Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GandhiJaya

ത​​​​ല​​​​മു​​​​റ​​​​ക​​​​ളി​​​​ലേ​​​​ക്ക് കൈ​​​​​മാ​​​​​റാം, ഗാ​​​​​ന്ധി​​​​​യ​​​​​ൻ ജ്വാ​​​​​ല

ഗാ​​​​​​ന്ധി​​​​​​ജ​​​​​​യ​​​​​​ന്തി ദി​​​​​​ന​​​​​​ത്തി​​​​​​ലും നാം ​​​​​​ആ വെ​​​​​​ടി​​​​​​യു​​​​​​ണ്ട​​​​​​യു​​​​​​ടെ ആ​​​​​​ഘാ​​​​​​തം മ​​​​​​റ​​​​​​ക്ക​​​​​​രു​​​​​​ത്. മ​​​​​​ഹാ​​​​​​ത്മ​​​​​​ജി​​​​​​യു​​​​​​ടെ ഓ​​​​​​രോ ജ​​​​​​ന്മ​​​​​​ദി​​​​​​ന​​​​​​ത്തി​​​​​​ലും ഇ​​​​​​ന്ത്യ​​​​​​ൻ ജ​​​​​​ന​​​​​​ത എ​​​​​​ടു​​​​​​ക്കു​​​​​​ന്ന പ്ര​​​​​​തി​​​​​​ജ്ഞ​​​​​​ക​​​​​​ൾ​​​​​​ക്കു പി​​​​​​ന്നി​​​​​​ലെ ആ​​​​​​ശ​​​​​​യ​​​​​​ദൃ​​​​​​ഢ​​​​​​ത​​​​​​യ്ക്ക് അ​​​​​​മ​​​​​​ര​​​​​​ത്വം ന​​​​​​ൽ​​​​​​കി​​​​​​യ ആ ​​​​​​വെ​​​​​​ടി​​​​​​യു​​​​​​ണ്ട. സ​​​​​​ത്യ​​​​​​ത്തി​​​​​​ലും അ​​​​​​ഹിം​​​​​​സ​​​​​​യി​​​​​​ലും അ​​​​​​ടി​​​​​​യു​​​​​​റ​​​​​​ച്ചു​​​​​​നി​​​​​​ന്ന അ​​​​​​ച​​​​​​ഞ്ച​​​​​​ല​​​​​​മാ​​​​​​യ ആ ​​​​​​നി​​​​​​ശ്ച​​​​​​യ​​​​​​ദാ​​​​​​ർ​​​​​​ഢ്യ​​​​​​ത്തെ ത​​​​​​രി​​​​​​മ്പും പോ​​​​​​റ​​​​​​ലേ​​​​​​ൽ​​​​​​പി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​തി​​​​​​രു​​​​​​ന്ന ആ ​​​​​​വെ​​​​​​ടി​​​​​​യു​​​​​​ണ്ട. ഹി​​​​​​ന്ദു​​​​​​ത്വ അ​​​​​​സ​​​​​​ഹി​​​​​​ഷ്ണു​​​​​​ത​​​​​​യു​​​​​​ടെ ആ ​​​​​​വെ​​​​​​ടി​​​​​​യു​​​​​​ണ്ട​​​​​​ക​​​​​​ൾ​​​​​​ക്കു മു​​​​​​ന്നി​​​​​​ലേ​​​​​​ക്കെ​​​​​​ത്തും​​​​​​മു​​​​​​മ്പ് ഗാ​​​​​​ന്ധി​​​​​​ജി ജീ​​​​​​വി​​​​​​ച്ച സ​​​​​​മ​​​​​​ര​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​നും താ​​​​​​ണ്ടി​​​​​​യ ക​​​​​​ന​​​​​​ൽ​​​​​​വ​​​​​​ഴി​​​​​​ക​​​​​​ൾ​​​​​​ക്കും തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ട്ട നി​​​​​​മി​​​​​​ഷ​​​​​​മാ​​​​​​യി​​​​​​വേ​​​​​​ണം ഗാ​​​​​​ന്ധി​​​​​​ജ​​​​​​യ​​​​​​ന്തി​​​​​​യെ ഓ​​​​​​രോ ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​ര​​​​​​നും തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​ൻ. അ​​​​​​ത് വെ​​​​​​റു​​​​​​മൊ​​​​​​രു ജ​​​​​​ന്മ​​​​​​ദി​​​​​​നാ​​​​​​ഘോ​​​​​​ഷ​​​​​​മ​​​​​​ല്ല.

തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​വു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​മി​​​​​​ത്ത​​​​​​മാ​​​​​​ണ്. ഓ​​​​​​ർ​​​​​​മ​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ന്‍റെ ഓ​​​​​​ർ​​​​​​മ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ൽ. മാ​​​​​​ന​​​​​​വി​​​​​​ക​​​​​​ത​​​​​​യ്ക്കു​​​​​​നേ​​​​​​രേ പു​​​​​​തി​​​​​​യ ബ​​​​​​രേ​​​​​​റ്റ തോ​​​​​​ക്കു​​​​​​ക​​​​​​ൾ ചൂ​​​​​​ണ്ടി വേ​​​​​​താ​​​​​​ള​​​​​​നൃ​​​​​​ത്തം ച​​​​​​വി​​​​​​ട്ടു​​​​​​ന്ന ഹി​​​​​​ന്ദു​​​​​​ത്വ​​​​​​യെ ചെ​​​​​​റു​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ബോ​​​​​​ധ്യ​​​​​​ത്തി​​​​​​ന്‍റെ പു​​​​​​ന​​​​​​ര​​​​​​ർ​​​​​​പ്പ​​​​​​ണ​​​​​​ദി​​​​​​നം. ഗാ​​​​​​ന്ധി​​​​​​ജി​​​​​​യെ​​​​​​യും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളാ​​​​​​ൽ ജ്വ​​​​​​ലി​​​​​​ച്ചു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ഇ​​​​​​ന്ത്യ​​​​​​യെ​​​​​​യും ഘാ​​​​​​ത​​​​​​ക​​​​​​ർ​​​​​​ക്ക് വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന ദൃ​​​​​​ഢ​​​​​​പ്ര​​​​​​തി​​​​​​ജ്ഞ​​​​​​യു​​​​​​ടെ മു​​​​​​ഴ​​​​​​ക്ക​​​​​​മാ​​​​​​ക​​​​​​ണം ഗാ​​​​​​ന്ധി​​​​​​ജ​​​​​​യ​​​​​​ന്തി​​​​​​ദി​​​​​​ന​​​​​​ത്തി​​​​​​ൽ ഉ​​​​​​യ​​​​​​രേ​​​​​​ണ്ട​​​​​​ത്. പു​​​​​​തി​​​​​​യ പൂ​​​മ്പാ​​​​​​റ്റ​​​​​​ക​​​​​​ൾ പൊ​​​​​​ടി​​​​​​ച്ചു​​​​​​യ​​​​​​രേ​​​​​​ണ്ട സു​​​​​​ദി​​​​​​ന​​​​​​മാ​​​​​​ണി​​​​​​ത്.

എ​​​​​​​ന്‍റെ ജീ​​​​​​​വി​​​​​​​ത​​​​​​​മാ​​​​​​​ണ് എ​​​​​​​ന്‍റെ സ​​​​​​​ന്ദേ​​​​​​​ശം എ​​​​​​​ന്ന, മ​​​​​​​ഹാ​​​​​​​ത്മാ​​​​​​​വി​​​​​​​ന്‍റെ ആ​​​​​​​ത്മ​​​​​​​ഗാ​​​​​​​ഥ വ​​​​​​രും​​​​​​ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് കൈ​​​​​​മാ​​​​​​റു​​​​​​ക​​​​​​യാ​​​​​​ണ് ഓ​​​​​​​രോ ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ​​​​​​​യും ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം. വാ​​​​​​​ക്കു​​​​​​​ക​​​​​​​ളും പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​യും ത​​​​​​​മ്മി​​​​​​​ൽ വൈ​​​​​​​രു​​​​​​​ധ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്ലാ​​​​​​​ത്ത ഒ​​​​​​​രു പൂ​​​​​​​ർ​​​​​​​ണ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തെ ഈ ​​​​​​​ധ​​​​​​​ന്യ​​​​​​​നി​​​​​​​മി​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ നാം ​​​​​​​ദ​​​​​​​ർ​​​​​​​ശി​​​​​​​ക്കു​​​​​​​ന്നു. ചു​​​​​​​രു​​​​​​​ക്ക​​​​​​​ത്തി​​​​​​​ൽ, ഗാ​​​​​​​ന്ധി​​​​​​​ജ​​​​​​​യ​​​​​​​ന്തി ഗാ​​​​​​​ന്ധി​​​​​​​യ​​​​​​​ൻ ജ്വാ​​​​​​​ല​​​​​​​യു​​​​​​​ടെ തു​​​​​​​ടി​​​​​​​പ്പാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ, ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​ത്വ​​​​​​​ദി​​​​​​​നം ആ ​​​​​​​ജ്വാ​​​​​​ല അ​​​​​​​ണ​​​​​​​യാ​​​​​​​തെ സൂ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തി​​​​​​​ന്‍റെ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം ഓ​​​​​​​രോ ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര​​​​​​​നെ​​​​​​​യും ഓ​​​​​​​ർ​​​​​​​മി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ദി​​​​​​​ന​​​​​​​മാ​​​​​​​ണ്. ഈ ​​​​ര​​​​ണ്ടു ബി​​​​ന്ദു​​​​ക്ക​​​​ളെ​​​​യും സം​​​​യോ​​​​ജി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​ത്ത​​​​യാ​​​​ണ് ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ മ​​​​ഹ​​​​ത്വം.

