Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GDP

Europe

യൂ​റോ​സോ​ണി​ൽ സാ​മ്പ​ത്തി​ക കു​തി​പ്പ്; ജി​ഡി​പി വ​ള​ർ​ച്ച​യി​ൽ 2025ന് ​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന നി​ര​ക്ക്

ബെ​ർ​ലി​ൻ: ആ​ഗോ​ള പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മേ​കി പു​തി​യ റി​പ്പോ​ർ​ട്ട്. യൂ​റോ ക​റ​ൻ​സി ഉ​പ​യോ​ഗി​ക്കു​ന്ന 21 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യൂ​റോ​സോ​ൺ സാ​മ്പ​ത്തി​ക മേ​ഖ​ല 2026ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ 0.4 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചു.

2025-ന്‍റെ ആ​ദ്യ പാ​ദ​ത്തി​ന് ശേ​ഷം യൂ​റോ​സോ​ൺ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ത്രൈ​മാ​സ ജി​ഡി​പി വ​ള​ർ​ച്ച​യാ​ണി​ത്.

വ​ള​ർ​ച്ച​യി​ൽ അ​യ​ർ​ല​ൻ​ഡ് മു​ന്നി​ൽ

അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത് അ​യ​ർ​ല​ൻ​ഡാ​ണ്. 3.9 ശ​ത​മാ​നം എ​ന്ന മി​ക​ച്ച ത്രൈ​മാ​സ വ​ള​ർ​ച്ച നി​ര​ക്കാ​ണ് അ​യ​ർ​ല​ൻ​ഡ് നേ​ടി​യ​ത്. 1.7 ശ​ത​മാ​നം വ​ള​ർ​ച്ച​യു​മാ​യി ലി​ത്വാ​നി​യ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

അ​തേ​സ​മ​യം, വ​ൻ​കി​ട മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​ക​ളു​ടെ സാ​ന്നി​ധ്യം കാ​ര​ണം അ​യ​ർ​ല​ൻ​ഡി​ന്‍റെ വ​ള​ർ​ച്ചാ നി​ര​ക്കു​ക​ളി​ൽ പെ​ട്ടെ​ന്നു​ള്ള വ്യ​തി​യാ​ന​ങ്ങ​ൾ സാ​ധാ​ര​ണ​യാ​ണെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

ഓ​സ്ട്രി​യ​ക്കും ബെ​ൽ​ജി​യ​ത്തി​നും നി​രാ​ശ

പ​ട്ടി​ക​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ ഓ​സ്ട്രി​യ​യും ബെ​ൽ​ജി​യ​വു​മാ​ണ്. ഈ ​ര​ണ്ടാം പാ​ദ​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യൊ​ന്നും ത​ന്നെ രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ല.

യു​എ​സ്-​ഇ​റാ​ൻ യു​ദ്ധ​ത്തി​നി​ട​യി​ലും വ​ൻ​കി​ട രാ​ജ്യ​ങ്ങ​ൾ ക​ട്ട​യ്ക്ക്

യു​എ​സ്-​ഇ​റാ​ൻ യു​ദ്ധം ഉ​യ​ർ​ത്തി​യ സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും യൂ​റോ​പ്പി​ലെ വ​ൻ​കി​ട സാ​മ്പ​ത്തി​ക ശ​ക്തി​ക​ൾ ത​ര​ക്കേ​ടി​ല്ലാ​ത്ത പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ജ​ർ​മനി, ഫ്രാ​ൻ​സ്, ഇ​റ്റ​ലി: 0.2 ശതമാനം വീ​തം ശാ​ന്ത​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

സ്പെ​യി​ൻ: ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന മി​ക​ച്ച പ്ര​ക​ട​നം ആ​വ​ർ​ത്തി​ച്ച് 0.7 ശതമാനം വ​ള​ർ​ച്ച കൈ​വ​രി​ച്ചു.

സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ പ്ര​തീ​ക്ഷി​ച്ച 0.2 ശതമാനം വ​ള​ർ​ച്ച​യെ മ​റി​ക​ട​ന്നാ​ണ് ഈ ​മു​ന്നേ​റ്റം.

