രൂപത ഡയറക്ടര്‍ ഫാ.ഡോ. ആന്റണി പുത്തന്‍കുളം ഉദ്ഘാടനം ചെയ്യുന്നു.
മുതലക്കോടം: ഫാമിലി അപ്പൊസ്തലേറ്റിന്റെയും ദീപിക ഫ്രണ്ട്സ് ക്ലബിന്റെയും മുതലക്കോടം ഫൊറോന തല സംയുക്ത കണ്വന്ഷന് സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഹാളില്‍ നടന്നു. രൂപത ഡയറക്ടര്‍ ഫാ.ഡോ. ആന്റണി പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ അധ്യക്ഷത വഹിച്ചു.
കേരള ലേബര്‍ മൂവ്മെന്റ് സംസ്ഥാന ഡയറക്ടര്‍ ഫാ. അരുണ്‍ വലിയ താഴത്ത് സമുദായിക ശക്തീകരണം കുടുംബകൂട്ടായമകളിലൂടെ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. രൂപത പ്രസിഡന്റ് ഡിഗോള്‍ കെ. ജോര്‍ജ്, ഫൊറോന പ്രസിഡന്റ് ജയിംസ് തോപ്പില്‍, നോബിള്‍ പരത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.