ജില്ലാ സഹോദയ കലോത്സവം കേന്ദ്രസര്‍വകലാശാല എന്‍ഇപി കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പള്ളിക്കര: ജില്ലാ സഹോദയ സ്കൂള്‍ കോംപ്ലക്സ് ജില്ലാ കലോത്സവം പള്ളിക്കര സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കേന്ദ്രസര്‍വകലാശാല എന്‍ഇപി കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ് സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഫാ.ജോസ് കളത്തിപറമ്പില്‍ അധ്യക്ഷതവഹിച്ചു. ട്രഷറര്‍ ജസ്റ്റിന് ജോസഫ് പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്രിജിറ്റ് സ്വാഗതവും സഹോദയ സെക്രട്ടറി ഫാ.കെ.സി.മാത്യു നന്ദിയും പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 20 സ്കൂളുകളില്‍ നിന്നായി 21 മത്സര ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
Tags : NattuVishesham.DistricteNews