ഹിം​​​​​​സ​​​​​​യു​​​​​​ടെ​​​​​​യും അ​​​​​സ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും വി​​​​​​ത്തു​​​​​​ക​​​​​​ൾ​​​​​മാ​​​​​ത്രം മു​​​​​ള​​​​​പൊ​​​​​ട്ടു​​​​​ന്ന സ​​​​​മ​​​​​കാ​​​​​ല ഇ​​​​​ന്ത്യ ഗാ​​​​​ന്ധി​​​​​ജി​​​​​യെ ഓ​​​​​രോ ശ്വാ​​​​​സ​​​​​ത്തി​​​​​ലും തേ​​​​​ടു​​​​​ന്നു​​​​​ണ്ട്. നി​​​​​ഷ്ക​​​​​ള​​​​​ങ്ക​​​​​മാ​​​​​യ ദൃ​​​​​ഢ​​​​​ത​​​​​യു​​​​​ടെ​​​​​യും ധീ​​​​​ര​​​​​മാ​​​​​യ ബോ​​​​​ധ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും പു​​​​​തി​​​​​യ ദ​​​​​ണ്ഡി​​​​​യാ​​​​​ത്ര​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി രാ​​​​ജ്യം കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ല​​​​​ക്ഷ്യ​​​​​വും മാ​​​​​ർ​​​​​ഗ​​​​​വും ശു​​​​​ദ്ധ​​​​​മാ​​​​​യ പു​​​​​തി​​​​​യ ദ​​​​​ണ്ഡി​​​​​യാ​​​​​ത്ര​​​​​. ആ​​​​​ഗോ​​​​​ള ച​​​​​ട്ട​​​​​മ്പി​​​​​മാ​​​​​രു​​​​​ടെ ഭീ​​​​​ഷ​​​​​ണി തീ​​​​​രു​​​​​വ​​​​​ക​​​​​ളാ​​​​​യും മി​​​​​സൈ​​​​​ലു​​​​​ക​​​​​ളാ​​​​​യും ഭൂ​​​​​ഗോ​​​​​ള​​​​​ത്തെ ഭ​​​​​യാ​​​​​ശ​​​​​ങ്ക​​​​​യി​​​​​ലാ​​​​​ഴ്ത്തു​​​​​മ്പോ​​​​​ൾ ഗ്രാ​​​​​മ​​​​​സ്വ​​​​​രാ​​​​​ജെ​​​​​ന്ന കാ​​​​​ലാ​​​​​തി​​​​​ശാ​​​​​യി​​​​​യാ​​​​​യ മ​​​​​ഹ​​​​​ദ്‌​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​ഴം വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

