Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GTA6Launch

Viral

കാ​ത്തി​രി​പ്പി​ന് വി​രാ​മം; GTA 6 എ​ത്തു​ന്നു! ഇ​ന്ത്യ​യി​ൽ അ​ർ​ധ​രാ​ത്രി മു​ത​ൽ ക​ളി തു​ട​ങ്ങാം

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഗെ​യി​മിം​ഗ് പ്രേ​മി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഗ്രാ​ൻ​ഡ് തെ​ഫ്റ്റ് ഓ​ട്ടോ​യു​ടെ ആ​റാം പ​തി​പ്പ് (GTA 6) ന​വം​ബ​ർ 19-ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ റി​ലീ​സ് ചെ​യ്യു​ക​യാ​ണ്. ഇ​ന്ത്യ​ൻ ഗെ​യി​മ​ർ​മാ​ർ​ക്ക് അ​ർ​ധ​രാ​ത്രി 12 മ​ണി മു​ത​ൽ ത​ന്നെ ഗെ​യിം ക​ളി​ച്ചു​തു​ട​ങ്ങാം. പ്ലേ​സ്റ്റേ​ഷ​ൻ അ​ഞ്ച്, എ​ക്സ്ബോ​ക്സ് സീ​രീ​സ് എ​ക്സ്|​എ​സ് ക​ൺ​സോ​ളു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന​ത്. അ​തേ​സ​മ​യം, പി​സി പ​തി​പ്പി​ന്‍റെ റി​ലീ​സ് തീ​യ​തി റോ​ക്ക്സ്റ്റാ​ർ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ജേ​സ​ൺ, ലൂ​സി​യ എ​ന്നീ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റു​ന്ന ഗെ​യി​മി​ന്‍റെ ഡി​ജി​റ്റ​ൽ പ​തി​പ്പു​ക​ൾ പ്ലേ​സ്റ്റേ​ഷ​ൻ, എ​ക്സ്ബോ​ക്സ് സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. സ്റ്റാ​ൻ​ഡേ​ർ​ഡ് എ​ഡി​ഷ​ന് 5,999 രൂ​പ​യും അ​ൾ​ട്ടി​മേ​റ്റ് എ​ഡി​ഷ​ന് 7,499 രൂ​പ​യു​മാ​ണ് വി​ല. ന​വം​ബ​ർ 20-ന് ​മു​മ്പ് ഗെ​യിം വാ​ങ്ങു​ന്ന​വ​ർ​ക്ക് വി​ന്‍റേ​ജ് വൈ​സ് സി​റ്റി പ്ലാ​ക്കും ഒ​രു മാ​സ​ത്തെ ജി​ടി​എ പ്ല​സ് അം​ഗ​ത്വ​വും ല​ഭി​ക്കും. ഫി​സി​ക്ക​ൽ പ​തി​പ്പു​ക​ൾ ഡി​സ്ക് രൂ​പ​ത്തി​ല​ല്ല, മ​റി​ച്ച് കോ​ഡ് അ​ട​ങ്ങി​യ ബോ​ക്സു​ക​ളാ​യാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

ഏ​ക​ദേ​ശം 212 ജി​ബി വ​രെ സ്റ്റോ​റേ​ജ് ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ക​ൺ​സോ​ളി​ൽ ആ​വ​ശ്യ​ത്തി​ന് സ്ഥ​ലം ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. റി​ലീ​സ് സ​മ​യ​ത്ത് ത​ട​സ​ങ്ങ​ളി​ല്ലാ​തെ ക​ളി​ക്കാ​നാ​യി പ്ലേ​സ്റ്റേ​ഷ​ൻ അ​ഞ്ച് അ​ല്ലെ​ങ്കി​ൽ എ​ക്സ്ബോ​ക്സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഗെ​യിം മു​ൻ​കൂ​ട്ടി ഡൗ​ൺ​ലോ​ഡ് ചെ​യ്തു​വെ​ക്കാ​നു​ള്ള (പ്രീ-​ലോ​ഡ്) സൗ​ക​ര്യ​വും ക​മ്പ​നി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ൺ​സോ​ൾ ഇ​ന്‍റ​ർ​നെ​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ച് ഗെ​യിം ലൈ​ബ്ര​റി വ​ഴി ഈ ​പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്.

Latest News

Corehub Up