Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GDP Growth

വി​ക​സി​ത രാ​ജ്യ​ത്തി​ലേ​ക്ക്

"വി​ക​സി​ത ഇ​ന്ത്യ' അ​ടു​ത്ത ര​ണ്ടു പ​തി​റ്റാ​ണ്ടി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ശ​താ​ബ്‌​ദിവ​ര്‍​ഷ​മാ​യ 2047ല്‍ ​ല​ക്ഷ്യം നേ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ര്‍​ത്തി​ക്കു​ന്നു. വി​ക​സി​ത​രാ​ജ്യ​മെ​ന്ന ല​ക്ഷ്യം നേ​ടാ​ന്‍ അ​ടു​ത്ത 10 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ചു​രു​ങ്ങി​യ​ത് എ​ട്ടു ശ​ത​മാ​നം ജി​ഡി​പി വ​ള​ര്‍​ച്ച നേ​ട​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ സാ​മ്പ​ത്തി​ക സ​ര്‍​വേ​യി​ല്‍ പ​റ​യു​ന്നു. അ​ടു​ത്ത സാ​മ്പ​ത്തി​കവ​ര്‍​ഷ​ത്തെ ജി​ഡി​പി പ്ര​വ​ച​നം പ​ക്ഷേ 6.8 - 7.2 ശ​ത​മാ​ന​മാ​ണ്. വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സാ​മ്പ​ത്തി​ക സ​ര്‍​വേ മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു.

വി​ക​സി​ത ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ നി​ര്‍​ണാ​യ​ക​ ഘ​ട്ട​ത്തി​ലു​ള്ള കേ​ന്ദ്രബ​ജ​റ്റ് നാ​ളെ​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി ഒ​മ്പ​താം ത​വ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റ് നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കാ​യി രാ​ജ്യം കാ​ത്തി​രി​ക്കു​ന്നു. പാ​വ​പ്പെ​ട്ട​വ​ര്‍, അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍​ഷ​ക​ര്‍, സാ​ധാ​ര​ണ​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ വ​രു​മാ​ന​വും ജീ​വി​ത​നി​ല​വാ​ര​വും ഉ​യ​ര്‍​ത്തു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മോ​യെ​ന്ന​തു പ്ര​ധാ​ന​മാ​ണ്.

എ​ന്താ​ണു വി​ക​സി​ത​ രാ​ജ്യം?

ഇ​ന്ത്യ വി​ക​സി​ത രാ​ജ്യ​മാ​ക​ണ​മെ​ന്ന​ത് ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും സ്വ​പ്‌​ന​വും പ്ര​തീ​ക്ഷ​യു​മാ​ണ്. വി​ക​സി​ത​രാ​ജ്യം എ​ന്നാ​ലെ​ന്താ​ണ്? ദാ​രി​ദ്ര്യം, അ​ഴി​മ​തി, അ​സ​മ​ത്വം, അ​നീ​തി, വി​വേ​ച​നം എ​ന്നി​വ​യി​ല്‍​നി​ന്നു മു​ക്ത​മാ​യ, എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന, വി​ക​സി​ത​വും സ​മ്പ​ന്ന​വു​മാ​യ രാ​ഷ്‌​ട്രം എ​ന്നു ല​ളി​ത​മാ​യി നി​ര്‍​വ​ചി​ക്കാം.

വി​ക​സി​ത രാ​ഷ്‌​ട്ര​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ള്‍: മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും (ജി​ഡി​പി) പ്ര​തി​ശീ​ര്‍​ഷ വ​രു​മാ​ന​വും ഗ​ണ്യ​മാ​യി ഉ​യ​ര​ണം. എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും ആ​ഗോ​ള ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, അ​വ​ശ്യ വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ട്. ജ​ന​ന, മ​ര​ണ നി​ര​ക്കു​ക​ള്‍ അ​ട​ക്ക​മു​ള്ള ഉ​യ​ര്‍​ന്ന ആ​രോ​ഗ്യ​മി​ക​വും സാ​ക്ഷ​ര​ത​യും ആ​ഗോ​ള നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​വും തു​ട​ങ്ങി​യ മാ​ന​വ വി​ക​സ​ന സൂ​ചി​ക​ക​ള്‍ (ഹ്യൂ​മ​ൻ‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഇ​ന്‍​ഡെ​ക്‌​സ്) രാ​ജ്യ​ത്താ​കെ ഉ​യ​രേ​ണ്ട​തു​ണ്ട്. പൊ​തു​വാ​യ മ​നു​ഷ്യ​ക്ഷേ​മ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണി​ത്.