ര​​​​​ക്ത​​​​​വും മാം​​​​​സ​​​​​വു​​​​​മു​​​​​ള്ള ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു മ​​​​​നു​​​​​ഷ്യ​​​​​ൻ ഈ ​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ ജീ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്നു എ​​​​​ന്ന് വ​​​​​രും​​​​​ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ൾ വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​ൻ​​​​​പോ​​​​​ലും മ​​​​​ടി​​​​​ച്ചേ​​​​​ക്കാം എ​​​​​ന്ന് വി​​​​​ഖ്യാ​​​​​ത ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ൻ ആ​​​​​ൽ​​​​​ബ​​​​​ർ​​​​​ട്ട് ഐ​​​​​ൻ​​​​​സ്റ്റീ​​​​​ൻ പ​​​​​റ​​​​​ഞ്ഞ​​​​​ത് വെ​​​​​റു​​​​​തെ​​​​​യ​​​​​ല്ല. അ​​​​​തി​​​​​ന്‍റെ കാ​​​​​ര​​​​​ണം ക​​​​​വി​​​​​ഗു​​​​​രു ര​​​​​ബീ​​​​​ന്ദ്ര​​​​​നാ​​​​​ഥ ടാ​​​​​ഗോ​​​​​റി​​​​​ന്‍റെ ഈ ​​​​​വാ​​​​​ക്കു​​​​​ക​​​​​ളി​​​​​ലു​​​​​ണ്ട്. “ഏ​​​​​റ്റ​​​​​വും ദ​​​​​രി​​​​​ദ്ര​​​​​രും എ​​​​​ളി​​​​​യ​​​​​വ​​​​​രു​​​​​മാ​​​​​യ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ​​​​​യും ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ വീ​​​​​ട്ടു​​​​​പ​​​​​ടി​​​​​ക്ക​​​​​ൽ ഗാ​​​​​ന്ധി​​​​​ജി എ​​​​​ത്തി​​​​​ച്ചേ​​​​​ർ​​​​​ന്ന​​​​​ത് അ​​​​​വ​​​​​രു​​​​​ടെ സ്വ​​​​​ന്തം വ​​​​​സ്ത്ര​​​​​ങ്ങ​​​​​ള​​​​​ണി​​​​​ഞ്ഞാ​​​​​ണ്.

അ​​​​​ദ്ദേ​​​​​ഹം സം​​​​​സാ​​​​​രി​​​​​ച്ച​​​​​ത് അ​​​​​വ​​​​​രു​​​​​ടെ ഭാ​​​​​ഷ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു, അ​​​​​ല്ലാ​​​​​തെ വ​​​​​ൻ ത​​​​​ത്ത്വ​​​​​ചി​​​​​ന്ത​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.’’ ഇ​​​​​ന്ത്യ ഞ​​​​​ങ്ങ​​​​​ൾ​​​​​ക്ക് മോ​​​​​ഹ​​​​​ൻ​​​​​ദാ​​​​​സ് ക​​​​​രം​​​​​ച​​​​​ന്ദ് ഗാ​​​​​ന്ധി​​​​​യെ ത​​​​​ന്നു; ഞ​​​​​ങ്ങ​​​​​ൾ മ​​​​​ഹാ​​​​​ത്മാ​​​​​വി​​​​​നെ ഇ​​​​​ന്ത്യ​​​​​ക്ക് തി​​​​​രി​​​​​ച്ചു​​​​​ന​​​​​ൽ​​​​​കി​​​​​യെ​​​​​ന്ന് നി​​​​​റ​​​​​ഞ്ഞ കൃ​​​​​താ​​​​​ർ​​​​​ഥ​​​​​ത​​​​​യോ​​​​​ടെ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ നേ​​​​​താ​​​​​വ് നെ​​​​​ൽ​​​​​സ​​​​​ൺ മ​​​​​ണ്ടേ​​​​​ല പ​​​​​റ​​​​​യു​​​​​മ്പോ​​​​​ൾ ഗാ​​​​​ന്ധി​​​​​ജി ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ​​​​​ത​​​​​ന്നെ സ്വ​​​​​ത്തും സ്വ​​​​​ത്വ​​​​​വു​​​​​മാ​​​​​ണെ​​​​​ന്ന് നാം ​​​​​അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തോ​​​​​ടെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പൗ​​​​​രാ​​​​​വ​​​​​കാ​​​​​ശ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്ന മാ​​​​​ർ​​​​​ട്ടി​​​​​ൻ ലൂ​​​​​ഥ​​​​​ർ കിം​​​​​ഗ് ജൂ​​​​​നി​​​​​യ​​​​​ർ, യേ​​​​​ശു​​​​​ക്രി​​​​​സ്തു ത​​​​​നി​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ന​​​​​നു​​​​​സ​​​​​രി​​​​​ച്ച് ജീ​​​​​വി​​​​​ക്കാ​​​​​നു​​​​​ള്ള വ​​​​​ഴി​​​​​കാ​​​​​ണി​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ത്ത വെ​​​​​ളി​​​​​ച്ച​​​​​മാ​​​​​യാ​​​​​ണ് ഗാ​​​​​ന്ധി​​​​​ജി​​​​​യെ കാ​​​​​ണു​​​​​ന്ന​​​​​ത്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ന്‍റെ ആ​​​​​ക്രോ​​​​​ശ​​​​​ങ്ങ​​​​​ളും വ​​​​​ടി​​​​​വാ​​​​​ൾ ത​​​​​ല​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നി​​​​​റ്റു​​​​​ന്ന ചോ​​​​​ര​​​​​ത്തു​​​​​ള്ളി​​​​​ക​​​​​ളും ജ​​​​​ന​​​​​ങ്ങ​​​​​ളെ ബ​​​​​ന്ദി​​​​​ക​​​​​ളാ​​​​​ക്കു​​​​​ന്ന സ​​​​​മ​​​​​രാ​​​​​ഭാ​​​​​സ​​​​​ങ്ങ​​​​​ളും ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ ല​​​​​ളി​​​​​ത​​​​​സു​​​​​ന്ദ​​​​​ര​​​​​വും അ​​​​​തേ​​​​​സ​​​​​മ​​​​​യം കാ​​​​​രി​​​​​രു​​​​​മ്പ് പി​​​​​ള​​​​​ർ​​​​​ക്കാ​​​​​ൻ ക​​​​​രു​​​​​ത്തു​​​​​ള്ള​​​​​തു​​​​​മാ​​​​​യ സ​​​​​മ​​​​​ര​​​​​രീ​​​​​തി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള തി​​​​​രി​​​​​ച്ചു​​​​​പോ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ട്. ല​​​​​ക്ഷ്യം മാ​​​​​ത്ര​​​​​മ​​​​​ല്ല, മാ​​​​​ർ​​​​​ഗ​​​​​വും വി​​​​​ശു​​​​​ദ്ധ​​​​​മാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന വാ​​​​​ക്കു​​​​​ക​​​​​ൾ വീ​​​​​ണ്ടും​​​​​വീ​​​​​ണ്ടും സ​​​​​മ​​​​​ര​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​യ​​​​​ർ​​​​ന്നേ​​​​തീ​​​​രൂ.

