Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GilgitBaltistan

പാക് കൊടുമുടിയിൽ ഹിമപാതം; നാലു പേർ മരിച്ചു

പെ​​​ഷ​​​വാ​​​ർ: ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഗി​​​ൽ​​​ഗി​​​ത് ബാ​​​ൾ​​​ട്ടി​​​സ്ഥാ​​​നി​​​ലു​​​ള്ള ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള കൊ​​​ടു​​​മു​​​ടി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ബ്രോ​​​ഡ് പീ​​​ക്കി​​​ലു​​​ണ്ടാ​​​യ ഹി​​​മ​​​പാ​​​ത​​​ത്തി​​​ൽ പ​​​ത്തം​​​ഗ മ​​​ല​​​ക​​​യ​​​റ്റ സം​​​ഘ​​​ത്തെ കാ​​​ണാ​​​താ​​​യി. പ്ര​​​മു​​​ഖ മ​​​ല​​​ക​​​യ​​​റ്റ വി​​​ദ​​​ഗ്ധ​​​ൻ നി​​​ർ​​​മ​​​ൽ പു​​​ർ​​​ജ​​​യും (43) സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന പാ​​​ക് സം​​​ഘം ഇ​​​ന്ന​​​ലെ നാ​​​ലു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​രു​​​ടേ​​​താ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. നേ​​​പ്പാ​​​ൾ, പാ​​​ക്കി​​​സ്ഥാ​​​ൻ, ഒ​​​മാ​​​ൻ, അ​​​മേ​​​രി​​​ക്ക, ചൈ​​​ന രാ​​​ജ്യ​​​ക്കാ​​​രാ​​​ണു സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മൂ​​​ന്നു പേ​​​ർ നേ​​​പ്പാ​​​ളി ഷെ​​​ർ​​​പ്പ ഗൈ​​​ഡു​​​ക​​​ളാ​​​ണ്.

8,051 മീ​​​റ്റ​​​റു​​​മാ​​​യി ഉ​​​യ​​​ര​​​ത്തി​​​ൽ ലോ​​​ക​​​ത്തി​​​ൽ 12-ാം സ്ഥാ​​​ന​​​മു​​​ള്ള കൊ​​​ടു​​​മു​​​ടി​​​യാ​​​ണ് ബ്രോ​​​ഡ് പീ​​​ക്ക്. വ്യ​​​ഴാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി 6,600 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ മ​​​ഞ്ഞി​​​ടി​​​ച്ചി​​​ലി​​​ൽ മ​​​ല​​​ക​​​യ​​​റ്റ സം​​​ഘം പെ​​​ട്ടി​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള 14 കൊ​​​ടു​​​മു​​​ടി​​​ക​​​ൾ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ കീ​​​ഴ​​​ട​​​ക്കി​​​യ​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് നി​​​ർ​​​മ​​​ൽ പു​​​ർ​​​ജ​​​യു​​​ടെ പേ​​​രി​​​ലാ​​​ണ്. ഇ​​​ദ്ദേ​​​ഹം നേ​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി​​​യാ​​​ണ്. അ​​​ങ്ങേ​​​യ​​​റ്റം ദു​​​ഷ്ക​​​ര​​​മാ​​​യ സ്ഥ​​​ല​​​ത്താ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്ന് പാക് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

Latest News

Corehub Up