യൂ​റോ​പ്യ​ൻ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് ഓ​ഫീ​സാ​യ യൂ​റോ​സ്റ്റാ​റ്റാ​ണ് ഈ ​പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ

വ​ർ​ഷാ​ന്ത​ര വ​ള​ർ​ച്ച​യി​ൽ വ​ൻ മു​ന്നേ​റ്റം:

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ പാ​ദ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ, യൂ​റോ​സോ​ൺ മേ​ഖ​ല​യി​ൽ ഒരു ശതമാനവും ​യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ആ​കെ 1.2 ശതമാനവും ​സീ​സ​ണി​ൽ അ​ഡ്ജ​സ്റ്റ് ചെ​യ്ത സാ​മ്പ​ത്തി​ക വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

സ്പെ​യി​ൻ: ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന മി​ക​ച്ച പ്ര​ക​ട​നം ആ​വ​ർ​ത്തി​ച്ച് 0.7 ശതമാനം വ​ള​ർ​ച്ച കൈ​വ​രി​ച്ചു.

ആ​ഗോ​ള​ത​ല​ത്തി​ൽ യു​ദ്ധ​വും പ​ണ​പ്പെ​രു​പ്പ​വും സൃ​ഷ്ടി​ച്ച ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും യൂ​റോ​പ്യ​ൻ സാ​മ്പ​ത്തി​ക രം​ഗം തി​രി​കെ​ക്ക​യ​റു​ന്നു എ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ് ഈ ​പു​തി​യ ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന​ത്.

Business

2026ൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഇടിഞ്ഞേക്കുമെന്ന് യുഎൻ റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ 2026ൽ ​ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ചാ നി​ര​ക്ക് 6.6 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഇ​ടി​യാ​ൻ സാ​ധ്യ​ത​യെ​ന്നു യു​എ​ൻ റി​പ്പോ​ർ​ട്ട്. രാ​ഷ്‌​ട്രീ​യ, ഭൗ​മ സം​ഘ​ർ​ഷ​ങ്ങ​ൾ, അ​ന്താ​രാ​ഷ്‌​ട്ര സാ​ന്പ​ത്തി​ക സ​മ്മ​ർ​ദ​ങ്ങ​ൾ, ആ​ഗോ​ള സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത എ​ന്നി​വ ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച​യെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നാ​ണ് യു​എ​ൻ വി​ല​യി​രു​ത്ത​ൽ.

2025ൽ ​മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി 7.4 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച. വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​ണെ​ങ്കി​ലും ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​ന്പ​ദ് വ്യ​വ​സ്ഥ​യാ​യി ഇ​ന്ത്യ തു​ട​രും. നി​യ​ന്ത്രി​ത ഗാ​ർ​ഹി​ക​ച്ചെ​ല​വു​ക​ളും പൊ​തു​നി​ക്ഷേ​പ​വും കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കും രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വ​ള​ർ​ച്ച കൂ​ട്ടു​മെ​ന്നും ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന​യു​ടെ "ലോ​ക​സാ​മ്പ​ത്തി​ക സ്ഥി​തി​യും സാ​ധ്യ​ത​ക​ളും'' എ​ന്ന റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു​എ​സ് ഇ​ന്ത്യ​യ്ക്കു മേ​ൽ ഉ​യ​ർ​ന്ന തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​തു ചി​ല ഉ​ത്പ​ന്ന​ങ്ങ​ളെ ബാ​ധി​ച്ചേ​ക്കു​മെ​ങ്കി​ലും പ്ര​ധാ​ന ക​യ​റ്റു​മ​തി മേ​ഖ​ല​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, മ​റ്റു വി​പ​ണി​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും മു​ന്നി​ലു​ണ്ട്.
ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഭൂ​രി​ഭാ​ഗം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി​ക്ക് അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം 50 ശ​ത​മാ​നം ഉ​യ​ർ​ന്ന നി​കു​തി ചു​മ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഈ ​നി​കു​തി 500 ശ​ത​മാ​ന​മാ​യി കൂ​ട്ടു​മെ​ന്ന ഭീ​ഷ​ണി​യും നി​ല​വി​ലു​ണ്ട്.

