x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​ത്ര​ബ​ന്ധു ഉ​ദ്യോ​ഗ​സ്ഥ​ സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 26, 2026 05:32 AM IST | Updated: September 26, 2026 05:32 AM IST

താ​യ​ന്നൂ​ർ ഗോ​ത്ര​ബ​ന്ധു വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ സം​ഗ​മ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​യി മു​ഖാ​മു​ഖം ന​ട​ത്തു​ന്നു.

താ​യ​ന്നൂ​ർ: ആ​ദി​വാ​സി ഊ​രു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ - സാ​മൂ​ഹ്യ മു​ന്നേ​റ്റ​ത്തി​ൽ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ആ​ദി​വാ​സി ജീ​വ​ന​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ താ​യ​ന്നൂ​ർ ഗോ​ത്ര​ബ​ന്ധു വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഗ​മം ന​ട​ത്തി. ഒ​ക്ടോ​ബ​ർ 10നു ​ന​ട​ക്കു​ന്ന ഊ​രു​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

ക​രു​ണാ​ക​ര​ൻ കു​ഴി​ക്കോ​ൽ, ജ​യേ​ഷ് വേ​ങ്ങ​ച്ചേ​രി, ടി.​വി. ര​ഞ്ജി​ത്, കെ.​സി. മോ​ഹ​ന​ൻ, ടി.​വി. ര​ഞ്ജി​നി, ബാ​ബു ചീ​രോ​ൽ, എ​ൻ.​വി. ശ്രീ​കു​മാ​ർ, കെ.​സി. ര​വി, മ​ഹേ​ഷ് പ​ട​യം​ക​ല്ല്, ക​ണ്ണ​ൻ കു​ഴി​ക്കോ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​യു​ള്ള മു​ഖാ​മു​ഖ​വും ന​ട​ന്നു. ഊ​രു​ത്സ​വം സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ.​വി. രാ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​കെ.​രാ​ജീ​വ​ൻ മോ​ഡ​റേ​റ്റ​റാ​യി. ര​മ​ണി കു​ഴി​ക്കോ​ൽ,നി​വേ​ദ്യ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up