Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Giza

ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ര​ണം; 88 പേ​ർ​ക്ക് പ​രി​ക്ക്

കെ​യ്റോ: ഈ​ജി​പ്തി​ൽ ര​ണ്ട് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. തെ​ക്ക​ൻ കെ​യ്റോ​യ്ക്ക് സ​മീ​പം ഗി​സ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​യാ​ത്ത് ജി​ല്ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 88 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗി​സ​യി​ൽ നി​ന്ന് ഫാ​യോ​മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ത​ഹ്യ മി​ർ ട്രെ​യി​നും കെ​യ്റോ​യി​ൽ നി​ന്ന് അ​സ്വാ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. 

ക​ഫി​ർ അ​മ​ർ, അ​ൽ റാ​ഖാ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നാ​ല് ബോ​ഗി​ക​ൾ പാ​ളം തെ​റ്റി. ഇ​വ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​ച്ചു. മ​രി​ച്ച​വ​രി​ൽ ലോ​ക്കോ പൈ​ല​റ്റും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും പാ​ള​ത്തി​ൽ നി​ന്ന് ബോ​ഗി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കു​ന്ന​തി​നു​മാ​യി സൈ​നി​ക​രും ക്രെ​യി​നു​ക​ളും സ്ഥ​ല​ത്തെ​ത്തി. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ 150 ലേ​റെ പേ​ർ​ക്ക്  പ​രി​ക്കേ​റ്റ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

Latest News

Corehub Up