Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ganja Plants

Kollam

അ​ഞ്ച​ലി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി

അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി. പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള കോ​ള​റ പ​ല​ത്തോ​ടു ചേ​ര്‍​ന്ന ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​നി​ന്നു​മാ​ണ് മൂ​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ എ​ക്‌​സൈ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്.

എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്റെ ഭാ​ഗ​മാ​യി പു​ന​ലൂ​ര്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 120 സെ​ന്റീ​മീ​റ്റ​ര്‍ നീ​ള​വും 21 ശി​ഖി​ര​ങ്ങ​ളോ​ട് കൂ​ടി​യ വ​ലി​യ ക​ഞ്ചാ​വ് ചെ​ടി​യും 35, 27 സെ​ന്റീ​മീ​റ്റ​ര്‍ വീ​തം നീ​ള​മു​ള്ള ര​ണ്ടു ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്.

ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​വ​ര്‍ ഉ​പേ​ക്ഷി​ച്ച് പോ​യ​ത് കി​ളി​ര്‍​ത്ത​താ​കാം എ​ന്ന​താ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം പോ​ലീ​സ് സ്റ്റേ​ഷ​ന​ടു​ത്ത് ആ​യ​തു​കൊ​ണ്ട് ആ​രു​ടേ​യും ശ്ര​ദ്ധ​യു​ണ്ടാ​കി​ല്ല എ​ന്ന വി​ശ്വാ​സ​ത്തി​ല്‍ ആ​രെ​ങ്കി​ലും ന​ട്ടു​പി​ടി​പ്പി​ച്ച​താ​ണോ​യെ​ന്നും എ​ക്‌​സൈ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പു​ന​ലൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​മോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up