x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ്’ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 26, 2026 04:45 AM IST | Updated: September 26, 2026 04:45 AM IST

"തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ്’ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബ​ത്തേ​രി മാ​ര്‍ ബ​സേ​ലി​യോ​സ് ബി​എ​ഡ് കോ​ള​ജി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തൂ​ഫാ​ന്‍ ല​ഹ​രി വി​രു​ദ്ധ പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​ന്‍​എ​സ്എ​സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന എ​ന്‍​എ​സ്എ​സ് സെ​ല്ലി​ന്‍റെ​യും ജി​ല്ലാ സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് ഓ​ഫി​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന "തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ്’ പ്രോ​ഗ്ര​മി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​ര്‍ ബ​സേ​ലി​യോ​സ് ബി​എ​ഡ് കോ​ള​ജി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

"ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​ന്നി​ച്ചു ന​ട​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജി.​എ​ന്‍. സു​നീ​ത്ത്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ വി​മ​ല്‍​കു​മാ​ര്‍, ജി​ല്ലാ സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് ഓ​ഫി​സ​ര്‍ ഗി​ഫ്റ്റ്സ​ണ്‍ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ക്സൈ​സ് ക​ല്‍​പ്പ​റ്റ റേ​ഞ്ച് ഓ​ഫി​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ കെ.​പി. പ്ര​മോ​ദ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി. എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​കെ. ര​ജി​ഷ്കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

ബ​ത്തേ​രി മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ്, അ​ല്‍​ഫോ​ന്‍​സ കോ​ള​ജ്, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, ടെ​ക്നി​ക്ക​ല്‍ സ്കൂ​ള്‍, മീ​ന​ങ്ങാ​ടി എ​ല്‍​ദോ മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ്, പു​ല്‍​പ്പ​ള്ളി പ​ഴ​ശി​രാ​ജാ കോ​ള​ജ്, ക​ല്‍​പ്പ​റ്റ എ​ന്‍​എം​എ​സ്എം കോ​ള​ജ്, പ​ന​മ​രം സി​എം കോ​ള​ജ്, മ​റ്റു കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​യി 500 ഓ​ളം എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യാ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്തു. മെ​ഗാ സി​ഗ്നേ​ച്ച​ര്‍ കാ​മ്പ​യി​ന്‍, ബോ​ധ​വ​ത്ക​ര​ണ റാ​ലി, മ​നു​ഷ്യ​ച്ച​ങ്ങ​ല എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്‌​സി​നെ തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ് ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ് പ്ര​ഖ്യാ​പ​ന​വും മെ​ഗാ​വാ​ക്ക​ത്ത​ണും സം​ഘ​ടി​പ്പി​ച്ചു.

കോ​ട്ട​ക്കു​ന്നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച വാ​ക്ക​ത്ത​ണ്‍ ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പാ​ള്‍ ആ​ര്‍. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ പി. ​സം​ഷാ​ദ്, വി.​കെ. ഷി​ഫാ​ന​ത്ത്, പ്ര​മോ​ദ് പാ​ളാ​ക്ക​ര, ക്ല​സ്റ്റ​ര്‍ ക​ണ്‍​വീ​ന​ര്‍ എ.​വി. ര​ജീ​ഷ്, എ​സ്എ​ഫ്‌​യു യൂ​ണി​റ്റ് ഓ​ഫി​സ​ര്‍ ജി. ​ജോ​യി പൗ​ലോ​സ്, എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്വ​പ്‌​ന ജേ​ക്ക​ബ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. പ​ഴ​യ ബ​സ്സ്റ്റാ​ന്‍​ഡി​ല്‍ ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ ഫ്ളാ​ഷ് മൊ​ബും സം​ഘ​ടി​പ്പി​ച്ചു.

മേ​പ്പാ​ടി: സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ പ്ര​ഖ്യാ​പ​ന​വും മെ​ഗാ വാ​ക്ക​ത്ത​ണും ഫ്‌​ളാ​ഷ്‌​മോ​ബും സം​ഘ​ടി​പ്പി​ച്ചു.
ബ​സ്സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സി​സ്റ്റ​ര്‍ കീ​ര്‍​ത്ത​ന ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷ്‌​ലി ജെ​യി​ന്‍ ഡി​സൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​യ്‌​സ​ണ്‍ മാ​ത്യു, സോ​ണി​യ മാ​ത്യു, ന​ന്ദ​ന എ​സ്. കു​മാ​ര്‍, ആ​ന്‍​ട്രീ​സ ജി​ന​റ്റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ത​രി​യോ​ട്: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് "തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ്’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ റാ​ലി​യും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

ടൗ​ണി​ല്‍ ന​ട​ത്തി​യ റാ​ലി വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. യോ​ഗ​ത്തി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സി ബാ​ബു "തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ്’ പ്ര​ഖ്യാ​പ​നം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​ക​ളെ ആ​ദ​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​സി തോ​മ​സ്, ഷാ​ജി വ​ട്ട​ത്ത​റ, ബേ​ബി മൂ​ത്തേ​ടം, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​രി​ത, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ പു​ള്ളാ​ട്ട്, പ​ടി​ഞ്ഞാ​റ​ത്ത​റ എ​എ​സ്ഐ മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ വി. ​സ​ജി​ന, അ​ധ്യാ​പ​ക​രാ​യ എ​ന്‍.​പി. മാ​ത്യു, ജി​ഷ എം. ​പോ​ള്‍, ശ​ശി​ധ​ര​ക്കു​റു​പ്പ്, സ​ന്തോ​ഷ് കു​മാ​ര്‍, കീ​ര്‍​ത്ത​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എം. ​രാ​ധി​ക എ​ന്‍​എ​സ്എ​സ് വോ​ള​ന്റി​യ​ര്‍ ലീ​ഡ​ര്‍ ഫാ​ത്തി​മ ലു​ബാ​ബ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മേ​പ്പാ​ടി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്ക​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു.

"സേ ​നോ ടു ​ഡ്ര​ഗ്സ്, യെ​സ് ടു ​ലൈ​ഫ്’ സ​ന്ദേ​ശ​വു​മാ​യി സ്കൂ​ള്‍ വ​ള​പ്പി​ല്‍ ആ​രം​ഭി​ച്ച വാ​ക്ക​ത്ത​ണ്‍ എ​സ്ഐ പി. ​ആ​ര്‍​ദ്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് പൊ​തു​സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷ്ലി ജെ​യി​ന്‍ ഡി​സൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ സോ​ണി​യ മാ​ത്യു ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​രെ തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ് ക്യാ​പ് അ​ണി​യി​ച്ചു. വോ​ള​ന്‍റി​യ​ര്‍​മാ​രെ "തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ്’​ആ​യി പ്ര​ഖ്യാ​പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ കീ​ര്‍​ത്ത​ന ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ ജ​യ്സ​ണ്‍ മാ​ത്യു, സ്കൂ​ള്‍ ചെ​യ​ര്‍​പേ​ഴ്ണ്‍ ന​ന്ദ​ന എ​സ്. കു​മാ​ര്‍ ഒ​ന്നാം വ​ര്‍​ഷ എ​ന്‍​എ​സ്എ​സ് ലീ​ഡ​ര്‍ ആ​ന്‍​ട്രീ​സ​ജി​ന​റ്റ് പ്ര​സം​ഗി​ച്ചു. വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ല​ഹ​രി​വി​രു​ദ്ധ ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​യി​രു​ന്നു സ​മാ​പ​നം.

Tags : Nattuvishesham DistrictNews DeepikaNews inauguration

Recent News

Corehub Up