x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ധി ഇ​ന്ന​റി​യാം


Published: December 13, 2025 06:40 AM IST | Updated: December 13, 2025 06:40 AM IST

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ഇ​ന്ന് ജി​ല്ല​യി​ലെ 20 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും

13 ബ്ലോ​ക്ക്ത​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഏ​ഴു ന​ഗ​ര​സ​ഭാ​ത​ല​ങ്ങ​ളി​ല്‍ അ​ത​ത് ന​ഗ​ര​സ​ഭ​ക​ളു​ടെ​യും വോ​ട്ടെ​ണ്ണും.
ഇ​തു​കൂ​ടാ​തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ എ​ണ്ണും.


ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ ടേ​ബി​ളി​ല്‍ എ​ണ്ണും. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ട്ടോ​ടെ എ​ണ്ണി​ത്തു​ട​ങ്ങും. രാ​വി​ലെ 7.45 ന് ​സ്‌​ട്രോം​ഗ് റൂ​മു​ക​ള്‍ തു​റ​ക്കും.


സ്ട്രോം​ഗ് റൂം ​തു​റ​ക്കു​ന്ന​ത് വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി, നി​രീ​ക്ഷ​ക​ര്‍, സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഏ​ജ​ന്‍റു​മാ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും. അ​വി​ടെ​നി​ന്ന് ഓ​രോ വാ​ര്‍​ഡി​ലെ​യും മെ​ഷീ​നു​ക​ള്‍ ഓ​രോ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കൗ​ണ്ടിം​ഗ് ഹാ​ളി​ലേ​ക്ക് വോ​ട്ടെ​ണ്ണു​ന്ന​തി​നാ​യി കൊ​ണ്ടു​പോ​കും. ഇ​വി​എം വോ​ട്ടെ​ണ്ണ​ല്‍ രാ​വി​ലെ 8.30 നു ​ആ​രം​ഭി​ക്കും.


വോ​ട്ടെ​ണ്ണ​ലി​നു ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ല്‍​നി​ന്നും ടേ​ബി​ളു​ക​ളി​ല്‍ എ​ത്തി​ക്കു​ക.


ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഇ​വി​എം വോ​ട്ടെ​ണ്ണു​ന്ന​ത് ബ്ലോ​ക്ക്ത​ല​ത്തി​ലു​ള്ള കേ​ന്ദ്ര​ത്തി​ലാ​യി​രി​ക്കും.


വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ ഇ​പ്ര​കാ​രം


വാ​ര്‍​ഡു​ക​ളു​ടെ ക്ര​മ​ന​മ്പ​ര്‍ പ്ര​കാ​ര​മാ​യി​രി​ക്കും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ലും വ​യ്ക്കു​ക. ഒ​രു വാ​ര്‍​ഡി​ലെ എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും മെ​ഷീ​നു​ക​ള്‍ ഒ​രു ടേ​ബി​ളി​ള്‍ ത​ന്നെ​യാ​യി​രി​ക്കും എ​ണ്ണു​ക.

സ്ഥാ​നാ​ര്‍​ഥി​യു​ടെ​യോ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നി​യോ​ഗി​ക്കു​ന്ന കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ​യോ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഓ​രോ ടേ​ബി​ളി​ലും വോ​ട്ടെ​ണ്ണു​ക. പ​ര​മാ​വ​ധി എ​ട്ടു വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടു​ക​ള്‍ ഒ​രു വോ​ട്ടെ​ണ്ണ​ല്‍ ടേ​ബി​ളി​ല്‍ എ​ണ്ണും. ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും ബൂ​ത്തു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ടേ​ബി​ളു​ക​ള്‍ സെ​ന്‍റ​റി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടാ​വും.


ടേ​ബി​ളി​ല്‍​വ​യ്ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ല്‍ സീ​ലു​ക​ള്‍, സ്പെ​ഷ്യ​ല്‍ ടാ​ഗ് എ​ന്നി​വ കൃ​ത്യ​മാ​യു​ണ്ടെ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യോ, ഇ​ല​ക്്ഷ​ന്‍ ഏ​ജ​ന്‍റു​മാ​രു​ടെ​യോ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ​യോ സാ​ന്നി​ധ്യ​ത്തി​ല്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ക. ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ല്‍ നി​ന്നും ആ​ദ്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വോ​ട്ടു​നി​ല ല​ഭി​ക്കും.


തു​ട​ര്‍​ന്ന്, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും വോ​ട്ടു​വി​വ​രം കി​ട്ടും. ഓ​രോ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ലെ​യും ഫ​ലം അ​പ്പോ​ള്‍​ത​ന്നെ കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​താ​ത് റി​സ​ള്‍​ട്ട് ഷീ​റ്റു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി വ​ര​ണാ​ധി​കാ​രി​ക്കു ന​ല്‍​കും. ഒ​രു വാ​ര്‍​ഡി​ലെ അ​ല്ലെ​ങ്കി​ല്‍ ഡി​വി​ഷ​നി​ലെ പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളും എ​ല്ലാ ബൂ​ത്തു​ക​ളി​ലെ​യും ഇ​വി​എം വോ​ട്ടു​ക​ളും എ​ണ്ണി​ത്തീ​രു​ന്ന മു​റ​യ്ക്ക് അ​ത് ര​ണ്ടും​ചേ​ര്‍​ത്ത് കൂ​ടു​ത​ല്‍ വോ​ട്ടു​കി​ട്ടു​ന്ന സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ച്ച​താ​യി വ​ര​ണാ​ധി​കാ​രി​മാ​ര്‍ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും.


