Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GTA 6 Trend

ജിടിഎ 6 ട്രെൻഡിൽ പ്രധാനമന്ത്രിയും

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന​​​പ്രി​​​യ വീ​​​ഡി​​​യോ ​ഗെ​​​യി​​​മാ​​​യ ​ഗ്രാ​​​ൻ​​​ഡ് തെ​​​ഫ്റ്റ് ഓ​​​ട്ടോ (ജി​​​ടി​​​എ) സീ​​​രീ​​​സി​​​ന്‍റെ പു​​​തി​​​യ പ​​​തി​​​പ്പാ​​​യ ജി​​​ടി​​​എ 6 പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലു​​​യ​​​രു​​​ന്ന ആ​​​​ഗോ​​​ള ട്രെ​​​ൻ​​​ഡി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും. ​

ഗെ​​​യി​​​മി​​​ന്‍റെ മു​​​ൻ പ​​​തി​​​പ്പാ​​​യ ജി​​​ടി​​​എ 5 പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ വ​​​ർ​​​ഷ​​​മാ​​​യ 2013ലെ​​​യും ജി​​​ടി​​​എ 6 പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ വ​​​ർ​​​ഷ​​​മാ​​​യ 2026ലെ​​​യും ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച താ​​​ര​​​ത​​​മ്യം ചെ​​​യ്തു​​​ള്ള പോ​​​സ്റ്റി​​​ട്ടാ​​​ണ് ജി​​​ടി​​​എ 6 സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ട്രെ​​​ൻ​​​ഡി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പ​​​ങ്കാ​​​ളി​​​യാ​​​യ​​​ത്.

ഗെ​​​യി​​​മി​​​ന്‍റെ ​ഗ്രാ​​​ഫി​​​ക്സും വി​​​ഷ്വ​​​ൽ​​​സും ചേ​​​ർ​​​ത്തു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ൾ അ​​​ട​​​ക്കം ന​​​ൽ​​​കി​​​യ പോ​​​സ്റ്റി​​​ന് ‘ഇ​​​ന്ത്യ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​രു പു​​​തി​​​യ ക​​​ളി ക​​​ളി​​​ക്കു​​​ക​​​യാ​​​ണ്’ എ​​​ന്നാ​​​ണ് മോ​​​ദി ന​​​ൽ​​​കി​​​യ അ​​​ടി​​​ക്കു​​​റി​​​പ്പ്.

2013ൽ ​​​ജി​​​ടി​​​എ 5 പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തി​​​നു​​​ശേ​​​ഷം രാ​​​ജ്യം കൈ​​​വ​​​രി​​​ച്ച പു​​​രോ​​​ഗ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞ മോ​​​ദി സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച, റെ​​​യി​​​ലു​​​ക​​​ളു​​​ടെ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്, അ​​​തി​​​ദാ​​​രി​​​ദ്ര്യ നി​​​ർ​​​മാ​​​ർ​​​ജ​​​നം, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വി​​​ല കു​​​റ​​​ഞ്ഞ​​​ത്, ബ​​​ഹി​​​രാ​​​കാ​​​ശ പ​​​ര്യ​​​വേ​​​ഷ​​​ണ​​​രം​​​ഗ​​​ത്തെ നേ​​​ട്ട​​​ങ്ങ​​​ൾ, ന​​​ക്സ​​​ൽ വി​​​മു​​​ക്ത ഭാ​​​ര​​​തം തു​​​ട​​​ങ്ങി​​​യ നേ​​​ട്ട​​​ങ്ങ​​​ൾ ജി​​​ടി​​​എ 6 ഇ​​​റ​​​ങ്ങു​​​ന്ന​​​തു​​​വ​​​രെ​​​യു​​​ള്ള 13 വ​​​ർ​​​ഷ​​​കാ​​​ല​​​യ​​​ള​​​വി​​​നി​​​ട​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പോ​​​സ്റ്റി​​​ൽ വി​​​വി​​​ധ ​ഗ്രാ​​​ഫി​​​ക്സു​​​ക​​​ളി​​​ലാ​​​യി പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, മോ​​​ദി​​​യു​​​ടെ ജി​​​ടി​​​എ 6 പോ​​​സ്റ്റി​​​നെ കോ​​​ൺ​​​​ഗ്ര​​​സ് വി​​​മ​​​ർ​​​ശി​​​ച്ചു. യു​​​വാ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​നു​​​ള്ള തീ​​​വ്ര​​​ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ‘ജി​​​ടി​​​എ 5’, ‘ജി​​​ടി​​​എ 6’ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ദൃ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും ഒ​​​രു ക്രി​​​മി​​​ന​​​ൽ ജോ​​​ഡി​​​യെ പി​​​ന്തു​​​ട​​​രു​​​ന്ന ഈ ​​​വീ​​​ഡി​​​യോ ഗെ​​​യിം എ​​​ത്ര ഉ​​​ചി​​​ത​​​മാ​​​ണെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ചോ​​​ദി​​​ച്ചു.

Latest News

Corehub Up