Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FulltimePresident

മു​ഴു​വ​ൻ സ​മ​യ അ​ധ്യ​ക്ഷ​ൻ വേ​ണം; രാ​ഹു​ൽ ഗാ​ന്ധി​യോ​ടു നിലപാടറിയിച്ച് വി.ഡി. സ​തീ​ശ​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കെ​​​​പി​​​​സി​​​​സി​​​​ക്ക് മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ വേ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ട് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ അ​​​​റി​​​​യി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പ​​​​ത്ത് ജ​​​​ൻ​​​​പ​​​​ഥി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ 15 മി​​​​നി​​​​റ്റോ​​​​ളം നീ​​​​ണ്ട കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​ത്.

എം​​​​പി​​​​മാ​​​​രും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും അ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും പാ​​​​ർ​​​​ട്ടി​​​​യെ മു​​​​ന്നോ​​​​ട്ടു​​​​ന​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​വും സം​​​​ഘ​​​​ട​​​​നാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നാ​​​​യി മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന ഒ​​​​രാ​​​​ൾ വേ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് സ​​​​തീ​​​​ശ​​​​ൻ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​കാ​​​​ര്യ സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ലെ വി​​​​കാ​​​​ര​​​​വും ഇ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു. കൂ​​​​ടാ​​​​തെ സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു​​​​പോ​​​​കു​​​​ന്ന ഒ​​​​രാ​​​​ളെ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​നെ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യാ​​​​ണു സൂ​​​​ച​​​​ന. ഇ​​​​തി​​​​നോ​​​​ട് രാ​​​​ഹു​​​​ൽ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം.

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്തെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ യോ​​​​ഗം ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് വി​​​​ളി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് സ​​​​തീ​​​​ശ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ അ​​​​സൗ​​​​ക​​​​ര്യം മൂ​​​​ലം യോ​​​​ഗം റ​​​​ദ്ദാ​​​​ക്കി​​​​.

അ​​​​തേ​​​​സ​​​​മ​​​​യം അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തി​​​​നാ​​​​യി വി​​​​വി​​​​ധ നേ​​​​താ​​​​ക്ക​​​​ൾ രം​​​​ഗ​​​​ത്തു​​​​ണ്ട്. ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​ൻ, കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ്, ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി, ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ൽ, മാ​​​​ത്യു കു​​​​ഴ​​​​ൽ​​​​നാ​​​​ട​​​​ൻ, ജോ​​​​സ​​​​ഫ് വാ​​​​ഴ​​​​യ്ക്ക​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ഇ​​​​തി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. സ​​​​മീ​​​​പ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ടി.​​​​എ​​​​ൻ. പ്ര​​​​താ​​​​പ​​​​നും അ​​​​ധ്യ​​​​ക്ഷ​​​​മോ​​​​ഹ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

നി​​​​ല​​​​വി​​​​ലെ അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് മ​​​​ന്ത്രി​​​​യാ​​​​യ​​​​തോ​​​​ടെ പാ​​​​ർ​​​​ട്ടി​​​​ക്ക് മു​​​​ഴു​​​​വ​​​​ൻ​​​​സ​​​​മ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​നി​​​​ല്ലെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നം ശ​​​​ക്ത​​​​മാ​​​​ണ്. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​യി​​​​രി​​​​ക്കും അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക.

പു​​​​തി​​​​യ അ​​​​ധ്യ​​​​ക്ഷ​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ചു സം​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും മു​​​​ൻ കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രു​​​​ടെ​​​​യും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ തേ​​​​ടാ​​​​ൻ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ദീ​​​​പ ദാ​​​​സ് മു​​​​ൻ​​​​ഷി​​​​യെ നേ​​​​ര​​​​ത്തേ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up