Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Markets In Turmoil

ഗ​ൾ​ഫ് ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം: എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു; ആ​ഗോ​ള വി​പ​ണി​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം അ​തീ​വ സംഘർഷാവ​സ്ഥ​യി​ലേ​ക്ക്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന എ​ണ്ണ-​വാ​ത​ക നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ ലോ​ക​മെ​മ്പാ​ടും എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് നീ​ക്കം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട​ത് ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

യാ​ൻ​ബു ന​ഗ​ര​ത്തി​ലെ സാം​റെ​ഫ് റി​ഫൈ​ന​റി​ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ്ര​തി​ദി​നം നാ​ല് ല​ക്ഷം ബാ​ര​ൽ ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള പ്ലാ​ന്‍റാ​ണി​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലി​ക്വി​ഫൈ​ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് ക​യ​റ്റു​മ​തി പ്ലാ​ന്‍റാ​യ റാ​സ് ല​ഫാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. ഇ​തോ​ടെ ഖ​ത്ത​റി​ൽ നി​ന്നു​ള്ള ഗ്യാ​സ് ഉ​ത്പാ​ദ​ന​വും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

മി​ന അ​ൽ-​അ​ഹ​മ്മ​ദി, മി​ന അ​ബ്ദു​ള്ള എ​ന്നീ ര​ണ്ട് വ​ൻ​കി​ട റി​ഫൈ​ന​റി​ക​ൾ​ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​വി​ടെ വ​ൻ തീ​പി​ടു​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഹ​ബ്ഷാ​ൻ ഗ്യാ​സ് പ്ലാ​ന്‍റി​ന് നേ​രെ വ​ന്ന മി​സൈ​ലു​ക​ൾ ത​ക​ർ​ത്തെ​ങ്കി​ലും അ​വ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് പ്ലാ​ന്‍റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

വ്യാ​ഴാ​ഴ്ച ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 114–115 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നു. അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ലെ എ​ണ്ണ​വി​ല 97 ഡോ​ള​റി​ലെ​ത്തി. യൂ​റോ​പ്പി​ലെ ഗ്യാ​സ് വി​ല​യി​ൽ ഒ​റ്റ​ദി​വ​സം കൊ​ണ്ട് 30 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ഇ​റാ​ന്‍റെ പ്ര​ധാ​ന വാ​ത​ക​പ്പാ​ട​മാ​യ സൗ​ത്ത് പാ​ഴ്സി​ന് നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഊ​ർ​ജ നി​ല​യ​ങ്ങ​ളെ ഇ​റാ​ൻ ല​ക്ഷ്യ​മി​ട്ട​ത്.

 

 

Latest News

Corehub Up