ഇ​തോ​ടൊ​പ്പം വി​പു​ല​മാ​യ വ്യ​വ​സാ​യ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണ്. ആ​ഗോ​ള മേ​ധാ​വി​ത്വ​മു​ള്ള​തും മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​ക​ണം ഈ ​വ്യ​വ​സാ​യ​ങ്ങ​ള്‍. സേ​വ​ന, വി​ജ്ഞാ​ന, കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളി​ലെ വ്യ​വ​സാ​യ​ങ്ങ​ള്‍ രാ​ജ്യ​ത്തി​നു ക​രു​ത്താ​കും. ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കും ഒ​പ്പം വ​ള​ര്‍​ച്ച ഉ​റ​പ്പാ​ക്ക​ണം. വി​ക​സി​ത അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളാ​ണു മ​റ്റൊ​ന്ന്. വി​ശ്വ​സ​നീ​യ​വും ശ​ക്ത​വും ഹ​രി​ത​വു​മാ​യ ഊ​ര്‍​ജ, ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ മി​ക​വ് പ്ര​ധാ​ന​മാ​ണ്. സ​ങ്കീ​ര്‍​ണ​മാ​യ സാ​ങ്കേ​തി​ക​വും ഭൗ​തി​ക​വു​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ന​മു​ക്ക് ആ​ര്‍​ജി​ക്കാ​നാ​കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ യു​വ​ത​യു​ടെ മാ​ന​വ​ശേ​ഷി​യും ശാ​സ്ത്ര, സാ​ങ്കേ​തി​ക മി​ക​വു​ക​ളും നൈ​പു​ണ്യ വൈ​ദ​ഗ്ധ്യ​വു​മെ​ല്ലാം നേ​ട്ട​മാ​ണ്.

ഉ​യ​ര​ട്ടെ, ജീ​വി​ത​നി​ല​വാ​രം

ഉ​യ​ര്‍​ന്ന ജീ​വി​തനി​ല​വാ​ര​വും സാ​ങ്കേ​തി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള പ​ര​മാ​ധി​കാ​ര രാ​ഷ്‌​ട്ര​മാ​ണു വി​ക​സി​ത​രാ​ജ്യം. പൗ​ര​ന്മാ​ര്‍​ക്കു കൂ​ടു​ത​ല്‍ സ​മ്പ​ത്തും വി​ഭ​വ​ങ്ങ​ളും ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക മു​ഖ്യ​മാ​ണ്. ഉ​യ​ര്‍​ന്ന പ്ര​തി​ശീ​ര്‍​ഷ ജി​ഡി​പി​യും ഉ​യ​ര്‍​ന്ന മാ​ന​വ വി​ക​സ​ന സൂ​ചി​ക​ക​ളും അ​ട​ക്കം സ​വി​ശേ​ഷ​മാ​യ, വ​ള​രെ പു​രോ​ഗ​മി​ച്ച സ​മ്പ​ദ്‌​വ്യ​വ​സ്ഥ.