ആ​​​​​ശ​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ ഭി​​​​​ന്ന​​​​​ത​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ക്ര​​​​​മം കൊ​​​​​ണ്ടാ​​​​​ക​​​​​രു​​​​​ത് മ​​​​​റു​​​​​പ​​​​​ടി. പൊ​​​​​തു​​​​​മു​​​​​ത​​​​​ലു​​​​​ക​​​​​ൾ ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യു​​​​​ടേ​​​​​ത​​​​​ല്ല, പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടേ​​​​​താ​​​​​ണ് എ​​​​​ന്ന തി​​​​​രി​​​​​ച്ച​​​​​റി​​​​​വു വേ​​​​​ണം. അ​​​​​​ക്ര​​​​​​മം ആ​​​​​​ത്യ​​​​​​ന്തി​​​​​​ക​​​​​​മാ​​​​​​യി നാ​​​​​​ശ​​​​​​വും ഭി​​​​​​ന്ന​​​​​​ത​​​​​​​​യു​​​​​​മേ വ​​​​​​ള​​​​​​ർ​​​​​​ത്തൂ എ​​​​​​ന്ന ഗാ​​​​​​ന്ധി​​​​​​യ​​​​​​ൻ പാ​​​​​​ഠം ഇ​​​​​​വി​​​​​​ടെ നാം ​​​​​​മ​​​​​​റ​​​​​​ന്നു​​​​​​പോ​​​​​​ക​​​​​രു​​​​​ത്. ഗാ​​​​​ന്ധി​​​​​ജി​​​​​ക്ക് സ​​​​​ത്യ​​​​​ഗ്ര​​​​​ഹം എ​​​​​ന്ന​​​​​ത് ആ​​​​​ത്മ​​​​​വീ​​​​​ര്യ​​​​​വും സ​​​​​ഹ​​​​​ന​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പൊ​​​​​ലി​​​​​സി​​​​​നു​​​​​നേ​​​​​രേ​​​​​യോ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​നേ​​​​​രേ​​​​​യോ ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​ക്ര​​​​​മം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യ സം​​​​​വാ​​​​​ദ​​​​​ത്തി​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത അ​​​​​ട​​​​​യ്ക്ക​​​​​ലാ​​​​​ണ്. സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ലൂ​​​​ടെ ധാ​​​​ർ​​​​മി​​​​കശ​​​​ക്തി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണ് ഗാ​​​​ന്ധി​​​​ജി ആ​​​​ഗ്ര​​​​ഹി​​​​ച്ച​​​​ത്.

