x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂ ​വീ​ല​ർ വ​ർ​ക്ക്‌​ഷോ​പ്പ് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: September 26, 2026 05:27 AM IST | Updated: September 26, 2026 05:27 AM IST

ചി​റ്റാ​രി​ക്കാ​ലി​ൽ തീ​വ​യ്പ് ന​ട​ന്ന വ​ർ​ക്ക്‌​ഷോ​പ്പി​ൽ പൊ​ലി​സും ഫോ​റ​ൻ​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ചി​റ്റാ​രി​ക്കാ​ൽ: രാ​ത്രി​യി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ടൂ​വീ​ല​ർ വ​ർ​ക്ക്‌​ഷോ​പ്പ് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച​താ​യി പ​രാ​തി. ചി​റ്റാ​രി​ക്കാ​ൽ- ഗോ​ക്ക​ട​വ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബൈ​ക്ക് കെ​യ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 8.24ഓ​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി വ​ർ​ക്ക്‌​ഷോ​പ്പി​ലേ​ക്കെ​റി​ഞ്ഞ് തീ​യി​ട്ട​തെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു. സ​ർ​വീ​സി​നാ​യി എ​ത്തി​ച്ചി​രു​ന്ന ര​ണ്ട് ബൈ​ക്കു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. വ​ഴി​യാ​ത്ര​ക്കാ​ര​ൻ തീ ​അ​ണ​ച്ച​തി​നാ​ലാ​ണ് വ​ലി​യ ന​ഷ്ടം ഒ​ഴി​വാ​യ​ത്.
വ​ർ​ക്ക്‌​ഷോ​പ്പ് ഉ​ട​മ കൈ​ത​വേ​ലി​ൽ മ​നു കെ. ​ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. പൊ​ലി​സും ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up