Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GermanCoordinationCouncil

Europe

നോ​ർ​ക്ക റൂ​ട്ട്സ് ജ​ർ​മ​ൻ കോ​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ: മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി മൂ​ന്നാം ഘ​ട്ട ച​ർ​ച്ച ന​ട​ത്തി

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി പു​തു​താ​യി എ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി നോ​ർ​ക്ക റൂ​ട്ട്സ് ജ​ർ​മ​ൻ കോ​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ക്കു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നോ​ർ​ക്ക റൂ​ട്ട്സ് ഉ​ന്ന​താ​ധി​കാ​രി​ക​ളും ജ​ർ​മ​നി​യി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളും ത​മ്മി​ൽ മൂ​ന്നാം ഘ​ട്ട വെ​ർ​ച്വ​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. നോ​ർ​ക്ക റൂ​ട്ട്സ് സി​ഇ​ഒ രാ​ജേ​ഷ് മാ​ധ​വ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ പ്ര​കാ​ശ് പി. ​ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ജ​ർ​മ​നി​യി​ലെ പ്ര​വാ​സി പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 7.30 മു​ത​ൽ 8.30 വ​രെ​യാ​യി​രു​ന്നു യോ​ഗം ന​ട​ന്ന​ത്.

ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ:

പു​തി​യ പ്ര​വാ​സി​ക​ൾ​ക്കു​ള്ള പി​ന്തു​ണ: ഉ​ന്ന​ത​പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി ജ​ർ​മ്മ​നി​യി​ലേ​ക്ക് എ​ത്തു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കും പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ നേ​രി​ടു​ന്ന താ​മ​സ-​ഭാ​ഷാ ബു​ദ്ധി​മു​ട്ടു​ക​ൾ കു​റ​യ്ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും കോ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ മു​ന്നി​ൽ നി​ൽ​ക്കും.

കൂ​ടാ​തെ വ്യാ​ജ റി​ക്രൂ​ട്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളു​ടെ ച​തി​ക്കു​ഴി​ക​ളി​ൽ പെ​ടാ​തെ ജ​ർ​മ​നി​യി​ലേ​ക്ക് കു​ടി​യേ​റാ​നു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി.

ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്ക​ൽ: ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നോ​ർ​ക്ക റൂ​ട്ട്സും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും. നോ​ർ​ക്ക​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ജ​ർ​മ്മ​നി​യി​ൽ ഒ​രു ഓ​ഫീ​സ് സ്ഥാ​പി​ക്ക​ണം എ​ന്ന നി​ർ​ദ്ദേ​ശ​വും ച​ർ​ച്ച​ക്കി​ട​യി​ൽ ഉ​യ​ർ​ന്നു വ​ന്നു.

നി​ല​വി​ലെ ലോ​ക കേ​ര​ള സ​ഭ അം​ഗ​ങ്ങ​ളാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ൽ, ഗി​രി​കൃ​ഷ്ണ​ൻ, പ്ര​മു​ഖ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ കൊ​ളോ​ൺ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി, ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ, ഡോ​യ്‌​ഷെ മ​ല​യാ​ളി ട്രെ​ഫ​ൻ ബാ​ഡ​ൻ​വ്യു​ർ​ട്ടെ​ബ​ർ​ഗ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വെ​ള്ളാ​പ്പ​ള്ളി, ശോ​ഭ​ശാ​ലി​നി, ബേ​ബി ക​ല​യ​ങ്കേ​രി​ൽ, മേ​രി ക​ല​യ​ങ്കേ​രി​ൽ, ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​ബി​ൻ പോ​ൾ, സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള, ഗ്രോ​സ്കോ​ഗെ​രാ​വു സ്റ്റാ​ഡ്റ്റ് വി​ദേ​ശി ഉ​പ​ദേ​ശ​ക സ​മി​തി മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ന​ടു​വി​ലേ​ഴ​ത്ത്, ഡോ. ​അ​ലി കൂ​നാ​രി, കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ബ​ർ​ലി​ൻ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ശി​വ​രാ​മ​ൻ, തോ​മ​സ് മാ​ത്യു ഹാം​ബു​ർ​ഗ്, ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

കോ​ഓ​ർ​ഡി​നേ​ഷ​ൻ ഡെ​സ്ക്, മൈ​ഗ്രേ​ഷ​ൻ അ​വെ​യ​ർ​ന​സ് ഡെ​സ്ക്, ഡി​സ്ട്ര​സ് സ​പ്പോ​ർ​ട്ട് ഡെ​സ്ക്, കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ഡെ​സ്ക് എ​ന്നീ ഘ​ട​ക​ങ്ങ​ൾ മു​ൻ​നി​ർ​ത്തി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷ, ക്ഷേ​മം, പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​നം എ​ന്നി​വ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നോ​ർ​ക്ക കോ​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത്.

കൗ​ൺ​സി​ൽ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ജ​ർ​മ​നി​യി​ലു​ള്ള മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വെ​ല്ലു​വി​ളി​ക​ൾ​ക്കും വേ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ജ​ർ​മ​നി, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, സ്കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ൾ, ഇ​റ്റ​ലി, ഈ​സ്റ്റേ​ൺ യൂ​റോ​പ്പ്, സിം​ഗ​പ്പു​ർ, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, ചൈ​ന, യു​കെ, നോ​ർ​ത്ത് ആ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നോ​ർ​ക്ക റൂ​ട്ട്സി​ന് കീ​ഴി​ൽ പു​തി​യ കൗ​ൺ​സി​ലു​ക​ൾ നി​ല​വി​ൽ വ​രു​ന്ന​ത്.

ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സ​മ്മേ​ളി​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യ്ക്ക് പു​റ​മെ, പ്ര​വാ​സി​ക​ളു​ടെ ദൈ​നം​ദി​ന പ്ര​ശ്ന​ങ്ങ​ൾ ക​ണ്ട​റി​യാ​നും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പി​ന്തു​ണ ന​ൽ​കാ​നും നോ​ർ​ക്ക​യും പ്ര​വാ​സി സ​മൂ​ഹ​വും ത​മ്മി​ൽ വ​ർ​ഷം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കു​ന്ന ഒ​രു സ്ഥി​രം സം​വി​ധാ​ന​മെ​ന്ന നി​ല​യി​ലാ​ണ് ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കൗ​ൺ​സി​ൽ അം​ഗ​ത്വം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​വും സ​ന്ന​ദ്ധ​സേ​വ​ന​വു​മാ​ണ്.

Latest News

Corehub Up