Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GSM Foils

32 കോ​ടി​യു​ടെ ത​ർ​ക്കം: ജി​എ​സ്എം ഫോ​യി​ൽ​സ് എം​ഡി​ക്ക് വെ​ടി​യേ​റ്റു, ചെ​യ​ർ​മാ​ന​ട​ക്കം ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ, ഓ​ഹ​രി​വി​ല ഇ​ടി​ഞ്ഞു 

മും​ബൈ: 32 കോ​ടി​യു​ടെ സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പ്ര​മു​ഖ അ​ലു​മി​നി​യം ഫോ​യി​ൽ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ‘ജി​എ​സ്എം ഫോ​യി​ൽ​സ്’ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ മോ​ഹ​ൻ​സിം​ഗ് പ​ർ​മാ​റി​നു​നേ​രേ വ​ധ​ശ്ര​മം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്പ​നി ചെ​യ​ർ​മാ​ൻ സാ​ഗ​ർ ഭാ​നു​ശാ​ലി (33) ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ക​മ്പ​നി​യു​ടെ ഓ​ഹ​രി വി​ല​യി​ൽ 20 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി.

വ​ധ​ശ്ര​മം ക​മ്പ​നി വ​ള​പ്പി​ൽ; ക്വ​ട്ടേ​ഷ​ൻ 30 ല​ക്ഷ​ത്തി​ന്

ക​ഴി​ഞ്ഞ മാ​സം 24ന് ​മും​ബൈ വ​സാ​യി ഈ​സ്റ്റി​ലെ ന​വ്ജീ​വ​ൻ ഡ​യ​മ​ണ്ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലു​ള്ള ക​മ്പ​നി വ​ള​പ്പി​ൽ വ​ച്ചാ​ണ് പ​ർ​മാ​റി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം പ​ർ​മാ​റി​നെ ത​ട​ഞ്ഞു​നി​ർ​ത്തി തോ​ളി​ന് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വീ​ണ്ടും വെ​ടി​യു​തി​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തോ​ക്ക് ജാ​മാ​യ​തോ​ടെ തോ​ക്കി​ന്‍റെ പി​ൻ​ഭാ​ഗം കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നു പി​ന്നി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ ചെ​യ​ർ​മാ​ൻ സാ​ഗ​ർ ഭാ​നു​ശാ​ലി​യാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്. 30 ല​ക്ഷം രൂ​പ​യു​ടെ ക്വ​ട്ടേ​ഷ​നാ​ണ് ഇ​യാ​ൾ കൊ​ല​യാ​ളി സം​ഘ​ത്തി​നു ന​ൽ​കി​യ​ത്. ഇ​തി​നാ​യി അ​ഞ്ചു ല​ക്ഷം രൂ​പ അ​ഡ്വാ​ൻ​സും ന​ൽ​കി​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ലെ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് ഭാ​നു​ശാ​ലി​യെ മ​ഹാ​രാ​ഷ്‌​ട്ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യും ക​മ്പ​നി പി​ടി​ച്ചെ​ടു​ക്ക​ൽ മോ​ഹ​വും

അ​ലു​മി​നി​യം ഫോ​യി​ലു​ക​ൾ നി​ർ​മി​ക്കു​ന്ന ജി​എ​സ്എം ഫോ​യി​ൽ​സി​ലെ ത​ന്‍റെ ഓ​ഹ​രി​ക​ൾ സാ​ഗ​ർ ഭാ​നു​ശാ​ലി നേ​ര​ത്തേ പ​ർ​മാ​റി​ന് വി​റ്റ് 32 കോ​ടി​യോ​ളം കൈ​പ്പ​റ്റി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ഓ​ഹ​രി​ക്കൈ​മാ​റ്റം ന​ട​ന്നു​മി​ല്ല. എ​ന്നാ​ൽ അ​ന്താ​രാ​ഷ്‌‌​ട്ര ഓ​ഹ​രി വി​പ​ണി​യി​ൽ തെ​റ്റാ​യ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി ഇ​യാ​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യി​ലാ​യി.

പ​ർ​മാ​റി​നെ വ​ധി​ച്ചാ​ൽ ഈ ​സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​മെ​ന്നും ക​മ്പ​നി​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം തി​രി​കെ പി​ടി​ക്കാ​മെ​ന്നു​മു​ള്ള ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഭാ​നു​ശാ​ലി ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഏ​ർ​പ്പാ​ടാ​ക്കി​യ​ത്.

ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ തി​രി​ച്ച​ടി 

സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ജി​എ​സ്എം ഫോ​യി​ൽ​സ് ക​മ്പ​നി അ​ധി​കൃ​ത​ർ വെ​ടി​വ​യ്പു വി​വ​ര​ങ്ങ​ൾ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ക​മ്പ​നി​യു​ടെ ഓ​ഹ​രി​വി​ല ഒ​റ്റ​യ​ടി​ക്ക് 20 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 192ലേ​ക്ക് കൂ​പ്പു​കു​ത്തി.
അ​തേ​സ​മ​യം, ആ​ക്ര​മ​ണം ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വ​സാ​യി, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫാ​ക്‌​ട​റി​ക​ൾ പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up