x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി​യി​ലെ ഗ​വേ​ഷ​ണ വി​സ്മ​യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ

വെബ് ഡെസ്ക്
Published: July 20, 2026 03:59 AM IST | Updated: July 20, 2026 03:59 AM IST

ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ ഗ​വേ​ഷ​ണ കേ​ന്ദ്രം ഒ​രു​ക്കി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഡോ.​ വി.​പി. ഗം​ഗാ​

തൃ​ശൂ​ർ: കാ​ൻ​സ​ർ അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ചി​കി​ത്സി​ച്ചു രോ​ഗ​ശാ​ന്തി​യേ​കാ​നും ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ൾ വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു വ​ലി​യ പ്ര​തീ​ക്ഷ പ​ക​രു​ന്ന​താ​ണെ​ന്ന് പ്ര​ശ​സ്ത കാ​ൻ​സ​ർ ചി​കി​ൽ​സാ വി​ദ​ഗ്ധ​ൻ ഡോ.​വി.​പി. ഗം​ഗാ​ധ​ര​ൻ.

പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും ഡി​എ​ൻ​എ​യി​ൽ മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും കോ​ശ​ങ്ങ​ളെ രോ​ഗാ​വ​സ്ഥ​യി​ലാ​ക്കു​മെ​ന്നും ഡോ. ​ഗം​ഗാ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തി​ന് 80 ശ​ത​മാ​നം കാ​ര​ണ​വും പു​ക​യി​ല​യും പു​ക​വ​ലി​യു​മാ​ണ്. പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള കോ​ശ​ങ്ങ​ളെ വ​ള​ർ​ത്താ​നു​ള്ള ശേ​ഷി​യെ ല​ഹ​രി ത​ള​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും അ​ഭി​രു​ചി വ​ള​ർ​ത്താ​ൻ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ ഗ​വേ​ഷ​ണ​വി​ഭാ​ഗം ഒ​രു​ക്കി​യ കാ​ച്ച് ദെം ​യം​ഗ് പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 50 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ജൂ​ബി​ലി മി​ഷ​ൻ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി. വാ​ത​രോ​ഗ​മു​ണ്ടാ​ക്കു​ന്ന ര​ണ്ടു പ്രോ​ട്ടീ​നു​ക​ളെ ക​ണ്ടെ​ത്തി​യ​തും മാ​സം തി​ക​യും​മു​ന്പേ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കു പൊ​ക്കി​ൾ​ക്കൊ​ടി സം​ര​ക്ഷ​ണ​മേ​കു​ന്ന​തും ഓ​ണാ​ട്ടു​ക​ര എ​ള്ളെ​ണ്ണ​യു​ടെ സ​വി​ശേ​ഷ​ത​യും അ​ട​ക്ക​മു​ള്ള ഒ​രു ഡ​സ​നി​ലേ​റെ ഗ​വേ​ഷ​ണ​നേ​ട്ട​ങ്ങ​ൾ ലോ​ക​ത്തി​നു സ​മ്മാ​നി​ച്ച ജൂ​ബി​ലി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ല​ബോ​റ​ട്ട​റി സ​ന്ദ​ർ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​സ്മ​യ​ക്കാ​ഴ്ച​യാ​യി.

ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​ര്യ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​എ. ആ​ൻ​ഡ്രൂ​സ്, മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ.​ഡി.​എം. വാ​സു​ദേ​വ​ൻ, റി​സേ​ർ​ച്ച് കോ-​ഓ​ർ​ഡി​നേ​റ്റ​റും പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ഡോ.​പി.​ആ​ർ. വ​ർ​ഗീ​സ്, ഡോ. ​കു​മു​ദം എം. ​ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വി​നോ​ദ്കു​മാ​ർ, ഡോ. ​പ്ര​സാ​ദ് അ​ല​ക്സ്, ഡി​ന്പി​ൾ റീ​ഷ​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up