ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ ജോർജ് മത്തായി വൈരമൺ (ലാലുമോൻ - 75) അന്തരിച്ചു. ഹൂസ്റ്റൺ സ്റ്റാഫോർഡ് ബൈബിൾ ചാപ്പൽ അംഗമായിരുന്നു. കുണ്ടറ ബ്രദറൺ അസംബ്ലിയിൽനിന്നുള്ള ഇദ്ദേഹം മുൻ കുവൈറ്റ് പ്രവാസിയാണ്.
ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ) പുനലൂർ ഇളമ്പൽ നടുക്കുന്ന് വാഴപ്പള്ളിൽ കുടുംബാംഗവും ചെമ്മന്തൂർ ബ്രദറൺ അസംബ്ലിയിൽനിന്നുള്ളയാളുമാണ്.
മക്കൾ: അനി നിഷ ജോർജ് - ബിജു തോമസ് (ബംഗളൂരു), നിസ്സി ജോർജ് വൈരമൺ - ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ - ആശ സാബു (ബംഗളൂരു).
സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ), മേരി കോശി (ചേപ്പാട്), സുവിശേഷകൻ സി. എം. ജോൺ (കുണ്ടറ), ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ), ഡോ.സി. എം. ജേക്കബ് (ഹൂസ്റ്റൺ), സി. എം. അലക്സ് (ഹൂസ്റ്റൺ).
സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഡോ. മാത്യു വൈരമൺ: +1 281 857 7538.