കൊച്ചി: രാജ്യത്തെ അടുത്ത 100 ദശലക്ഷം ഷോപ്പര്‍മാരെയും ജെന്‍ സി വിഭാഗത്തെയും ലക്ഷ്യമിട്ട് ഫ്ലിപ്കാര്‍ട്ടിന്റെ ഹൈപ്പര്വാല്യൂ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്സി പുത്തന്‍ എഐ പവേർഡ് ആപ് പുറത്തിറക്കി.
രാജ്യത്തെ പുതിയ ഓണ്‍ലൈന്‍ ഷോപ്പര്‍മാരുടെ വളര്‍ച്ചയുടെ 65 ശതമാനവും ടിയര്‍ 2 നഗരങ്ങളില്നിന്നാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് ഈ മാറ്റം.
എഐ അധിഷ്ഠിത സെര്‍ച്ച് സൗകര്യം പ്രാദേശിക ഭാഷാരീതികളെയും താത്പര്യങ്ങളെയും മനസിലാക്കി ശരിയായ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് കന്പനി അധികൃതർ പറഞ്ഞു.