കിസാന്‍ സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയപ്പോള്‍.
കടുത്തുരുത്തി: രാസവളങ്ങളുടെ വിലവര്‍ധന പിന്‍വലിക്കുക, വളങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, കാര്‍ഷിക മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കടുത്തുരുത്തി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. അഖിലേന്ത്യാ കിസാന്‍ സഭ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കിസാന്‍ സഭ കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കടുത്തുരുത്തി ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്. സിപിഐ മണ്ഡലം സെക്രട്ടറി പി.ജി. ത്രിഗുണസെന് ഉദ്ഘാടനം ചെയ്തു.
കെ.കെ. രാമഭദ്രന്, ടി.എം. സദന്, എ.എന്‍. ബാലകൃഷ്ണന്, ജെയിംസ് തോമസ്, സി.കെ. മോഹനന്, എം.പി. രാധാകൃഷ്ണന്, സി.എ. ഐസക്ക്, കെ.ജി. സജീവന്, വി.ഒ. തോമസ് വെട്ടുവഴി, പി.എന്‍. ശശി എന്നിവര്‍ പ്രസംഗിച്ചു.