x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 330 കേ​സു​ക​ൾ


Published: July 20, 2026 03:53 AM IST | Updated: July 20, 2026 03:53 AM IST

ആ​ലു​വ: ല​ഹ​രി​മ​രു​ന്നു​ക​ൾ​ക്ക് എ​തി​രെ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 330 കേ​സു​ക​ൾ 390 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

പെ​രു​മ്പാ​വൂ​ർ സ​ബ് ഡി​വി​ഷ​നി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് -130. അ​റ​സ്റ്റി​ലാ​യ​വ​ർ-155. ആ​ലു​വ​യി​ൽ 75 കേ​സു​ക​ളി​ലാ​യി 101 പേ​ർ അ​റ​സ്റ്റി​ലാ​യി. ഈ ​കാ​ല​യ​ള​വി​ൽ 145 കി​ലോ​യോ​ളം ക​ഞ്ചാ​വും പി​ടി​കൂ​ടി. ഇ​തി​ൽ 17 കി​ലോ​യോ​ളം പെ​രു​മ്പാ​വൂ​രി​ൽ പി​ടി​കൂ​ടി​യ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​പ്ര​തി​യ​ട​ക്കം ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​ പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം ആ​റു വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ടൂ​റി​സ്റ്റ് വി​സ​യ​ട​ക്കം എ​ടു​ത്തു​കൊ​ടു​ത്ത് അ​വി​ടെ നി​ന്നു ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​മാ​ണ് പോ​ലീ​സ് വ​ല​യി​ലാ​യ​ത്. ക​ട​ത്തു​കാ​രെ അ​ട​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട​യാ​യി​രു​ന്നു ഇ​ത്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് 18 കോ​ടി​യോ​ളം വി​ല വ​രും. 35 ഗ്രാം എം​ഡി​എം​എ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ 24 ഗ്രാം ​അ​ത്താ​ണി ജം​ഗ്ഷ​നി​ൽ വ​ച്ച് കാ​റി​ൽ ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 790 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 200 ഗ്രാം ​ഹെ​റോ​യി​നും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പി​ടി​കൂ​ടി. ഹെ​റോ​യി​ന്‍ വി​ല്പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ അ​സം ന​ഗോ​ൺ സ്വ​ദേ​ശി ഷെ​ഫീ​ഖു​ൽ ഇ​സ്ലാ​മി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ലേ​ക്ക് ഹെ​റോ​യി​ൻ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ൾ.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, ക്ല​ബ്ബു​ക​ൾ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റൂ​റ​ൽ ജി​ല്ല​യി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി ന​ട​ക്കു​ന്ന​ത്.

Tags : Operation Toofan 330 cases registered

Recent News

Corehub Up