Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GlobalFoodCrisis

ഇന്ന് ലോക ഭക്ഷ്യദിനം: ആ​ഗോ​ള ഭ​ക്ഷ്യ പ്ര​തി​സ​ന്ധി പ​ടി​വാ​തി​ൽ​ക്ക​ൽ

ലോ​​​​​കം ക​​​​​ടു​​​​​ത്ത ഭ​​​​​ക്ഷ്യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലേ​​​​​ക്ക് നീ​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണോ?​​ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും ഒ​​​​​രു പോ​​​​​ലെ പി​​​​​ടിവി​​​​​ട്ടു​​​​​യ​​​​​രു​​​​​ന്ന ഭ​​​​​ക്ഷ്യ​​​​​വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​വും മ​​​​​ധ്യ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വ​​​​​ര​​​​​ണ്ടു​​​​​ണ​​​​​ങ്ങി​​​​​യ കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ളു​​​​​മെ​​​​​ല്ലാം ന​​​​​മ്മു​​​​​ടെ ഭ​​​​​ക്ഷ്യവ്യ​​​​​വ​​​​​സ്ഥ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ലേ​​​​​ക്ക് നീ​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന​​​​​തി​​​ന്‍റെ സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ്.

ന​​​​​മ്മ​​​​​ൾ വി​​​​​ചാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​മ​​​​​പ്പു​​​​​റം ദു​​​​​ർ​​​​​ബ​​​​​ല​​​​​വും അ​​​​​സ്ഥി​​​​​ര​​​​​വു​​​​​മാ​​​​​ണ് ഇ​​​​​ന്ന് ആ​​​​​ഗോ​​​​​ള ഭ​​​​​ക്ഷ്യ​​​വ്യ​​​​​വ​​​​​സ്ഥ. പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ യു​​​​​ദ്ധം, യു​​​​​ക്രെ​​​യ്​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷം, എ​​​​​ൽ നി​​​​​നോ ഉ​​​​​ൾ​​​​​പ്പടെ​​​​​യു​​​​​ള്ള കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ൾ, രാ​​​​​സ​​​​​വ​​​​​ളം പ്ര​​​​​തി​​​​​സ​​​​​ന്ധി തു​​​​​ട​​​​​ങ്ങി​​​​​യ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ൽ 2027ൽ ​​​​​ലോ​​​​​ക ഭ​​​​​ക്ഷ്യ​​​വ്യ​​​​​വ​​​​​സ്ഥ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത ആ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ട്ടേ​​​​​ക്കാ​​​​​മെ​​​​​ന്ന് ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ ജെ.പി. മോ​​​​​ർ​​​​​ഗ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.​​

ഇ​​​​​ന്ത്യ, ബ്ര​​​​​സീ​​​​​ൽ, ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്കും ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ഘാ​​​​​തം.​​ ഇ​​​​​ന്ന് കൃ​​​​​ഷിചെ​​​​​യ്യു​​​​​ന്ന വി​​​​​ള​​​​​ക​​​​​ൾ വി​​​​​ള​​​​​വെ​​​​​ടു​​​​​പ്പ്, സം​​​​​സ്ക​​​​​ര​​​​​ണം, ഗ​​​​​താ​​​​​ഗ​​​​​തം, വി​​​​​ത​​​​​ര​​​​​ണം എ​​​​​ന്നീ ഘ​​​​​ട്ട​​​​​ങ്ങ​​​​​ൾ ക​​​​​ട​​​​​ന്ന് ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ളി​​​​​ൽ എ​​​​​ത്താ​​​​​ൻ മാ​​​​​സ​​​​​ങ്ങ​​​​​ളെ​​​​​ടു​​​​​ക്കും. ന​​​​​മ്മ​​​​​ൾ ഇ​​​​​പ്പോ​​​​​ൾ ക​​​​​ഴി​​​​​ക്കു​​​​​ന്ന​​ ഭ​​​​​ക്ഷ​​​​​ണം മാ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​മു​​​​​മ്പ് വി​​​​​ള​​​​​വെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി​​​​​രി​​​​​ക്കും.​​ ഇ​​​​​തി​​​​​ന​​​​​ർ​​​​​ഥം ഏ​​​​​താ​​​​​നും മാ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​ക​​​​​മോ അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷ​​​​​മോ പൊ​​​​​ട്ടി​​​​​പ്പു​​​​​റ​​​​​പ്പെ​​​​​ടാ​​​​​നി​​​​​ട​​​​​യു​​​​​ള്ള ഒ​​​​​രു ഭ​​​​​ക്ഷ്യ​​​പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലേ​​​​​ക്ക് ലോ​​​​​കം നീ​​​​​ങ്ങി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ്.