അ​മേ​രി​ക്ക, ജ​പ്പാ​ന്‍, ഓ​സ്‌​ട്രേ​ലി​യ, പ​ടി​ഞ്ഞാ​റ​ന്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണു വി​ക​സി​ത​രാ​ജ്യ​ങ്ങ​ളാ​യി പൊ​തു​വെ ക​ണ​ക്കാ​ക്കു​ന്ന​ത്. വി​ക​സി​ത​രാ​ജ്യ​ത്തി​നാ​യി ഐ​എം​എ​ഫും ലോ​കബാ​ങ്കും ക​ണ​ക്കാ​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന പ്ര​തി​ശീ​ര്‍​ഷ ആ​ളോ​ഹ​രി വ​രു​മാ​നം പ്ര​ധാ​ന​മാ​ണ്. പ്ര​തി​ശീ​ര്‍​ഷ ജി​ഡി​പി 20,000 അ​മേ​രി​ക്ക​ന്‍ ഡോ​ള​റി​നു മു​ക​ളി​ലാ​ണു പ​രി​ധി. ഉ​യ​ര്‍​ന്ന വ​രു​മാ​ന​ത്തോ​ടൊ​പ്പം ഉ​ന്ന​ത ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മാ​ന​വ​വി​ക​സ​ന സൂ​ചി​ക​ക​ളാ​ണ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ വി​വ​ക്ഷി​ക്കു​ന്ന​ത്.

മു​ന്നേ​റാ​ന്‍ ബ​ഹു​ദൂ​രം

സാ​മ്പ​ത്തി​ക​മാ​യി​പോ​ലും ഇ​ന്ത്യ​ക്കു വ​ലി​യ വ​ള​ര്‍​ച്ച ഇ​നി​യും നേ​ടേ​ണ്ട​തു​ണ്ട്. 2047ല്‍ ​ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ 30 ട്രി​ല്യ​ണ്‍ ഡോ​ള​റി​ലേ​ക്കു വ​ള​ര്‍​ത്തു​ക അ​നി​വാ​ര്യ​മാ​ണ്. നി​ല​വി​ല്‍ നാ​ലു മു​ത​ല്‍ 4.5 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ മാ​ത്ര​മാ​ണു ന​മ്മു​ടെ ജി​ഡി​പി. അ​മേ​രി​ക്ക​യു​ടേ​ത് 30.6 മു​ത​ല്‍ 31.8 ട്രി​ല്യ​ണ്‍ ഡോ​ള​റാ​ണ് ജി​ഡി​പി. ചൈ​ന​യു​ടേ​ത് 20 ട്രി​ല്യ​ണ്‍ ഡോ​ള​റാ​ണ്. അ​മേ​രി​ക്ക​യു​ടെ ആ​ളോ​ഹ​രി പ്ര​തി​ശീ​ര്‍​ഷ ജി​ഡി​പി 85,000 മു​ത​ല്‍ 89,000 ഡോ​ള​ര്‍ വ​രെ​യാ​ണ്. ഇ​ന്ത്യ​യി​ലാ​ക​ട്ടെ ഇ​തു വെ​റും 2,400 മു​ത​ല്‍ 2,800 ഡോ​ള​റാ​ണ്. മാ​ല​ദ്വീ​പി​ല്‍ ആ​ളോ​ഹ​രി വാ​ര്‍​ഷി​ക വ​രു​മാ​നം ഏ​ക​ദേ​ശം 18,000 ഡോ​ള​റാ​ണ്.

2025ല്‍ ​ഇ​ന്ത്യ അ​ഞ്ചു ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലെ​ത്തി​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്‌​തെ​ങ്കി​ലും അ​തു നേ​ടാ​നാ​യി​ല്ല. കോ​വി​ഡ് മ​ഹാ​മാ​രി​യും നോ​ട്ട് അ​സാ​ധു​വാ​ക്ക​ല്‍ പോ​ലു​ള്ള സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ളും തി​രി​ച്ച​ടി​ച്ചു. ആ​ഗോ​ള സ​മ്പ​ദ്ഘ​ട​ന​യു​ടെ വ​ലു​പ്പ​ത്തി​ല്‍ മൂ​ന്നാ​മ​തോ നാ​ലാ​മ​തോ എ​ത്തി​യെ​ന്നു വാ​ദി​ക്കു​ന്ന​തു​കൊ​ണ്ട്, ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​നു ദ​രി​ദ്ര​രു​ടെ ആ​ളോ​ഹ​രി വ​രു​മാ​നം കൂ​ടി​ല്ല. രാ​ജ്യ​ത്ത് അ​തി​സ​മ്പ​ന്ന​രു​ടെ സ​മ്പ​ത്തു കൂ​ടു​ന്ന​തു​കൊ​ണ്ടു പാ​വ​ങ്ങ​ളും ക​ര്‍​ഷ​ക​രും സാ​ധാ​ര​ണ​ക്കാ​രും വി​ക​സി​ക്കി​ല്ല.

