Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Get Off At Thondaiyad

Kozhikode

തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ല്‍ അ​ഴി​യാ​ക്കു​രു​ക്ക്‌

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലൊ​ന്നാ​യ തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ര്‍​ത്തി​യാ​യി​ട്ടും തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ലെ​യും അ​നു​ബ​ന്ധ സ​ർ​വീ​സ് റോ​ഡു​ക​ളി​ലെ​യും വാ​ഹ​ന​ക്കു​രു​ക്കി​ന് യാ​തൊ​രു ശ​മ​ന​വു​മി​ല്ല.​ഓ​ഫീ​സ്-​സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ജം​ഗ്ഷ​ൻ പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ര​ധാ​ന ജം​ഗ്ഷ​നി​ലേ​ക്ക് ഒ​രേ​സ​മ​യം പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ പ്ര​ധാ​ന പ്ര​തി​സ​ന്ധി.

ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം സ​ർ​വീ​സ് റോ​ഡ് വ​ഴി ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​പ​ന്തീ​രാ​ങ്കാ​വ് ഭാ​ഗ​ത്തു​നി​ന്നും തൊ​ണ്ട​യാ​ട് അ​പ്രോ​ച്ച് റോ​ഡി​ലൂ​ടെ കോ​ട്ടൂ​ളി ഭാ​ഗ​ത്തേ​ക്ക് പോ​കാ​ന്‍ സ​മ​യ​മേ​റെ എ​ടു​ക്കു​ക​യാ​ണ്. തൊ​ണ്ട​യാ​ട് മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ലൂ​ടെ മേ​ഡി​ക്ക​ല്‍​കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണ​മെ​ങ്കി​ലും ഇ​താ​ണ് അ​വ​സ്ഥ.

പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ക​ട​ക്കാ​ൻ സ​ർ​വീ​സ് റോ​ഡു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ സ​മ​യം വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത്. സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​ര ദി​നം​പ്ര​തി കൂ​ടി​വ​രി​ക​യാ​ണ്. ഇ​ടു​ങ്ങി​യ സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കൂ​ടി പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​ന് കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ശാ​സ്ത്രീ​യ​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ത്ത​താ​ണ് കു​രു​ക്ക് മു​റു​കാ​ൻ കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ലെ ഈ ​ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

 

Latest News

Corehub Up