Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GlennPhillips

കിവീസിന്‍റെ കൗണ്ടർ അറ്റാക്ക്; ഇ​ന്ത്യ​യെ വെ​ള്ളം കു​ടി​പ്പി​ച്ച് നി​ക്കോ​ൾ​സും ഫി​ലി​പ്സും

വെ​ല്ലിം​ഗ്ട​ൺ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രു​ടെ തീ​പാ​റും ബൗ​ളി​ങ്ങി​ൽ തു​ട​ക്ക​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ന്യൂ​സി​ല​ൻ​ഡ് മ​ധ്യ​നി​ര​യു​ടെ ക​രു​ത്തി​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. ആ​ദ്യ ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 243 റ​ൺ​സെ​ന്ന മി​ക​ച്ച നി​ല​യി​ലാ​ണ് ആ​തി​ഥേ​യ​ർ.

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ ന്യൂ​സി​ല​ൻ​ഡി​നെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. പേ​സ​ർ​മാ​രു​ടെ കൃ​ത്യ​ത​യാ​ർ​ന്ന പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ ത​ക​ർ​ന്ന കി​വീ​സി​ന്‍റെ അ​ഞ്ച് മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ വെ​റും 70 റ​ൺ​സി​നി​ടെ​യാ​ണ് ന​ഷ്ട​മാ​യ​ത്.​ ക്യാ​പ്റ്റ​ൻ ടോം ​ലാ​തം (0), ഡെ​വ​ൻ കോ​ൺ​വെ (നാ​ല്), ര​ചി​ൻ ര​വീ​ന്ദ്ര (15), ഡാ​രി​ൽ മി​ച്ച​ൽ (ഒ​ന്ന് ), ടോം ​ബ്ല​ണ്ട​ൽ (അ​ഞ്ച്) എ​ന്നി​വ​ർ വേ​ഗ​ത്തി​ൽ മ​ട​ങ്ങി.

എ​ന്നാ​ൽ അ​ഞ്ചി​ന് 70 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ന്യൂ​സി​ല​ൻ​ഡി​ന് തു​ണ​യാ​യ​ത് ഹെ​ൻ​റി നി​ക്കോ​ൾ​സും ഗ്ലെ​ൻ ഫി​ലി​പ്സു​മാ​ണ്. ആ​റാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന ഇ​രു​വ​രും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്തു. ഹെ​ൻ​റി നി​ക്കോ​ൾ​സ് 113 റ​ൺ​സു​മാ​യും ഗ്ലെ​ൻ ഫി​ലി​പ്സ് 94 റ​ൺ​സു​മാ​യും ക്രീ​സി​ലു​ണ്ട്. ഇ​ന്ത്യ​യ്ക്കാ​യി ജ​സ്പ്രീ​ത് ബും​റ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. അ​ൻ​ഷു​ൽ കം​ബോ​ജും ആ​കാ​ശ് ദീ​പും ഓ​രോ വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി.

 

Latest News

Corehub Up