2025ൽ ​ക​ണ​ക്കാ​ക്കി​യ 2.8 ശ​ത​മാ​ന​ത്തേ​ക്കാ​ൾ ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 2026ൽ 2.7 ​ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തു കോ​വി​ഡി​നു മു​ൻ​പു​ള്ള ശ​രാ​ശ​രി നി​ര​ക്കാ​യ 3.2 ശ​ത​മാ​ന​ത്തേ​ക്കാ​ൾ വ​ള​രെ താ​ഴെ​യു​മാ​ണ്. രാ​ഷ്‌​ട്രീ​യ, ഭൗ​മ, സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ലോ​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥി​തി​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യും പി​ന്നി​ലേ​ക്കു വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​തെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Business

'2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഇ​​ന്ത്യ 7.4 ശ​​ത​​മാ​​നം സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കുമെന്ന്''

ന്യൂ​​ഡ​​ൽ​​ഹി: ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച മ​​ന്ദ​​ഗ​​തി​​യി​​ലാ​​കു​​ന്പോഴും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ തീ​​രു​​വന​​യ​​ങ്ങ​​ൾ സാ​​ന്പ​​ത്തി​​ക​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​കു​​ന്പോ​​ഴും 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഇ​​ന്ത്യ 7.4 ശ​​ത​​മാ​​നം സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കു​​മെ​​ന്ന് നാ​​ഷ​​ണ​​ൽ സ്റ്റാ​​റ്റിസ്റ്റി​​ക്ക​​ൽ ഓ​​ഫീ​​സ് പ്ര​​വ​​ച​​നം. ഏ​​ഷ്യ​​യി​​ലെ മൂ​​ന്നാ​​മ​​ത്തെ സാ​​ന്പ​​ത്തി​​ക ശ​​ക്തി​​യാ​​യ രാ​​ജ്യ​​ത്തി​​ന്‍റെ ക​​രു​​ത്ത് തെ​​ളി​​യി​​ക്കു​​ന്ന​​താ​​ണ് ഈ ​​പ്ര​​വ​​ച​​നം.

ഈ ​​അനുമാനം റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ വ​​ള​​ർ​​ച്ചാ പ്ര​​തീ​​ക്ഷ​​യാ​​യ 7.3 ശ​​ത​​മാ​​ന​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന​​താ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ 6.5 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യെ​​യും പി​​ന്നി​​ലാ​​ക്കു​​ന്ന​​താ​​ണ് പു​​തി​​യ പ്ര​​വ​​ച​​നം. ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം നോ​​മി​​ന​​ൽ ജി​​ഡി​​പി എ​​ട്ടു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​പ്രാ​​പി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മി​​ത് 9.7 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ഈ ​​ക​​ണ​​ക്കു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​ക്കും ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന കേ​​ന്ദ്ര ബ​​ജ​​റ്റ്.

2023-24ൽ 9.2 ​​ശ​​ത​​മാ​​നം, 2024-25ൽ 6.5 ​​ശ​​ത​​മാ​​നം എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ ര​​ണ്ടു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ രാ​​ജ്യ​​ത്തി​​ന്‍റെ സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച. ഇ​​തി​​ൽ 2023-24ലാ​​ണ് വ​​ലി​​യ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​യ വ​​ർ​​ഷം. 2024-25ൽ ​​വ​​ള​​ർ​​ച്ച​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​യെ​​ങ്കി​​ലും ന​​ട​​പ്പു​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഇ​​തു മ​​റി​​ക​​ട​​ക്കു​​മെന്ന​​ാ​​ണ് അനുമാനം.
2021 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ സാ​​ന്പ​​ത്തി​​ക ത​​ള​​ർ​​ച്ച​​യ്ക്കു​​ശേ​​ഷം 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം വ​​രെ രാ​​ജ്യ​​ത്തി​​ന്‍റെ സ​​ന്പ​​ദ് വ്യ​​വ​​സ്ഥ ശ​​രാ​​ശ​​രി 8.2 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് നേ​​ടി​​യ​​ത്.

