Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GeorgeKalliwayalil

ജോർജ് കള്ളിവയലിൽ വിരമിച്ചു

കോ​​​​ട്ട​​​​യം: ദീ​​​​പി​​​​ക നാ​​​​ഷ​​​​ണ​​​​ൽ അ​​​​ഫ​​​​യേ​​​​ഴ്സ് എ​​​​ഡി​​​​റ്റ​​​​റും ഡ​​​​ൽ​​​​ഹി ബ്യൂ​​​​റോ ചീ​​​​ഫു​​​​മാ​​​​യി​​​​രു​​​​ന്ന ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ വി​​​​ര​​​​മി​​​​ച്ചു. മാ​​​​ധ്യ​​​​മ​​​​രം​​​​ഗ​​​​ത്ത് 35 വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യ​​​​സ​​​​മ്പ​​​​ത്തു​​​​ള്ള ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ ര​​​​ണ്ട് പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ ഡ​​​​ൽ​​​​ഹി ബ്യൂ​​​​റോ ചീ​​​​ഫ്, അ​​​​സോ​​​​സി​​​​യേ​​​​റ്റ് എ​​​​ഡി​​​​റ്റ​​​​ർ, റ​​​​സി​​​​ഡ​​​​ന്‍റ് എ​​​​ഡി​​​​റ്റ​​​​ർ (ക​​​​ണ്ണൂ​​​​ർ, കൊ​​​​ച്ചി) എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. തൃ​​​​ശൂ​​​​ർ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ​​​​ന്നി​​​​വ​​​​രു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ദേ​​​​ശ യാ​​​​ത്ര​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പടെ നി​​​​ര​​​​വ​​​​ധി ദേ​​​​ശീ​​​​യ-​​​​അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സൗ​​​​ത്ത് ഏ​​​​ഷ്യ​​​​ൻ മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും ഗ്ലോ​​​​ബ​​​​ൽ മ​​​​ല​​​​യാ​​​​ളി പ്ര​​​​സ് ക്ല​​​​ബ്ബിന്‍റെ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു.

2017 ന​​​​വം​​​​ബ​​​​ർ/​​​​ഡി​​​​സം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മ്യാ​​​​ൻ​​​​മ​​​​ർ, ബം​​​​ഗ്ലാ​​​​ദേ​​​​ശ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പോ​​​​പ്പ് ഫ്രാ​​​​ൻ​​​​സി​​​​സ് ന​​​​ട​​​​ത്തി​​​​യ പേ​​​​പ്പ​​​​ൽ ഫ്ലൈ​​​​റ്റി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക മാ​​​​ധ്യ​​​​മ സം​​​​ഘ​​​​ത്തി​​​​ലെ ഏ​​​​ക ഇ​​​​ന്ത്യ​​​​ൻ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു.

യു​​​​എ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ അ​​​​ന്‍റോ​​​​ണി​​​​യോ ഗു​​​​ട്ടെ​​​​റെ​​​​സി​​​​ന്‍റെ അ​​​​ഭി​​​​മു​​​​ഖം, ഡോ. ​​​​മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗ് ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ ശേ​​​​ഷ​​​​മു​​​​ള്ള ക​​​​ന്നി അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ ദീ​​​​പി​​​​ക​​​​യി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ- യു​​​​എ​​​​സ് ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സി​​​​ന്‍റെ (ഹൂ​​​​സ്റ്റ​​​​ൺ) ‘ജേ​​​​ണ​​​​ലി​​​​സ്റ്റ് ഓ​​​​ഫ് ദി ​​​​ഡെ​​​​ക്കേ​​​​ഡ്’ അ​​​​വാ​​​​ർ​​​​ഡ്, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന മാ​​​​ധ്യ​​​​മ അ​​​​വാ​​​​ർ​​​​ഡ്, ഫോ​​​​ക്കാ​​​​ന ‘ജേ​​​​ണ​​​​ലി​​​​സ്റ്റ് ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ർ’ അ​​​​വാ​​​​ർ​​​​ഡ്, ബ​​​​ഹ്റൈ​​​​ൻ ഇ​​​​ന്ത്യ​​​​ൻ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ‘എ​​​​ക്സ​​​​ല​​​​ൻ​​​​സ് ഇ​​​​ൻ ജേ​​​​ണ​​​​ലി​​​​സം’ അ​​​​വാ​​​​ർ​​​​ഡ് ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

2023 ലെ ​​​​മ​​​​ണി​​​​പ്പുർ ക​​​​ലാ​​​​പ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് "മ​​​​ണി​​​​പ്പുർ എ​​​​ഫ്ഐ​​​​ആ​​​​ർ’ എ​​​​ന്ന സ്വ​​​​ത​​​​ന്ത്ര​​​​വും ഗ​​​​വേ​​​​ഷ​​​​ണാ​​​​ത്മ​​​​ക​​​​വു​​​​മാ​​​​യ പു​​​​സ്ത​​​​ക​​ത്തി​​ന്‍റെ ര​​ച​​യി​​താ​​വാ​​ണ്.

പാ​​​​ലാ മ​​​​ല്ലി​​​​ക​​​​ശേ​​​​രി​​​​യി​​​​ൽ പ​​​​രേ​​​​ത​​​​നാ​​​​യ ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ കെ.​​​​എ. അ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ​​​​യും അ​​​​മ്മി​​​​ണി അ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ​​​​യും ഇ​​​​ള​​​​യ മ​​​​ക​​​​നാ​​​​ണ്. ഭാ​​​​ര്യ: സി​​​​ന്ധു ജോ​​​​ർ​​​​ജ് (അ​​​​ധ്യാ​​​​പി​​​​ക, റ​​​​യാ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ സ്കൂ​​​​ൾ, വ​​​​സ​​​​ന്ത് കു​​​​ഞ്ച്, ന്യൂ​​​​ഡ​​​​ൽ​​​​ഹി). മ​​​​ക്ക​​​​ൾ: ഡോ. ​​​​അ​​​​ബ്ര​​​​ഹാം ജോ​​​​ർ​​​​ജ് (ജോ​​​​ൺ റാ​​​​ഡ്ക്ലി​​​​ഫ് ഹോ​​​​സ്പി​​​​റ്റ​​​​ൽ, ഓ​​​​ക്സ്ഫ​​​​ർ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, യു​​​​കെ), ജേ​​​​ക്ക​​​​ബ് ജോ​​​​ർ​​​​ജ് (അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ, ഇ​​​​ൻ​​​​വെ​​​​സ്റ്റ് ഇ​​​​ന്ത്യ, ന്യൂ​​​​ഡ​​​​ൽ​​​​ഹി), ആ​​​​ന്‍റ​​​​ണി ജോ​​​​ർ​​​​ജ് (പി​​​​ജി വി​​​​ദ്യാ​​​​ർ​​​​ഥി, ഡ​​​​ൽ​​​​ഹി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി).

Latest News

Corehub Up