Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gas Cylinde

Kannur

വീ​ട്ടി​ന​ക​ത്തെ ഗ്യാ​സ് സി​ല​ണ്ട​റി​ന് തീ​പി​ടി​ച്ചു

ക​ണ്ണൂ​ർ: പാ​പ്പി​നി​ശേ​രി ക​ല്ലൂ​രി​ക്ക​ട​വി​ൽ വീ​ട്ടി​ൽ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചു. അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​നു മു​ന്പ് തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​. ക​ല്ലൂ​രി ക​ട​വി​ലെ സ​തി​യു​ടെ വീ​ട്ടി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ തീ​പി​ടി​ച്ച​ത്. പു​തി​യ സി​ലി​ണ്ട​ർ സ്ഥാ​പി​ച്ച് സ്റ്റൗ ​ക​ത്തി​ച്ച​തോ​ടെ റ​ഗു​ലേ​റ്റ​റി​ന്‍റെ ഭാ​ഗ​ത്ത് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

റ​ഗു​ലേ​റ്റ​റി​ൽ തീ​പി​ടി​ച്ച​തി​നാ​ൽ വീ​ട്ടു​കാ​ർ​ക്കും ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ൽ സി​ലി​ണ്ട​ർ ഏ​തു സ​മ​യ​വും പൊ​ട്ടി​ത്തെ​റി​ച്ചേ​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ങ്ങ​ൾ അ​തി​സാ​ഹ​സി​ക​മാ​യി സി​ലി​ണ്ട​ർ വീ​ടി​നു പു​റ​ത്തേ​ക്ക് എ​ത്തി​ച്ച് വെ​ള്ളം ചീ​റ്റി​യാ​ണ് തീ​യ​ണ​ച്ച​ത്. തു​ട​ർ​ന്ന് സി​ലി​ണ്ട​റി​ന്‍റെ ചോ​ർ​ച്ച അ​ട​ച്ചു. ഏ​തു സ​മ​യ​ത്തും സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ള്ള അ​പ​ക​ട​മു​ണ്ടാ​യേ​ക്കാ​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടു​കാ​രെ​യും സ​മീ​പ​ത്തു​ള്ള​വ​രെ​യും സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റി​യ ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എം ​സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ടി.​കെ. ശ്രീ​കേ​ഷ്, സി.​വി​നേ​ഷ്, എ​ൻ.​സി. അ​മൃ​താ​ന​ന്ദ​ൻ, പി.​വി. മ​നോ​ജ്,കെ.​അ​ശ്വി​ൻ, ഹോം ​ഗാ​ർ​ഡ് കെ. ​ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Latest News

Corehub Up