ഉ​​ത്പാ​​ദ​​ന, സേ​​വ​​ന മേ​​ഖ​​ല​​ക​​ളി​​ലെ ശ​​ക്ത​​മാ​​യ വ​​ള​​ർ​​ച്ച, ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഗാ​​ർ​​ഹി​​ക ചെ​​ല​​വ്, സ​​ർ​​ക്കാ​​ർ കൃ​​ത്യ​​മാ​​യ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ ന​​ട​​ത്തു​​ന്ന ചെ​​ല​​വി​​ടീ​​ൽ, സ്ഥി​​ര ആ​​സ്തി​​ക​​ളി​​ലെ മി​​ക​​ച്ച നി​​ക്ഷേ​​പ​​ങ്ങ​​ൾ തുടങ്ങിയവയുമാ​​ണ് സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​കു​​ന്ന​​വ. വ്യ​​വ​​സാ​​യ ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ വ​​ർ​​ധ​​ന, മെ​​ച്ച​​പ്പെ​​ട്ട വാ​​യ്പ ല​​ഭ്യ​​ത, വി​​പ​​ണി​​യി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ആ​​ഴ​​ത്തി​​ലു​​ള്ള പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ എ​​ന്നി​​വ​​യും രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യ്ക്ക് ആ​​ക്കം കൂ​​ട്ടു​​ന്നു.

2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം റി​​യ​​ൽ ഗ്രോ​​സ് വാ​​ല്യൂ ആ​​ഡ​​ഡ് (ജി​​വി​​എ) 7.3 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യി​​ലെ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. മു​​ൻ​​വ​​ർ​​ഷ​​മി​​ത് 6.4 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യി നോ​​മി​​ന​​ൽ ജി​​വി​​എ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ (9.3%) കു​​റ​​ഞ്ഞ് 7.7 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

മേ​​ഖ​​ലാ പ്ര​​തീ​​ക്ഷ​​ക​​ൾ

പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​യി​​ൽ 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഏ​​ഴു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഒ​​രു വ​​ർ​​ഷം മു​​ന്പ് ഇ​​ത് 4.5 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. നി​​ർ​​മാ​​ണ മേ​​ഖ​​ല ക​​ഴി​​ഞ്ഞ വ​​ർ​​ഷം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 9.4 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ താ​​ഴ്ന്ന് ഈ ​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഏ​​ഴു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ദ്വി​​തീ​​യ​​മേ​​ഖ​​ലയി​​ലെ നി​​ർ​​മാ​​ണ, ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല സ്ഥി​​ര​​വി​​ല​​യി​​ൽ ഏ​​ഴു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​കൂ​​ട്ടു​​ന്ന​​ത്.

സേ​​വ​​ന​​മേ​​ഖ​​ല​​യി​​ൽ മു​​ൻ വ​​ർ​​ഷ​​ത്തെ 7.2 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യെ​​ക്കാ​​ൾ ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 9.1 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഇ​​ന്ത്യ​​ൻ സാ​​ന്പ​​ത്തി​​ക​​വ്യ​​വ​​സ്ഥ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ചാ​​ല​​ക ശ​​ക്തി​​യാ​​ണ് ഗാ​​ർ​​ഹി​​ക ചെ​​ല​​വാ​​ക്ക​​ൽ. ഇ​​ത്ത​​വ​​ണ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ വളർച്ചയേ​​ക്കാ​​ൾ (7.2%) നേ​​രി​​യ കു​​റ​​വു​​ണ്ടാ​​കു​​മെ​​ങ്കി​​ലും ഏ​​ഴു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. കാ​​ർ​​ഷി​​ക അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​യി​​ൽ 3.1 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

മെ​​ഷീ​​ന​​റി, ഫാ​​ക്ട​​റി​​ക​​ൾ, കെ​​ട്ടി​​ട​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ സ്ഥി​​ര ആ​​സ്തി​​ക​​ളി​​ൽ ന​​ട​​പ്പു​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം 7.8 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മി​​ത് 7.1 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. സ​​ർ​​ക്കാ​​രി​​ന്‍റെ ചെ​​ല​​വി​​ടീ​​ൽ മു​​ൻ വ​​ർ​​ഷം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 2.3 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യേ​​ക്കാ​​ൾ ഈ ​​വ​​ർ​​ഷം 5.2 ശ​​ത​​മാ​​നം ഉ​​യ​​രു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

Latest News

Corehub Up