Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : General Hospital Road

Kottayam

ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡ് തു​റ​ന്നു​കൊ​ടു​ത്തേ മ​തി​യാ​വൂ

പാ​ലാ: വെ​റും നൂ​റു മീ​റ്റ​ര്‍ മാ​ത്ര​മു​ള്ള പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ജ​നം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​ത് ഒ​രു വ​ര്‍​ഷം. ഇ​നി​യും പ​ണി തീ​ര്‍​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു പോ​കരുതെന്ന് വ​കു​പ്പ് മേ​ധാ​വി​ക​ൾക്ക് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യാ രാ​ഹു​ല്‍ നി​ര്‍​ദേ​ശം നല്‍​കി.അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​നെ​തി​രേ​യു​ള്ള പ​രാ​തി​ക​ളെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ ചേം​ബ​റി​ല്‍ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം, വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി, വൈ​ദ്യു​തി വി​ഭാ​ഗം, ആ​ശു​പ​ത്രി അ​ധി​കൃ​തർ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്താ​ണ് റോ​ഡ് തു​റ​ന്നു​കൊ​ടു​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​ശ​ദീ​ക​രി​ച്ച​ത്. ഈ​മാ​സം 30ന് ​മു​ന്പ് റോ​ഡ് തു​റ​ന്നു കൊ​ടു​ക്കാ​നാ​വും വി​ധം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വ​ണ​മെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യ്ക്ക് ഒ​രു പ​ങ്കു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും പ​ഴി കേ​ള്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് വ​കു​പ്പു​ക​ളു​ടെ ത​ര്‍​ക്ക​ങ്ങ​ള്‍ മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

റോ​ഡ് ടാ​റിം​ഗി​നാ​യു​ള്ള സ്ഥ​ല​ത്ത് യാ​തൊ​രു ത​ട​സ​വു​മി​ല്ലെ​ന്നും പൈ​പ്പ് സ്ഥാ​പി​ക്ക​ലും ഓ​ട നി​ര്‍​മാ​ണ​വും സ​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ത​ര്‍​ക്ക​വും ഏ​കോ​പ​ന​മി​ല്ലാ​യ്മ​യു​മാ​ണ് റോ​ഡ് നി​ര്‍​മാ​ണം നീ​ണ്ടു​പോ​കാൻ കാരണ മെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു.

പി​ഡ​ബ്ല്യു​ഡി മു​ന്‍​കൂ​ട്ടി സ​മ​യം നി​ശ്ച​യി​ച്ചാ​ല്‍ ഒ​രു ദി​വ​സം കൊ​ണ്ട് അ​വ​ശേ​ഷി​ക്കു​ന്ന പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നും വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​ണി​ക​ളും തീ​ര്‍​ക്കു​വാ​നും ത​യാ​റാ​ണെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ചു. വൈ​ദ്യു​തി​പോ​സ്റ്റ് മാ​റ്റു​ന്ന​തി​ന് തു​ക അ​ട​ച്ചാ​ല്‍ ഉ​ട​ന്‍ മാ​റ്റു​വാ​ന്‍ ത​യാ​റാ​ണെ​ന്ന് കെ​എ​സ്ഇ​ബി​യും അ​റി​യി​ച്ചു. റോ​ഡി​നാ​യി മാ​ര്‍​ക്ക് ചെ​യ്ത സ്ഥ​ല​ത്ത് മ​റ്റു ത​ട​സ​ങ്ങ​ള്‍ ഇ​ല്ല എ​ന്ന് റോ​ഡ് വി​ഭാ​ഗ​വും അ​റി​യി​ച്ചു. ത​ര്‍​ക്ക​ങ്ങ​ള്‍ എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ തീ​ര്‍​ത്ത് പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി റോ​ഡ് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. സോ​ളിം​ഗ് ന​ട​ത്തി ഉ​റ​പ്പി​ച്ച് ചെ​ളി​യും പൊ​ടി​യും ഉ​ണ്ടാ​കാ​ത്ത വി​ധ​മു​ള്ള പ്രാ​ഥ​മി​ക ടാ​റിം​ഗ് ന​ട​ത്തി വാ​ഹ​ന​യാ​ത്ര സാ​ധ്യ​മാ​ക്ക​ണം. യോ​ഗ​ത്തി​ല്‍ പൊതു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ൺ ബി​ജു മാ​ത്യൂ​സ്, കൗ​ണ്‍​സി​ല​ര്‍ ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം.​എ​സ്.​ആ​കാ​ശ്, പി​ഡ​ബ്ല്യു​ഡി റോ​ഡ് വി​ഭാ​ഗം അ​സി. എ​ന്‍​ജി​നി​യ​ര്‍ കെ.​ജി. ര​ജി​ത, വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എ​ന്‍. ശ്രീ​ജി​ത്ത്, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ രാ​ജി ദാ​മോ​ദ​ര്‍, കെ​എ​സ്ഇ​ബി സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ കെ. ​മ​നോ​ജ്, ആ​ര്‍​എം​ഒ ഡോ. ​രാ​ജേ​ഷ് ബാ​ബു, പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​വേ​ണ്ടി ജ​യ്‌​സ​ണ്‍ മാ​ന്തോ​ട്ടം എ​ന്നി​വ​ർ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up