x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സ ത​ട്ടി​പ്പ്: വി​ദേ​ശ മ​ല​യാ​ളി ഉ​ൾ​പ്പെ​ടു​ന്ന റാ​ക്ക​റ്റി​നെ​തി​രെ അ​ന്വേ​ഷ​ണം


Published: July 20, 2026 03:55 AM IST | Updated: July 20, 2026 03:55 AM IST

വൈ​പ്പി​ൻ: പോ​ർ​ച്ചു​ഗ​ലി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്തു വി​ദേ​ശ മ​ല​യാ​ളി​യും സം​ഘ​വും കോ​ടി​ക​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ര​ക​ളാ​യ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി എ​ഡി​ജി​പി വ​ഴി അ​ന്വേ​ഷ​ണ​ത്തി​നാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള അ​മ്പ​തോ​ളം പേ​രാ​ണ് ത​ട്ടി​പ്പി​ന് ഇ​രയാ​യി​ട്ടു​ള്ള​ത്. ഓ​രോ​രു​ത്ത​രു​ടെ പ​ക്ക​ൽ നി​ന്നും നാ​ലു മു​ത​ൽ ആ​റു ല​ക്ഷം രൂ​പ​യോ​ള​മാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ ദു​ബാ​യി​ൽ ക​ഴി​യു​ന്ന കൊ​ല്ലം സ്വ​ദേ​ശി റോ​ബി​ൻ എ​ന്ന് വി​ളി​ക്കു​ന്ന ബെ​ൻ​സ​ൺ ബോ​യ് വ​ർ​ഗീ​സ്, ചെ​റാ​യി സ്വ​ദേ​ശി നീ​തു പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് ഈ ​റാ​ക്ക​റ്റി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഇ​ര​ക​ളാ​യ​വ​ർ ആ​രോ​പി​ക്കു​ന്നു.

ഇ​തി​നി​ടെ കു​റ​ച്ചു​പേ​രെ ഇ​വ​ർ ദു​ബാ​യി​ൽ എ​ത്തി​ക്കു​ക​യും ര​ണ്ടു​ മാ​സം അ​വി​ടെ താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സ​മ​യം ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​വും അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​താ​യി ഇ​ര​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.

വ​ഞ്ചി​ത​രാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ര​ക​ളി​ൽ ചി​ല​ർ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ബെ​ൻ​സ​നും നീ​തു​വി​നും എ​തി​രെ പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നി​ടെ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ര​ക​ൾ ക​ഴി​ഞ്ഞ​ ദി​വ​സം നീ​തു​വി​ന്‍റെ ചെ​റാ​യി​ലു​ള്ള വീ​ട് വ​ള​ഞ്ഞ് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ന​ട​ത്തി​യി​രു​ന്നു.

Tags : Visa Fraud Investigation against a racket

Recent News

Corehub Up