അഞ്ചലില്‍ നിന്നും കണ്ടെത്തിയ കഞ്ചാവ് എക്സൈസ് അധികൃതര്‍ പരിശോധിക്കുന്നു
അഞ്ചല്‍: അഞ്ചലില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പോലീസ് സ്റ്റേഷന് സമീപമുള്ള കോളറ പലത്തോടു ചേര്‍ന്ന ആളൊഴിഞ്ഞ സ്ഥലത്തുനിന്നുമാണ് മൂന്നു കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം കണ്ടെത്തിയത്.
എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 120 സെന്റീമീറ്റര്‍ നീളവും 21 ശിഖിരങ്ങളോട് കൂടിയ വലിയ കഞ്ചാവ് ചെടിയും 35, 27 സെന്റീമീറ്റര്‍ വീതം നീളമുള്ള രണ്ടു കഞ്ചാവ് ചെടികളുമാണ് കണ്ടെത്തുന്നത്.
കഞ്ചാവ് ഉപയോഗിച്ചവര്‍ ഉപേക്ഷിച്ച് പോയത് കിളിര്ത്തതാകാം എന്നതാണു പ്രാഥമിക നിഗമനം. അതേസമയം പോലീസ് സ്റ്റേഷനടുത്ത് ആയതുകൊണ്ട് ആരുടേയും ശ്രദ്ധയുണ്ടാകില്ല എന്ന വിശ്വാസത്തില്‍ ആരെങ്കിലും നട്ടുപിടിപ്പിച്ചതാണോയെന്നും എക്സൈസ് സംശയിക്കുന്നുണ്ട്. അന്വേഷണം ആരംഭിച്ചതായി പുനലൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Ganja plants