Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gaushala Aid

'സം​സ്ഥാ​ന​ത്ത് ഗോ​മാ​താ​വി​നെ ക​ശാ​പ്പ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല';ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി 

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ന​ധി​കൃ​ത ഗോ​വ​ധം ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. ഇ​തി​നെ​തി​രെ നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പു​തി​യ ബി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന ഇ​ത്ത​രം ക​ശാ​പ്പു​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ നേ​രി​ട്ട് സ​ന്ദേ​ശ​മ​യ​ച്ച് അ​റി​യി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച സെ​ക്ര​ട്ടേ​റി​യ​റ്റാ​യ ന​ബ​ന്ന​യി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "സം​സ്ഥാ​ന​ത്ത് ഗോ​മാ​താ​വി​നെ ക​ശാ​പ്പ് ചെ​യ്യാ​ൻ ഞാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഞ​ങ്ങ​ളു​ടെ മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തെ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള​തു​പോ​ലെ വ്യാ​ഖ്യാ​നി​ക്കാം," സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

കേ​ന്ദ്ര പ​ദ്ധ​തി​യാ​യ രാ​ഷ്ട്രീ​യ ഗോ​കു​ൽ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി, രോ​ഗി​ക​ളും പ്രാ​യ​മാ​യ​തു​മാ​യ പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ 'ഗോ​ശാ​ല​ക​ൾ​ക്ക്' പ്ര​തി​വ​ർ​ഷം ഒ​രു ല​ക്ഷം രൂ​പ വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. 1950-ലെ ​പ​ശ്ചി​മ ബം​ഗാ​ൾ മൃ​ഗ​ക​ശാ​പ്പ് നി​യ​ന്ത്ര​ണ നി​യ​മ​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി വി​ധി​യും ചൂ​ണ്ടി​ക്കാ​ട്ടി​യ മു​ഖ്യ​മ​ന്ത്രി, നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ നി​ര​വ​ധി നി​യ​മ​ലം​ഘ​ക​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന​ധി​കൃ​ത ക​ശാ​പ്പി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചാ​ലു​ട​ൻ വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പു​തി​യ ബി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അം​ഗീ​കൃ​ത അ​റ​വു​ശാ​ല​ക​ളി​ലും ക​ശാ​പ്പ് നി​രോ​ധി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, നി​യ​മ​പ​ര​മാ​യ ക​ശാ​പ്പും അ​ന​ധി​കൃ​ത ക​ശാ​പ്പും ര​ണ്ടാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി. അ​റ​വു​ശാ​ല​ക​ളി​ൽ നി​യ​മ​പ​ര​മാ​യി അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ അ​ത് ചെ​യ്യാ​മെ​ന്നും, എ​ന്നാ​ൽ പ​ര​സ്യ​മാ​യി നി​യ​മം ലം​ഘി​ച്ചു​ള്ള ക​ശാ​പ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

Latest News

Corehub Up