x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റി​വ് ന​ഴ്സു​മാ​ര്‍​ക്ക് പ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: September 26, 2026 05:34 AM IST | Updated: September 26, 2026 05:34 AM IST

പാ​ലി​യേ​റ്റി​വ് ന​ഴ്സു​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​പ​രി​പാ​ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​കെ.​ടി.​ രേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക അ​ല്‍​ഷി​മേ​ഴ്‌​സ് ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ് ദേ​ശീ​യാ​രോ​ഗ്യ ദൗ​ത്യം, ജി​ല്ലാ മാ​ന​സി​ക ആ​രോ​ഗ്യ​പ​രി​പാ​ടി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പാ​ലി​യേ​റ്റി​വ് ന​ഴ്സു​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ട​ത്തി.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​കെ.​ടി.​രേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ധ​ന്യ ദ​യാ​ന​ന്ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫി​സ​ര്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍ സ്വാ​ഗ​ത​വും ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ജി ശേ​ഖ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ജു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​പി.​ഹ​സീ​ബ്, കാ​സ​ര്‍​ഗോ​ഡ് ഇ​നി​ഷ്യേ​റ്റീ​വ് ഇ​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ക്ര​ട്ട​റി ബി.​അ​ജ​യ​ക​മാ​ര്‍ എ​ന​നി​വ​ര്‍ സം​സാ​രി​ച്ചു. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ശ്രീ​ജി​ത് കൃ​ഷ്ണ​ന്‍ ക്ലാ​സെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up