x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്നാ​ട് നി​യ​ന്ത്ര​ണം: കേ​ര​ള അ​തി​ർ​ത്തി​യി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി

വെബ് ഡെസ്ക്
Published: July 20, 2026 11:30 PM IST | Updated: July 20, 2026 11:30 PM IST

പ്ര​തി​സ​ന്ധി​യി​ലാ​യ മ​റ​യൂ​ർ- കാ​ന്ത​ല്ലൂ​ർ റോ​ഡ് ന​വീ​ക​ര​ണം.

മ​റ​യൂ​ർ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളാ​യ ക​രി​ങ്ക​ല്ല്, എം​സാ​ൻ​ഡ്, മെ​റ്റ​ൽ ജെ​ല്ലി എ​ന്നി​വ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​ന് ക​ടു​ത്ത നി​യ​ന്ത്രണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​മാ​ണമേ​ഖ​ല ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി.

ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ റോ​ഡ്, കെ​ട്ടി​ടനി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി​യ അ​വ​സ്ഥ​യാ​ണ്.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഏ​റ്റ​വും പു​തി​യ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റി​യ ശേ​ഷം മാ​ത്രം മി​ച്ച​മു​ള്ള മെ​റ്റീ​രി​യ​ലു​ക​ൾ മാ​ത്ര​മേ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നാ​കൂ. അ​ന​ധി​കൃ​ത ഖ​ന​നം ത​ട​യാ​നും സം​സ്ഥാ​ന​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​നു​മാ​ണ് ഈ ​ന​ട​പ​ടി എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ജി​യോ​ള​ജി​ക്ക​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന് കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കി അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ച​ര​ക്ക് നീ​ക്കം ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ഇ​ടു​ക്കി​യി​ലെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ ഭൂ​രി​ഭാ​ഗം ക്വാ​റി​ക​ളും ത​മി​ഴ്നാ​ട് ഭാ​ഗ​ത്താ​ണു​ള്ള​ത്. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം 20 ട​ൺ ക​ല്ല് കൊ​ണ്ടു​പോ​കു​ന്ന​തി​നേ പാ​സ് ന​ൽ​കൂ. ഇ​തോ​ടൊ​പ്പം വാ​ഹ​ന കൂ​ലി വ​ർ​ധ​ന​വും ചേ​ർ​ന്ന​തോ​ടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല ഗ​ണ്യ​മാ​യി ഉ​യ​ർ​ന്നു.

ദേ​ശീ​യ​പാ​ത​യു​ടെ​യും അ​ന്ത​ർ​സം​സ്ഥാ​ന ഹൈ​വേ​ക​ളു​ടെ​യും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം ക​രാ​റു​കാ​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ഭ​വ​ന​നി​ർ​മാ​ണ മേ​ഖ​ല പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

Tags : Kerala Border Nattuvishesham DistrictNews

Recent News

Corehub Up