Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G.K. Vasan

ടി​വി​കെ​യ്ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ജി.​കെ. വാ​സ​ൻ 

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ധു​രാ​ന്ത​കം, ധാ​രാ​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ൽ ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സ് നേ​താ​വ് ജി.​കെ. വാ​സ​ൻ. അ​ഴി​മ​തി​ര​ഹി​ത​വും സു​താ​ര്യ​വു​മാ​യ ഭ​ര​ണ​മാ​ണു ടി​വി​കെ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് വാ​സ​ൻ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ വാ​സ​ൻ അ​ണ്ണാ ഡി​എം​കെ സ​ഖ്യം വി​ട്ടി​രു​ന്നു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ജി.​കെ. മൂ​പ്പ​നാ​രു​ടെ മ​ക​നാ​യ വാ​സ​ൻ മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി​രു​ന്നു. പി​ന്നീ​ട് കോ​ൺ​ഗ്ര​സ് വി​ട്ട് ഇ​ദ്ദേ​ഹം മൂ​പ്പ​നാ​രു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സ് (ടി​എം​സി) പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. എ​ന്നാ​ൽ, ത​മി​ഴ്നാ​ട് രാ​ഷ്‌​ട്രീ​യ​ത്തി​ൽ കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കാ​ൻ ടി​എം​സി​ക്കു ക​ഴി​ഞ്ഞി​ല്ല.

Latest News

Corehub Up