Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GSTRaid

ബാ​ർ ഹോ​ട്ട​ലു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; ഒ​റ്റ​യ​ടി​ക്ക് പി​ടി​കൂ​ടി​യ​ത് 76.79 കോ​ടി​യു​ടെ കൊ​ള്ള

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബാ​ർ ഹോ​ട്ട​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജി​എ​സ്ടി വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കോ​ടി​ക​ളു​ടെ നി​കു​തി​വെ​ട്ടി​പ്പ് പു​റ​ത്ത്. ഓ​പ​റേ​ഷ​ൻ സ്ട്രോം​ലൈ​റ്റ് എ​ന്ന പേ​രി​ൽ സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പ് ഇ​ന്‍റ​ലി​ജ​ൻ​സ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൃ​ത്യ​സ​മ​യ​ത്ത് പ്ര​തി​മാ​സ റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​തെ നി​കു​തി വെ​ട്ടി​ക്കു​ന്ന 38 ബാ​ർ ഹോ​ട്ട​ലു​ക​ളി​ലാ​ണ് ജി​എ​സ്ടി സം​ഘം ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​രം 70.73 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ് വെ​ട്ടി​പ്പും, 7.06 കോ​ടി രൂ​പ​യു​ടെ നേ​രി​ട്ടു​ള്ള നി​കു​തി വെ​ട്ടി​പ്പും ഇ​തി​നോ​ട​കം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച ഡി​ജി​റ്റ​ൽ രേ​ഖ​ക​ളും ഫ​യ​ലു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തോ​ടെ വെ​ട്ടി​പ്പി​ന്‍റെ യ​ഥാ​ർ​ത്ഥ ആ​ഴം ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന സൂ​ച​ന.

 

Latest News

Corehub Up