x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ബാ​ഗു​ക​ളു​ടെ അ​മി​ത​ഭാ​രം: ഉ​ത്ത​ര​വു​ണ്ട്, പക്ഷേ കു​ട്ടി​ക​ൾ ഇ​ന്നും "ചു​മ​ട്ടു​കാ​ർ'

സീ​മ മോ​ഹ​ന്‍​ലാ​ല്‍
Published: July 20, 2026 04:02 AM IST | Updated: July 20, 2026 04:02 AM IST

Excessive School Bag

കൊ​ച്ചി: സ്‌​കൂ​ള്‍ ബാ​ഗു​ക​ളു​ടെ അ​മി​ത​ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വ് നി​ല​വി​ല്‍ വ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും സം​സ്ഥാ​ന​ത്തെ പ​ല സ്‌​കൂ​ളു​ക​ളി​ലും സ്ഥി​തി പ​ഴ​യ​പ​ടി ത​ന്നെ. ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ പ​ത്ത് ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഭാ​ര​മു​ള്ള സ്‌കൂ​ള്‍ ബാ​ഗു​ക​ള്‍ കു​ട്ടി​ക​ള്‍ ചു​മ​ക്ക​രു​തെ​ന്ന നി​ര്‍​ദേ​ശം നി​ല​വി​ലു​ണ്ടെ​ങ്കി​ലും പ​ല സ്‌​കൂ​ളു​ക​ളി​ലും അ​വ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

സ്‌​കൂ​ള്‍ ബാ​ഗു​ക​ളു​ടെ ഭാ​രം നി​ജ​പ്പെ​ടു​ത്തി​യു​ള്ള പോ​ളി​സി ഓ​ണ്‍ സ്‌​കൂ​ള്‍ ബാ​ഗ് 2020 എ​ന്ന ന​യം കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത് 2020 ഡി​സം​ബ​റി​ലാ​ണ്.ഇ​തു​പ്ര​കാ​രം ബാ​ഗു​ക​ളു​ടെ പ​ര​മാ​വ​ധി ഭാ​രം അ​ഞ്ചു കി​ലോ​ഗ്രാ​മാ​യി നി​ജ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളു​ടെ ഭാ​ര​ത്തി​ന്‍റെ പ​ത്തി​ലൊ​ന്ന് മാ​ത്ര​മേ പു​സ്ത​ക​വും ഭ​ക്ഷ​ണ​വും അ​ട​ങ്ങി​യ ബാ​ഗി​ന് ഉ​ണ്ടാ​കാ​വൂ.

ര​ണ്ടാം​ ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ബാ​ഗി​ന്‍റെ ഭാ​രം 2.2 കി​ലോ ആ​യി​രി​ക്ക​ണം. ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ ക്ലാ​സു​ക​ളി​ല്‍ ബാ​ഗി​ന്‍റെ പ​ര​മാ​വ​ധി ഭാ​ര​മാ​യി നി​ശ്ച​യി​ച്ച​ത് 2.5 കി​ലോ​യാ​ണ്. ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ല്‍ സ്‌​കൂ​ള്‍ ബാ​ഗി​ന്‍റെ പ​ര​മാ​വ​ധി ഭാ​രം നാ​ലു കി​ലോ ആ​ക്കി​യി​രു​ന്നു. എ​ട്ടു മു​ത​ല്‍ പ​ത്തു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ സ്‌​കൂ​ള്‍ ബാ​ഗി​ന് 4.5 കി​ലോ​ വ​രെ ഭാ​രം ആ​കാ​വൂ. 10 മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ല്‍ സ്‌​കൂ​ള്‍ ബാ​ഗി​ന്‍റെ പ​ര​മാ​വ​ധി ഭാ​രം അ​ഞ്ചു കി​ലോ ആ​ക്കു​ക​യും ഉ​ണ്ടാ​യി.

പു​സ്ത​ക​ങ്ങ​ള്‍ വി​വി​ധ വാ​ല്യ​ങ്ങ​ളാ​ക്കു​ക, ചെ​റി​യ ക്ലാ​സി​ലെ പു​സ്ത​ക​ങ്ങ​ളും നോ​ട്ട് ബു​ക്കു​ക​ളും ക​ഴി​യു​ന്ന​തും സ്‌​കൂ​ളി​ല്‍ സൂ​ക്ഷി​ക്കു​ക, ഒ​ന്നും ര​ണ്ടും ക്ലാ​സു​ക​ളി​ല്‍ ഹോം​ വ​ര്‍​ക്ക് ഒ​ഴി​വാ​ക്കു​ക, ഉ​ച്ച​ഭ​ക്ഷ​ണ​വും വെ​ള്ള​വും സ്‌​കൂ​ളു​ക​ളി​ല്‍​ത്ത​ന്നെ ഒ​രു​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച​ത്.

സ്‌​കൂ​ള്‍ ബാ​ഗു​ക​ളു​ടെ അ​മി​ത ഭാ​ര​ത്തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യും 2020 ജ​നു​വ​രി​യി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ചു​മ​ട്ടു​കാ​ര​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി നി​രീ​ക്ഷ​ണം.

അ​മി​ത​ഭാ​ര​മു​ള്ള പു​സ്ത​ക​ങ്ങ​ള്‍ സ്‌​കൂ​ളി​ല്‍ ത​ന്നെ സൂ​ക്ഷി​ച്ചു വ​യ്ക്കാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് സം​വി​ധാ​നം ഒ​രു​ക്കി കൊ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഉ​ത്ത​ര​വി​റ​ങ്ങി ആ​റ​ര വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും വി​ദ്യാ​ര്‍​ഥി​ക​ള്‍ ചു​മ​ട്ടു​കാ​രെ പോ​ലെ​ത​ന്നെ​യാ​ണ് സ്‌​കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ബു​ദ്ധി​മു​ട്ട് ഏ​റെ​യും.

സം​സ്ഥാ​ന​ത്ത് ചി​ല പു​സ്ത​ക​ങ്ങ​ൾ ര​ണ്ടോ മൂ​ന്നോ വാ​ല്യ​ങ്ങ​ളാ​ക്കി. എ​ങ്കി​ലും സ്‌​കൂ​ള്‍ ബാ​ഗി​ല്‍ ഇ​ട​മി​ല്ലാ​ത്ത​തി​നാ​ല്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും വ​യ്ക്കാ​നാ​യി പ്ര​ത്യേ​ക ബാ​ഗു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.ഭൂ​രി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​ര്‍​ക്ക് അ​നു​വ​ദ​നീ​യ​മാ​യ​തി​ലും 30 ശ​ത​മാ​ന​ത്തി​ല​ധി​കം ഭാ​ര​മാ​ണ് സ്‌​കൂ​ള്‍ ബാ​ഗി​ലൂ​ടെ വ​ഹി​ക്കു​ന്ന​ത്. ഇ​ത് കു​ട്ടി​ക​ൾ​ക്ക് ന​ടു​വേ​ദ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

 

Tags : Excessive School Bag Weight

Recent News

Corehub Up