തൃശൂർ: ദീപികയ്ക്കുവേണ്ടി യുഎസ്എയിൽനിന്നു ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്ത മുൻ സന്തോഷ് ട്രോഫി താരം ജി. രവീന്ദ്രൻ നായർക്ക് (ഗോളി രവി) തൃശൂർ ദീപികയിൽ സ്വീകരണം നൽകി.
റെസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് ദീപികയുടെ ഉപഹാരം സമ്മാനിച്ചു. ന്യൂസ് എഡിറ്റർ വി.ആർ. ഹരിപ്രസാദ് പൊന്നാടയണിയിച്ചു.
ലോകകപ്പ് അനുഭവങ്ങളും സന്തോഷ് ട്രോഫി ഓർമകളും രവീന്ദ്രൻ നായർ പങ്കുവച്ചു. കോ-ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. അനൂപ് കോലംകണ്ണി, സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.