ഇ​നി കൂ​ട​രു​ത് അ​സ​മ​ത്വം

മു​കേ​ഷ് അം​ബാ​നി​യും (105-110 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​മ്പ​ത്ത്), ഗൗ​തം അ​ദാ​നി​യും (92-95 ബി​ല്യ​ണ്‍) അ​ട​ക്ക​മു​ള്ള വെ​റും ഒ​രു ശ​ത​മാ​നം വ​രു​ന്ന കോ​ര്‍​പ​റേ​റ്റ് ഭീ​മ​ന്മാ​രാ​ണ് ഇ​ന്ത്യ​യു​ടെ മൊ​ത്തം സ​മ്പ​ത്തി​ന്‍റെ 50-60 ശ​ത​മാ​നം കൈ​വ​ശ​മാ​ക്കി​യ​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

രാ​ജ്യ​ത്തു കാ​ല്‍ കോ​ടി പൗ​ര​ന്മാ​രെ പ​ത്തു വ​ര്‍​ഷം​കൊ​ണ്ടു ദാ​രി​ദ്ര്യ​ത്തി​ല്‍​നി​ന്നു ക​ര​ക​യ​റ്റി​യെ​ന്ന് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു ക​ഴി​ഞ്ഞ​ദി​വ​സം പാ​ര്‍​ല​മെ​ന്‍റി​ലെ പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ദ​രി​ദ്ര​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​യ​തു തു​ല്യവ​ള​ര്‍​ച്ചാ അ​വ​സ​ര​ങ്ങ​ളും മെ​ച്ച​മാ​യ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ളും മൂ​ല​മ​ല്ല, മ​റി​ച്ച് സൗ​ജ​ന്യ ഭ​ക്ഷ​ണ, പ​ണ കൈ​മാ​റ്റ​ങ്ങ​ളും മ​റ്റു സ​ര്‍​ക്കാ​ര്‍ ക്ഷേ​മ പ​രി​പാ​ടി​ക​ളും മൂ​ല​മാ​ണെ​ന്ന് ലോ​ക​ബാ​ങ്ക് ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളെ മ​റ​ക്ക​രു​ത്

ഇ​ന്ത്യ​യി​ല്‍ 3.3 കോ​ടി അ​തി​ദ​രി​ദ്ര​ര്‍ ഇ​പ്പോ​ഴു​മു​ണ്ടെ​ന്ന് ലോ​ക​ബാ​ങ്കി​ന്‍റെ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ക​ണ​ക്ക് കേ​ന്ദ്രം പു​റ​ത്തു​വി​ടാ​റി​ല്ല. എ​ങ്കി​ലും 140 കോ​ടി ജ​ന​ങ്ങ​ളി​ല്‍ അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​റെ പേ​ര്‍ ഇ​പ്പോ​ഴും ദ​രി​ദ്ര​രാ​ണെ​ന്ന് കേ​ന്ദ്രം സ​മ്മ​തി​ക്കും. ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് (ബി​പി​എ​ല്‍) താ​ഴെ​യു​ള്ള ദ​രി​ദ്ര​രു​ടെ എ​ണ്ണം കു​റ​ച്ചു കാ​ണി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ളി​ല്‍ ക​ളി ന​ട​ത്തു​ക​യാ​ണെ​ന്നും 25 ശ​ത​മാ​ന​ത്തോ​ളം ജ​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും ബി​പി​എ​ല്‍ ആ​ണെ​ന്നും പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ​വും ഇ​താ​ണു പ​റ​യു​ന്ന​ത്.