ഗാ​​​​​​ന്ധി​​​​​​ജി​​​​​​യു​​​​​​ടെ സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​ത്ത​​​​​​റ ഗ്രാ​​​​​​മ​​​​​​സ്വ​​​​​​രാ​​​​​​ജ് ആ​​​​​​യി​​​​​​രു​​​​​​ന്നു. സ്വ​​​​​​യം​​​​​​പ​​​​​​ര്യാ​​​​​​പ്ത​​​​​​വും ശ​​​​​​ക്തീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​തു​​​​​​മാ​​​​​​യ ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ യ​​​​​​ഥാ​​​​​​ർ​​​​​​ഥ ന​​​​​​ട്ടെ​​​​​​ല്ലെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം വി​​​​​​ശ്വ​​​​​​സി​​​​​​ച്ചു. ഇ​​​​​​ന്ന​​​​​​ത്തെ ന​​​​​​ഗ​​​​​​ര​​​​​​കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക സ​​​​​​മ്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളു​​​​​​ടെ ത​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​യും ഗ്രാ​​​​​​മീ​​​​​​ണ​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ സൃ​​​​​​ഷ്‌​​​​​ടി​​​​​​ക്കു​​​​​​ന്ന ദു​​​​​രി​​​​​ത​​​​​​ങ്ങ​​​​​​ൾ നാം ​​​​​​കാ​​​​​​ണു​​​​​​ന്നു​​​​​​ണ്ട്. പ​​​​​​രി​​​​​​സ്ഥി​​​​​​തി സൗ​​​​​​ഹൃ​​​​​​ദ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​നും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക തൊ​​​​​​ഴി​​​​​​ലവ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ൾ വ​​​​​​ർ​​​​​​ധി​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും ഗ്രാ​​​​​​മ​​​​​​സ്വ​​​​​​രാ​​​​​​ജ് എ​​​​​​ന്ന ആ​​​​​​ശ​​​​​​യം പു​​​​​​ന​​​​​​രു​​​​​​ജ്ജീ​​​​​​വി​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ഓ​​​​​ർ​​​​​ക്കാ​​​​​ൻ ഇ​​​​​തി​​​​​ലും ന​​​​​ല്ലൊ​​​​​രു ദി​​​​​വ​​​​​സ​​​​​മു​​​​​ണ്ടോ.

പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ​​​​യും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന ഗാ​​​​ന്ധി​​​​യ​​​​ൻ മോ​​​​ഡ​​​​ലി​​​​ന് അ​​​​സ​​​​ത്യ​​​​ങ്ങ​​​​ളും അ​​​​ർ​​​​ധ​​​​സ​​​​ത്യ​​​​ങ്ങ​​​​ളും നി​​​​ർ​​​​മി​​​​ത​​​​സ​​​​ത്യ​​​​ങ്ങ​​​​ളും വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ അ​​​​തി​​​​വേ​​​​ഗം ഉ​​​​ല​​​​കം​​​​ചു​​​​റ്റു​​​​ന്ന സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യു​​​​ടെ കാ​​​​ല​​​​ത്ത് ഏ​​​​റെ പ്ര​​​​സ​​​​ക്തി​​​​യു​​​​ണ്ട്. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ​​​​യും പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ മ​​​​റ​​​​യി​​​​ല്ലാ​​​​തെ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന ദീ​​​​പി​​​​ക​​​​യു​​​​ടെ മാ​​​​ധ്യ​​​​മ​​​​ശൈ​​​​ലി​​​​യി​​​​ൽ ഗാ​​​​ന്ധി​​​​യ​​​​ൻ ദ​​​​ർ​​​​ശ​​​​ന​​​​വും ഉ​​​​ൾ​​​​ച്ചേ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ പ​​​​റ​​​​യാ​​​​നാ​​​​കും.

പു​​​​ന​​​​ര​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​ന്‍റെ ഈ ​​​​ഗാ​​​​ന്ധി​​​​ജ​​​​യ​​​​ന്തി​​​​യും സ​​​​ത്യ​​​​ത്തി​​​​നും നീ​​​​തി​​​​ക്കും വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി കൊ​​​​ണ്ടാ​​​​ടാ​​​​നി​​​​ട​​​​യാ​​​​ക്ക​​​​ട്ടെ.

Latest News

Corehub Up