വ​ര​ണാ​ധി​കാ​രി അ​നു​വ​ദി​ക്കു​ന്ന വ്യ​ക്തി​ക​ളെ മാ​ത്ര​മേ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഇ​ല​ക്്ഷ​ന്‍ ഏ​ജ​ന്‍റു​മാ​ര്‍, കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ള​ത്.

 

ജി​ല്ല​യി​ല്‍ 20 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍

ന​ഗ​ര​സ​ഭ​ക​ളും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളും
ഷൊ​ര്‍​ണൂ​ര്‍- ഷൊ​ര്‍​ണൂ​ര്‍ സെ​ന്‍റ് തെ​രേ​സാ​സ് കോ​ണ്‍​വ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. ഒ​റ്റ​പ്പാ​ലം- എ​ല്‍​എ​സ്എ​ന്‍ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പാ​ല​ക്കാ​ട്- മു​ന്‍​സി​പ്പാ​ലി​റ്റി ഹാ​ള്‍.


ചി​റ്റൂ​ര്‍ത​ത്ത​മം​ഗ​ലം- അ​മ്പാ​ട്ടു​പാ​ള​യ​ത്തെ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ്. പ​ട്ടാ​മ്പി- പ​ട്ടാ​മ്പി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍. ചെ​ര്‍​പ്പു​ള​ശ്ശേ​രി- ചെ​ര്‍​പ്പു​ള​ശ്ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. മ​ണ്ണാ​ര്‍​ക്കാ​ട്- ക​ല്ല​ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളും


തൃ​ത്താ​ല ബ്ലോ​ക്ക്- കൂ​റ്റ​നാ​ട് വ​ട്ടേ​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. പ​ട്ടാ​മ്പി- പ​ട്ടാ​മ്പി ശ്രീ ​നീ​ല​ക​ണ്ഠ സം​സ്‌​കൃ​ത കോ​ള​ജ്. ഒ​റ്റ​പ്പാ​ലം- ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് കെ​പി​ടി സ്കൂ​ൾ ആ​ന്‍​ഡ് എ​ന്‍​എ​സ്എ​സ് ബി​എ​ഡ് ട്രെ​യ്നിം​ഗ് കോ​ള​ജ്. ശ്രീ​കൃ​ഷ്ണ​പു​രം- ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. മ​ണ്ണാ​ര്‍​ക്കാ​ട്- മ​ണ്ണാ​ര്‍​ക്കാ​ട് നെ​ല്ലി​പ്പു​ഴ ദാ​റു​ന്ന​ജാ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. അ​ട്ട​പ്പാ​ടി- അ​ട്ട​പ്പാ​ടി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ്. പാ​ല​ക്കാ​ട്- ക​ല്ലേ​ക്കാ​ട് വ്യാ​സ വി​ദ്യാ​പീ​ഠം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍. കു​ഴ​ല്‍​മ​ന്ദം- പെ​രി​യ​പാ​ലം സി​എ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. ചി​റ്റൂ​ര്‍- കൊ​ഴി​ഞ്ഞാ​ന്പാ​റ നാ​ട്ടു​ക​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ്.


കൊ​ല്ല​ങ്കോ​ട്- കൊ​ല്ല​ങ്കോ​ട് ബി​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍. നെ​ന്മാ​റ- നെ​ന്മാ​റ എ​ന്‍​എ​സ്എ​സ് കോ​ള​ജ്. മ​ല​മ്പു​ഴ- പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജ്. ആ​ല​ത്തൂ​ര്‍- ആ​ല​ത്തൂ​ര്‍ എ​എ​സ്എം​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.

ആ​ല​ത്തൂ​ർ ടൗ​ണി​ൽ ഇ​ന്നു ഗ​താ​ഗ​തനി​യ​ന്ത്ര​ണം


ആ​ല​ത്തൂ​ർ: വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ ഇ​ന്ന് ആ​ല​ത്തൂ​ർ ​ടൗ​ണി​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നും ആ​ല​ത്തൂ​രി​ലേ​ക്കു വ​രു​ന്ന ബ​സു​ക​ൾ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ്വാ​തി ജം​ഗ്ഷ​നി​ലെ​ത്തി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​കെ സ്വാ​തി ജം​ഗ്ഷ​ൻ​വ​ഴി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു സ​ർ​വീ​സ് ന​ട​ത്ത​ണം.


പാ​ല​ക്കാ​ട്ടു​നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന ബ​സു​ക​ൾ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ്വാ​തി ജം​ഗ്ഷ​നി​ലെ​ത്തി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​കെ സ്വാ​തി ജം​ഗ്ഷ​ൻ​വ​ഴി​ത​ന്നെ സ​ർ​വീ​സ് ന​ട​ത്ത​ണം.


കാ​വ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ൾ മ​ല​മ​ല​മു​ക്കി​ൽ​നി​ന്നും നെ​ല്ലി​യാം​കു​ന്നം വ​ഴി ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ച്ച് സ്വാ​തി ജം​ഗ്ഷ​ൻ വ​ഴി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​കെ ഇ​തു​വ​ഴി​ത​ന്നെ സ​ർ​വീ​സ് ന​ട​ത്ത​ണം.


കാ​വ​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നെ​ല്ലി​യാം​കു​ന്നം വ​ഴി മ​ല​മ​ല മു​ക്ക് ജം​ഗ്ഷ​നി​ലൂ​ടെ കാ​വ​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​ക​ണം.


കു​നി​ശേ​രി ഭാ​ഗ​ത്തു നി​ന്നും ആ​ല​ത്തൂ​രി​ലേ​ക്കു വ​രു​ന്ന ബ​സു​ക​ൾ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​കെ സ്വാ​തി ജം​ഗ്ഷ​ൻ​വ​ഴി ത​ന്നെ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നു ആ​ല​ത്തൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Tags : general election

Recent News

Corehub Up