ഗ്രാ​മ​ങ്ങ​ളി​ല്‍ ദി​വ​സം 27 രൂ​പ​യി​ലും ന​ഗ​ര​ങ്ങ​ളി​ല്‍ 33 രൂ​പ​യി​ലും മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള ആ​രും ദ​രി​ദ്ര​രു​ടെ പ​ട്ടി​ക​യി​ല്‍ വ​രി​ല്ല! പി​ന്നീ​ട് രം​ഗ​രാ​ജ​ന്‍ ക​മ്മി​റ്റി ഇ​ത് യ​ഥാ​ക്ര​മം 33 രൂ​പ​യും 47 രൂ​പ​യു​മാ​ക്കി. ദി​വ​സം നൂ​റു രൂ​പ കി​ട്ടി​യാ​ലും കു​ടും​ബ​ത്തി​ലെ ദാ​രി​ദ്ര്യം മാ​റി​ല്ലെ​ന്ന് ഏ​തൊ​രു സാ​ധാ​ര​ണ​ക്കാ​ര​നും മ​ന​സി​ലാ​കും. യു​പി, മ​ഹാ​രാ​ഷ്‌​ട്ര, ബി​ഹാ​ര്‍, പ​ശ്ചി​മ ബം​ഗാ​ള്‍, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു കൂ​ടു​ത​ല്‍ ദാ​രി​ദ്ര്യം. തെ​ണ്ടു​ല്‍​ക്ക​ര്‍ ക​മ്മി​റ്റി​യു​ടെ​യും രം​ഗ​രാ​ജ​ന്‍ ക​മ്മി​റ്റി​യു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ ദാ​രി​ദ്ര്യ​ത്തി​നു പ​രി​ഹാ​ര​മാ​കി​ല്ല. മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍​നി​ന്നു ഗാ​ന്ധി​ജി​യെ മാ​റ്റി വി​ബി ജി​റാം​ജി ആ​ക്കി​യാ​ലും പ​ട്ടി​ണി​പ്പാ​വ​ങ്ങ​ള്‍​ക്കു ഗു​ണ​മാ​കി​ല്ല.

വെ​ല്ലു​വി​ളി​ക​ളും അ​വ​സ​ര​ങ്ങ​ളും

ലോ​ക​ക്ര​മം ആ​കെ മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ കു​തി​പ്പി​നു വെ​ല്ലു​വി​ളി​ക​ളും പ്ര​തീ​ക്ഷ​ക​ളും ഏ​റെ​യാ​ണ്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ളും ന​ട​പ​ടി​ക​ളും ഗ്രീ​ന്‍​ലാ​ന്‍​ഡ് അ​ട​ക്കം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള മോ​ഹ​ങ്ങ​ളും വെ​ന​സ്വേ​ല​യി​ലെ ക​ട​ന്നു​ക​യ​റ്റു​വു​മാ​ണ് ലോ​ക​ക്ര​മ​വും ആ​ഗോ​ള മ​ര്യാ​ദ​ക​ളും ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ അം​ഗീ​ക​രി​ച്ച നി​യ​മ​ങ്ങ​ളും ത​ക​ര്‍​ത്ത​ത്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യെപ്പോ​ലും നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍​നി​ന്ന​ട​ക്ക​മു​ള്ള അ​മേ​രി​ക്ക​യു​ടെ പി​ന്മാ​റ്റ​വും ഗാ​സ​യ്ക്കാ​യു​ള്ള ആ​ഗോ​ള സ​മി​തി​യു​മെ​ല്ലാം.

ഇ​ന്ത്യ​ക്കെ​തി​രേ ട്രം​പ് ഏ​ര്‍​പ്പെ​ടു​ത്തി​യ 50 ശ​ത​മാ​നം തീ​രു​വ, തീ​രാ​ത്ത യു​ക്രെ​യ്ന്‍ യു​ദ്ധം, പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം, ഇ​റാ​നി​ലെ അ​സ്വ​സ്ഥ​ത, പാ​ക്കി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശും അ​ട​ക്കം ഉ​യ​ര്‍​ത്തു​ന്ന പ​ല​ത​ര​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​ക​ളു​മെ​ല്ലാം ഇ​ന്ത്യ​ക്കും ദ​ക്ഷി​ണേ​ഷ്യ​ക്കും പ്ര​ശ്‌​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളു​മാ​ണ്. എ​ണ്ണ, സ്വ​ര്‍​ണ വി​ല​ക​ളും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ര്‍​ച്ച​യും പ്ര​ശ്‌​ന​ങ്ങ​ളാ​ണ്. ഇ​തി​നി​ട​യി​ലും യൂ​റോ​പ്പി​ലെ 27 വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​മാ​യി ഒ​പ്പു​വ​ച്ച സ്വ​ത​ന്ത്ര വ്യാ​പാ​രക്ക​രാ​ര്‍ അ​ട​ക്ക​മു​ള്ള അ​വ​സ​ര​ങ്ങ​ളും ഇ​ന്ത്യ​ക്കു മു​ന്നി​ലു​ണ്ട്.

