x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​മ്പു​ഴ ടൗ​ണി​ന് സ​മീ​പം പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ണ്ടും നീ​രാ​ട്ടി​നെ​ത്തി


Published: July 20, 2026 03:59 AM IST | Updated: July 20, 2026 03:59 AM IST

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ ടൗ​ണി​നോ​ട് ചേ​ർ​ന്നൊ​ഴു​കു​ന്ന പു​ഴ​യി​ൽ സ​ത്ര​പ്പ​ടി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ണ്ടും നീ​രാ​ട്ടി​നെ​ത്തി. മൂ​ന്നു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത് സ​ഞ്ചാ​രി​ക​ളി​ലും കാ​ഴ്ച​ക്കാ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​രു​പ​തി​ലേ​റെ വ​രു​ന്ന ആ​ന​ക്കൂ​ട്ടം ഇ​വി​ടെ പു​ഴ​യി​ൽ നീ​രാ​ട്ടി​നി​റ​ങ്ങി​യി​ട്ട് രാ​ത്രി​യോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന ആ​ന​ക്കൂ​ട്ട​മാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

അ​വ​ധി ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ സ​ഞ്ചാ​രി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കാ​ഴ്ച​ക്കാ​രു​ടെ തി​ര​ക്കും ഉ​ണ്ടാ​യി​രു​ന്നു. തു​ണ്ടം വ​ന​ത്തി​ൽ നി​ന്നു​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തു​ന്ന​ത്. ആ​ന​ക​ൾ പ​തി​വാ​യെ​ത്താ​ൻ തു​ട​ങ്ങി​യാ​ൽ ഈ ​അ​പൂ​ർ​വ കാ​ഴ്ച കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കും കൂ​ടും.

ഇ​ന്ന​ലെ പു​ഴ​യി​ലി​റ​ങ്ങി​യ കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ട്ടം ഏ​റെ നേ​രം വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക​യും ക​ളി​ക്കു​ക​യും ചെ​യ്തു. ആ​ന​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ഒ​രി​നം പാ​യ​ൽ ഇ​വി​ടെ ധാ​രാ​ള​മാ​യി ഉ​ള്ള​തി​നാ​ലാ​ണ് ആ​ന​ക്കൂ​ട്ടം പ​തി​വാ​യി ഈ ​ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ധാ​രാ​ളം വ​ഴി​യാ​ത്ര​ക്കാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​ർ​ക്കൊ​പ്പം മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ ആ​ന​ക​ൾ ടൗ​ണി​നോ​ട് ചേ​ർ​ന്ന് കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യും വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.അ​വ ഏ​ത് സ​മ​യ​ത്തും ടൗ​ണി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​മോ എ​ന്ന ഭ​യ​മാ​ണ് നാ​ട്ടു​കാ​ർ​ക്ക്.

Tags : wild elephants arrived at the river

Recent News

Corehub Up