Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fundamentalist

കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ മ​ത​മൗ​ലി​ക​വാ​ദ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്നു: പി.​കെ.​കൃ​ഷ്ണ​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ഇ.​കെ. വി​ഭാ​ഗം സ​മ​സ്ത​യു​ടെ മു​ഖ​പ​ത്ര​ത്തി​ലെ മു​ഖ്യ​മ​ന്ത്രി മ​ര്യാ​ദ​യ്ക്കു സം​സാ​രി​ക്ക​ണം എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ലേ​ഖ​നം കേ​ര​ള​ത്തി​ലെ അ​പ​ക​ട​ക​ര​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ തെ​ളി​വാ​ണെ​ന്നു ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി. ​കെ. കൃ​ഷ്ണ​ദാ​സ്.

കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ മ​ത​മൗ​ലി​ക​വാ​ദ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്നു. ഇ.​കെ. വി​ഭാ​ഗം സ​മ​സ്ത​യും മു​സ്‌​ലിം​ലീ​ഗും ത​മ്മി​ലു​ള്ള ബ​ന്ധം കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ​മ​സ്ത​യി​ലൂ​ടെ മു​സ്‌​ലിം ലീ​ഗ് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

ഒ​രു ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യോ​ടാ​ണ് മ​ര്യാ​ദ​യ്ക്ക് സം​സാ​രി​ക്ക​ണം എ​ന്നു ഭ​ര​ണ മു​ന്ന​ണി​യി​ലെ പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി​യു​ടെ പി​ന്തു​ണ​യു​ള്ള മ​ത​സം​ഘ​ട​ന പ​റ​യു​ന്ന​ത്. ഇ​തു കേ​വ​ലം ഒ​രു വി​മ​ർ​ശ​ന​മ​ല്ല, മു​ഖ്യ​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ്.

ഭ​ര​ണ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ൽ നി​ന്നു മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ളി​ലേ​ക്കു മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​ത്ത​രം രാ​ഷ്ട്രീ​യം ജ​നാ​ധി​പ​ത്യ​ത്തി​നു മാ​ത്ര​മ​ല്ല, മ​തേ​ത​ര​ത്വ​ത്തി​നും സാ​മൂ​ഹി​ക സ​മ​ര​സ​ത​യ്ക്കും കേ​ര​ള​ത്തി​ന്‍റെ ഭാ​വി​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

Latest News

Corehub Up