തു​ല്യ​നീ​തി, തു​ല്യാ​വ​സ​ര​ങ്ങ​ള്‍

"പ​രി​ഷ്‌​കാ​രം, പ്ര​ക​ട​നം, പ​രി​വ​ര്‍​ത്ത​നം' (റി​ഫോം, പെ​ര്‍​ഫോം, ട്രാ​ന്‍​സ്ഫോം) എ​ന്നി​വ​യി​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​യു​ന്നു. ആ​ഴ​ത്തി​ല്‍ വേ​രൂ​ന്നി​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണു പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

മു​ഴു​വ​ന്‍ പൗ​ര​ന്മാ​ര്‍​ക്കും തു​ല്യ​നീ​തി​യും തു​ല്യാ​വ​സ​ര​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന സ​മാ​ധാ​ന​വും സു​ര​ക്ഷ​യു​മു​ള്ള രാ​ജ്യ​മാ​കു​ക​യാ​ണ് പ്ര​ധാ​നം. ജാ​തി, മ​ത, വ​ര്‍​ഗീ​യ കോ​മ​ര​ങ്ങ​ളെ ക​ടി​ഞ്ഞാ​ണി​ടു​ന്ന​തോ​ടൊ​പ്പം ഭീ​ക​ര​ത​യും തീ​വ്ര​വാ​ദ​വും ഇ​ല്ലാ​താ​ക്കേ​ണ്ട​തു​ണ്ട്. ഇ​ന്ത്യ​യെ മ​ത​രാ​ഷ്‌​ട്ര​മാ​ക്കി മാ​റ്റാ​നു​ള്ള മോ​ഹ​ങ്ങ​ള്‍ മാ​ത്രം മ​തി​യാ​കും വി​ക​സി​ത ഭാ​ര​ത​ത്തി​നു ക​ട​യ്ക്ക​ല്‍ ക​ത്തി​വ​യ്ക്കാ​ന്‍. കോ​ടി​ക്ക​ണ​ക്കി​നു ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം പൗ​ര​ന്മാ​രെപ്പോ​ലെ ക​ണ​ക്കാ​ക്കു​ന്ന രാ​ജ്യം പു​രോ​ഗ​മ​ന, വി​ക​സി​ത രാ​ജ്യ​മാ​കി​ല്ല.

ഒ​ന്നി​ച്ചൊ​ന്നാ​യ് കൈ​കോ​ര്‍​ക്കാം

വി​ക​സ​നം, സാ​മ്പ​ത്തി​കവ​ള​ര്‍​ച്ച, സ​മാ​ധാ​നം, സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ന്‍ രാ​ഷ്‌​ട്രീ​യ​ത്തി​ന​പ്പു​റം മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും കൈ​കോ​ര്‍​ക്കു​ക​യാ​ണു വേ​ണ്ട​ത്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന തു​ല്യ​നീ​തി വി​ക​സി​ത രാ​ഷ്‌​ട്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​ണ്. പൗ​രാ​വ​കാ​ശ​ങ്ങ​ളും മ​ത​നി​ര​പേ​ക്ഷ​ത​യും സം​ര​ക്ഷി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മെ​ന്ന ഇ​ന്ത്യ​യു​ടെ ക​രു​ത്തി​ല്‍ വെ​ള്ളം ചേ​ര്‍​ക്കാ​തി​രു​ന്നാ​ല്‍ വി​ക​സി​ത​രാ​ജ്യം അ​ക​ലെ​യാ​കി​ല്ല.

Latest News

Corehub Up