Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : General Election

നേപ്പാളിൽ ഇന്നു പൊതുതെരഞ്ഞെടുപ്പ്

കാ​​​​​ഠ്മ​​​​​ണ്ഡു: ജെ​​​​​ന്‍-​​​​​സി പ്ര​​​​​ക്ഷോഭ​​​​​ങ്ങ​​​​​ള്‍​ക്കു ശേ​​​​​ഷ​​​​​മു​​​​​ള്ള ആ​​​​​ദ്യ പൊ​​​​​തു​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നേ​​​​​പ്പാ​​​​​ളി​​​​​ല്‍ ഇ​​​​​ന്നു ന​​​​​ട​​​​​ക്കും. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച അ​​​​​ര്‍ധ​​​​​രാ​​​​​ത്രി​​​​​യോ​​​​​ടെ പ്ര​​​​​ചാ​​​​​ര​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നു.

ഇ​​​​​ന്നു വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചു​​​​​വ​​​​​രെ വോ​​​​​ട്ട് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ന്‍ അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് ആ​​​​​ക്‌​​​​ടിം​​​​​ഗ് ചീ​​​​​ഫ് ഇ​​​​​ല​​​​​ക്‌​​​​ഷ​​​​ന്‍ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ര്‍ രാം ​​​​​പ്ര​​​​​സാ​​​​​ദ് ഭ​​​​​ണ്ഡാ​​​​​രി അ​​​​​റി​​​​​യി​​​​​ച്ചു.

18.9 ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം വോ​​​​​ട്ട​​​​​ര്‍​മാ​​​​​രാ​​​​​ണ് നേ​​​​​പ്പാ​​​​​ളി​​​​​ലു​​​​​ള്ള​​​​​ത്. ഇ​​​​​ത്ത​​​​​വ​​​​​ണ വോ​​​​​ട്ടിം​​​​​ഗ് ശ​​​​​ത​​​​​മാ​​​​​നം വ​​​​​ര്‍​ധി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​സാ​​​​​ധു​​​​​വാ​​​​​യ വോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ശ​​​​​ത​​​​​മാ​​​​​ന​​​​​വും കു​​​​​റ​​​​​യു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ക​​​​​ഴി​​​​​ഞ്ഞ സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ല്‍ ന​​​​​ട​​​​​ന്ന ജെ​​​​​ന്‍-​​​​​സി പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് പാ​​​​​ര്‍​ട്ടി ഓ​​​​​ഫ് നേ​​​​​പ്പാ​​​​​ള്‍ (യൂണി​​​​​ഫൈ​​​​​ഡ് മാ​​​​​ര്‍​ക്‌​​​​​സി​​​​​സ്റ്റ്-​​​​​ലെ​​​​​നി​​​​​നി​​​​​സ്റ്റ്) ചെ​​​​​യ​​​​​ര്‍​മാ​​​​​നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ കെ.​​​​​പി. ഒ​​​​​ലി ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു.

സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ 12ന് ​​​​​പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് രാ​​​​​മ​​​​​ച​​​​​ന്ദ്ര പൗ​​​​​ഡ​​​​​ല്‍ പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ പി​​​​​രി​​​​​ച്ചു​​​​​വി​​​​​ടു​​​​​ക​​​​​യും സു​​​​​ശീ​​​​​ല കാ​​​​​ര്‍​ക്കി​​​​​യെ താ​​ത്കാ​​​​​ലി​​​​​ക പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

സി​​​​​പി​​​​​എ​​​​​ന്‍-​​​​​യു​​​​​എം​​​​​എ​​​​​ല്ലി​​​​​ന്‍റെ പ്ര​​​​​ധാ​​​​​നമ​​​​​ന്ത്രിസ്ഥാ​​​​​നാ​​​​​ര്‍​ഥി ഒ​​​​​ലി​​​​​യാ​​​​​ണ്. ഗ​​​​​ഗ​​​​​ന്‍ താ​​​​​പ്പ​​​​​യെ​​​​യാ​​​​ണ് നേ​​​​​പ്പാ​​​​​ളി കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രിസ്ഥാ​​​​​നാ​​​​​ര്‍ഥി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തിക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. 275 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ന​​​​​ട​​​​​ത്തു​​​​​ന്ന തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പി​​​​​ല്‍ ആ​​​​​റാ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം സ്ഥാ​​​​​നാ​​​​​ര്‍​ഥി​​​​​ക​​​​​ളാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

Latest News

Corehub Up