x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് സി​ലി​ണ്ട​ര്‍ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്


Published: April 13, 2026 10:35 PM IST | Updated: April 13, 2026 10:35 PM IST

അ​ടി​മാ​ലി: ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ന്‍​സി വാ​ത്തി​ക്കു​ടി, ചെ​മ്പ​ക​പ്പാ​റ മേ​ഖ​ല​ക​ളി​ല്‍ വാ​ഹ​ന​ത്തി​ലു​ള​ള സി​ലി​ണ്ട​ര്‍ വി​ത​ര​ണം ന​ട​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി. മ​റ്റു ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍ ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ വി​ത​ര​ണം ന​ട​ത്തി​യി​ട്ടും ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ വാ​ഹ​നം വി​ത​ര​ണ​ത്തി​നാ​യി എ​ത്താ​ത്ത​താ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത്.

അ​ടി​മാ​ലി​യി​ലെ ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ വാ​ഹ​ന​ത്തി​ലൂ​ടെ​യു​ള്ള സി​ലി​ണ്ട​ര്‍ വി​ത​ര​ണം ന​ട​ത്താ​ത്ത​തി​നാ​ല്‍ വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​ക​പ്പാ​റ, പെ​രി​ഞ്ചാം​കു​ട്ടി, തെ​റ്റാ​ലി​ക്ക​ട, കു​റി​ക്ക​ട ഭാ​ഗ​ത്തെ 400ല്‍പ്പരം വ​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. പു​തി​യ സി​ലി​ണ്ട​ര്‍ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ ദൂ​രെ അ​ടി​മാ​ലി​യി​ലെ ഗ്യാ​സ് ഏ​ജ​ന്‍​സി​യി​ല്‍ എ​ത്തി വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തി​നാ​യി 900 രൂ​പ ഓ​ട്ടോ ചാ​ര്‍​ജി​ന​ത്തി​ലും ന​ല്‍​കേ​ണ്ടിവ​രു​ന്ന​താ​യി ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ന്‍ കാ​ര​യ്ക്കാ​വ​യ​ലി​ല്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍, എ​ച്ച്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഏ​ജ​ന്‍​സി​ക​ള്‍ ഈ ​പ്ര​ദേ​ശ​ത്തു​ള്ള അ​വ​രു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സി​ലി​ണ്ട​ര്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്നു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് സി​ലി​ണ്ട​ര്‍ ന​ല്‍​കാ​തെ ഹോ​ട്ട​ലു​ക​ള്‍​ക്കും റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും വ​ന്‍​വി​ല​യ്ക്ക് വി​ല്‍​ക്കാ​നാ​ണ് അ​ടി​മാ​ലി ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ന്‍​സി ശ്ര​മി​ക്കു​ന്ന​തെ​ന്നും ഉ​പ​യോ​ക്താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. സി​ലി​ണ്ട​ര്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ന​ട​പ​ടി ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഏ​ജ​ന്‍​സി ഓ​ഫീ​സി​നു​മു​ന്നി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Tags : Gas cylinde nattuvishesham local news

Recent News

Corehub Up