക് ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി. ഇ​ന്ധ​നം മു​ഴു​വ​നും തീ​ർ​ന്നു​പോ​യ ചി​ല ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തി ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ മ​റ്റ് ബ​സു​ക​ളി​ൽ​ക​യ​റ്റി​വി​ട്ടു. ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന നോ​സി​ലി​നും ഹോ​സി​നും ഇ​ട​യി​ലു​ള്ള വാ​ഷ​ർ തേ​ഞ്ഞു​പോ​യ​താ​ണ് ചോ​ർ​ച്ച​യ്ക്കു കാ​ര​ണം.

അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ​ത​ന്നെ പ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​ന്ധ​നം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഡി​പ്പോ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട നി​ര​വ​ധി സ​ർ​വീ​സു​ക​ൾ വൈ​കി. ഇ​ത് യാ​ത്ര​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചു. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​രെ മ​റ്റ് ബ​സു​ക​ളി​ൽ ക​യ​റ്റി​വി​ട്ടാ​ണ് താ​ത്കാ​ലി​ക​മാ​യി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച​ത്.

മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം വി​ദ​ഗ്ധ​രെ​ത്തി ത​ക​രാ​റി​ലാ​യ ഭാ​ഗം മാ​റ്റി പു​തി​യ​ത് ഫി​റ്റ് ചെ​യ്തു. തു​ട​ർ​ന്ന് ലീ​ക്കി​ല്ലെ​ന്ന് പൂ​ർ​ണ​മാ​യി ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് പ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​തും സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യ​തും.

Latest News

Corehub Up