കല്‍പ്പറ്റ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്കുമാര്‍ രാജിവയക്കണമെന്ന് കെപിസിസി ഗാന്ധി ദര്ശന് സമിതി ജില്ലാ നേതൃ കണ്വെന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതില്‍ കമ്മിഷണര്‍ വലിയ വീഴ്ചകള്‍ വരുത്തിയതായി കണ്വെന്ഷന് അഭിപ്രായപ്പെട്ടു. വരുംതലമുറയ്ക്ക് ഉതകുന്ന രീതിയില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളും ചിന്താഗതികളും പ്രചരിപ്പിക്കുന്നതിന് ശക്തമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി റാഫി കായക്കൊടി ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പ്രസിഡന്റ് വി.സി. വിനീഷ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ.കെ. ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ശ്രീജി ജോസഫ്-പ്രസിഡന്റ്, സി.ടി. ചന്ദ്രന്-ജനറല്‍ സെക്രട്ടറി, എം.ബി.ജെ. ജെയ്സന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റിന് മുന്‍ പ്രസിഡന്റ് മിനുട്സ് ബുക്ക് കൈമാറി.