Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : German Unity Day

Europe

ജ​ര്‍​മ​ന്‍ ഐ​ക്യ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ബ്രെ​മ​നി​ല്‍ തു​ട​ക്കം; മെ​ര്‍​സ് സ​ര്‍​ക്കാ​രി​ല്‍ ഭി​ന്ന​ത പു​ക​യു​ന്നു

ബ്രെ​മ​ന്‍: ജ​ര്‍​മനിയു​ടെ ച​രി​ത്ര​പ​ര​മാ​യ 36~ാമ​ത് പു​ന​രേ​കീ​ക​ര​ണ വാ​ര്‍​ഷി​ക ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് (Tag der Deutschen Einheit) വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ ബ്രെ​മ​നി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യി. ബു​ണ്ട​സ്റാ​ത്തി​ന്‍റെ (ജ​ര്‍​മ​ന്‍ പാ​ര്‍​ല​മെ​ന്റി​ന്‍റെ ഉ​പ​രി​സ​ഭ) അ​ധ്യ​ക്ഷ​പ​ദ​വി നി​ല​വി​ല്‍ ബ്രെ​മ​ന്‍ ന​ഗ​ര​ത്തി​നാ​യ​തി​നാ​ല്‍ ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വേ​ദി​യാ​കു​ന്ന​ത് ഈ ​ച​രി​ത്ര ന​ഗ​ര​മാ​ണ്.

ചാ​ന്‍​സ​ല​ര്‍ ഫ്രെ​ഡ​റി​ക് മെ​ര്‍​സ്, ബു​ണ്ടെ​സ്റ​റാ​ഗ് സ്പീ​ക്ക​ര്‍ യൂ​ലി​യ ക്ളോ​ക്ക്ന​ര്‍, നോ​ര്‍​ത്ത് റൈ​ന്‍~​വെ​സ്റ​റ്ഫാ​ലി​യ പ്ര​ധാ​ന​മ​ന്ത്രി ഹെ​ന്‍​ഡ്രി​ക് വൂ​സ്റ​റ്, ബാ​ഡ​ന്‍~​വ്യൂ​ര്‍​ട്ട​ന്‍​ബ​ര്‍​ഗ് പ്ര​ധാ​ന​മ​ന്ത്രി ചെം ​ഓ​സ്ഡെ​മി​ര്‍, ഷ്ലെ​സ്വി​ഗ്~​ഹോ​ള്‍​സ്റൈ്റ​ന്‍ മു​ഖ്യ​മ​ന്ത്രി ഡാ​നി​യ​ല്‍ ഗു​ന്ത​ര്‍ തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​തൃ​നി​ര ബ്രെ​മ​ന്‍ മേ​യ​ര്‍ ആ​ന്‍​ഡ്രി​യാ​സ് ബോ​വ​ന്‍​ഷു​ല്‍​ട്ടെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു.

ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം; ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ ബ്രെ​മ​ന്‍

ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​ര്‍​ക്ക​റ്റ് പ്ളേ​സും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സി​റ്റി ഹാ​ളും സ​ന്ദ​ര്‍​ശി​ച്ച നേ​താ​ക്ക​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ചു. 'പ​ല ശ​ക്തി​ക​ള്‍, ഒ​രൊ​റ്റ രാ​ജ്യം' (Many strengths, one country) എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ഐ​ക്യ​ദി​ന പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ബ്രെ​മ​നി​ലെ വി​ഖ്യാ​ത​മാ​യ സെ​ന്റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ര്‍​ഥന ശു​ശ്രൂ​ഷ​ക​ളോ​ടെ പ്ര​ധാ​ന ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു. ചാ​ന്‍​സ​ല​ര്‍ ഫ്രെ​ഡ​റി​ക് മെ​ര്‍​സി​നൊ​പ്പം ജ​ര്‍​മ്മ​ന്‍ പ്ര​സി​ഡ​ന്റ് ഫ്രാ​ങ്ക്~​വാ​ള്‍​ട്ട​ര്‍ സ്റെ​റ​യി​ന്‍​മെ​യ​റും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഭ​ര​ണ​സ​ഖ്യ​ത്തി​ല്‍ വി​ള്ള​ല്‍; മെ​ര്‍​സി​ന് അ​ഗ്നി​പ​രീ​ക്ഷ

ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ട​യി​ലും ജ​ര്‍​മ്മ​ന്‍ ഫെ​ഡ​റ​ല്‍ ഭ​ര​ണ​സ​ഖ്യ​ത്തി​ല്‍ രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വം പു​ക​യു​ക​യാ​ണ്. വി​വി​ധ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ഥാ​സ്ഥി​തി​ക ക​ക്ഷി​യാ​യ സിഡി​യു/​സിഎ​സ്യു​വും ഇ​ട​ത് പാ​ര്‍​ട്ടി​യാ​യ എ​സ്പി.ഡി​യും ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. അ​ടു​ത്ത ആ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന നി​ര്‍​ണ്ണാ​യ​ക ച​ര്‍​ച്ച​ക​ളി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ​മെ​ന്ന് മെ​ര്‍​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗം എ​സ്.​പി.​ഡി​യോ​ട് ക​ര്‍​ശ​ന​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

കൂ​ടാ​തെ, പ്ര​മു​ഖ വാ​ഹ​ന നി​ര്‍​മ്മാ​ണ ക​മ്പ​നി​യാ​യ ഫോ​ക്സ്വാ​ഗ​ന്‍ തൊ​ഴി​ലാ​ളി ക​രാ​റു​ക​ള്‍ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ​തും ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തും രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ~​സാ​മ്പ​ത്തി​ക അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വ​ലി​യ പ്ര​ക്ഷു​ബ്ധ​ത​യ്ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

തീ​വ്ര ഇ​ട​തു​പ​ക്ഷ പ്ര​തി​ഷേ​ധം; പോ​ലീ​സു​മാ​യി സം​ഘ​ര്‍​ഷാ​വ​സ്ഥ

ഐ​ക്യ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ബ്രെ​മ​ന്‍ ന​ഗ​ര​ത്തി​ല്‍ തീ​വ്ര ഇ​ട​തു​പ​ക്ഷ ആ​ന്റി​ഫാ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. "സ്റേ​റ​റ്റു​മാ​യി സ​മാ​ധാ​ന​മി​ല്ല" (No peace with the state) എ​ന്ന ബാ​ന​റു​ക​ളു​മാ​യി എ​ഴു​ന്നൂ​റോ​ളം പ്ര​ക​ട​ന​ക്കാ​രാ​ണ് തെ​രു​വി​ലി​റ​ങ്ങി​യ​ത്.

 

Latest News

Corehub Up