x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തും


Published: July 20, 2026 11:23 PM IST | Updated: July 20, 2026 11:23 PM IST

പെ​രു​വ: തെ​രു​വുനാ​യ്ക്ക​ളെ അ​കാ​ര​ണ​മാ​യി ആ​ഹാ​ര​ത്തി​ല്‍ വി​ഷം കൊ​ടു​ത്ത് കൊ​ല്ലു​ന്ന​തി​ല്‍ പ്ര​തി​ഷേധിച്ച് മൃ​ഗ​സ്‌​നേ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തും. പെ​ര​വ​യി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഏ​ഴ് നാ​യ്ക്ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന​ത്. ക​ഴി​ഞ്ഞയാഴ്ച മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​പ്പാ​ഞ്ചി​റ 11-ാം വാ​ര്‍​ഡി​ലും വി​ഷം ഉ​ള്ളി​ല്‍ ചെ​ന്ന് ര​ണ്ട് നാ​യ്ക്ക​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​താ​യി പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​യു​ന്നു.

എ​ബി​സി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​തെ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ള്‍ നാ​യസ്‌​നേ​ഹി​ക​ളെ കു​റ്റം പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും 25 വ​ര്‍​ഷ​മാ​യി മു​ള​ക്കുളം പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു നാ​യ​യെ പോ​ലും അ​ധി​കാ​രി​ക​ള്‍ വ​ന്ധ്യ​ംക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. മാ​റി വ​രു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​രു ന​ട​പ​ടി​യും സ്വീ​കരി​ക്കു​ന്നി​ല്ല​ത്രെ. അ​ടു​ത്തി​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു വാ​ര്‍​ഡി​ല്‍ ന​ട​ന്ന ഗ്രാ​മ​സ​ഭ​യി​ല്‍ തെ​രു​വുനാ​യ്ക്കൾ ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നെതിരേ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക്കെ​തി​രേ മൃ​ഗ​സ്‌​നേ​ഹി​ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷണി​യാ​യി നി​ല്‍​ക്കു​ന്ന നാ​യ്ക്ക​ള്‍​ക്കെ​തി​രേ നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​തെ​ന്നാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

നാ​യ്ക്ക​ളെ വി​ഷം കൊ​ടു​ത്ത കൊ​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ 24ന് ​രാ​വി​ലെ 11ന് ​പെ​രു​വ​യി​ലെ നാ​യസ്‌​നേ​ഹക്കൂട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ധ​ര്‍​ണ ന​ട​ത്തു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് ബി​ജു കോ​സ്‌​കോ, സെ​ക്ര​ട്ട​റി കി​ഷോ​ര്‍ അ​വ​ര്‍​മ, ക​ണ്‍​വീ​ന​ര്‍ ബി​നോ​ജ് കു​മാ​ര്‍, ര​ക്ഷാ​ധികാ​രി ടി.​എം. സ​ദ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up