പ​​​​​ട്ടി​​​​​ണി​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണം കൂ​​​​​ടും

2030ഓ​​​​​ടെ വി​​​​​ശ​​​​​പ്പി​​​​​ല്ലാ​​​​​ത്ത ഒ​​​​​രു ലോ​​​​​കം കെ​​​​​ട്ടി​​​​​പ്പ​​​​​ടു​​​​​ക്കു​​​​​ക (സീ​​​​​റോ ഹം​​​​​ഗ​​​​​ർ) എ​​​​​ന്ന​​​​​താ​​​​​ണ് ഐ​​​​​ക്യ​​​രാ​​​​​ഷ്‌ട്ര സ​​​​​ഭ​​​​​യു​​​​​ടെ സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​ന ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ര​​​​​ണ്ടാ​​​​​മ​​​​​ത്തേ​​​​​ത്.​​ എ​​​​​ന്നാ​​​​​ൽ ഭൗ​​​​​മ-​​​​​രാ​​​ഷ്‌​​​ട്രീ​​​യ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ, കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി, സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി, ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​യ ന​​​​​യ​​​​​ങ്ങ​​​​​ൾ, കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ൽ ഈ ​​​​​ല​​​​​ക്ഷ്യ​​​​​ത്തി​​​​​ന് അ​​​​​ടു​​​​​ത്തെ​​​​​ങ്ങും എ​​​​​ത്താ​​​​​നാ​​​​​യി​​​​​ട്ടി​​​​​ല്ല.​​ എ​​​​​ൽ നി​​​​​നോ കാ​​​​​ര​​​​​ണം 2027ഓ​​​​​ടെ കു​​​​​റ​​​​​ഞ്ഞ​​​​​ത് 49 ദ​​​​​ശ​​​​​ല​​​​​ക്ഷം ആ​​​​​ളു​​​​​ക​​​​​ൾകൂ​​​​​ടി ക​​​​​ടു​​​​​ത്ത ഭ​​​​​ക്ഷ്യ അ​​​​​ര​​​​​ക്ഷി​​​​​താ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലേ​​​​​ക്ക് ത​​​​​ള്ള​​​​​പ്പെ​​​​​ട്ടേ​​​​​ക്കാ​​​​​മെ​​​​​ന്ന് ലോ​​​​​ക ഭ​​​​​ക്ഷ്യപ​​​​​രി​​​​​പാ​​​​​ടി​​​​​യു​​​​​ടെ (ഡ​​​​​ബ്ല്യു​​​​​എ​​​​​ഫ്പി) പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​ശ​​​​​ക​​​​​ല​​​​​നം സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു.​​ ലോ​​​​​ക​​​​​ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ടെ 40 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം വ​​​​​രു​​​​​ന്ന 300 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് പോ​​​​​ഷ​​​​​കസ​​​​​മ്പ​​​​​ന്ന​​​​​വും ആ​​​​​രോ​​​​​ഗ്യ​​​​​ക​​​​​ര​​​​​മാ​​​​​യ ഭ​​​​​ക്ഷ​​​​​ണം വാ​​​​​ങ്ങാ​​​​​നു​​​​​ള്ള സാ​​​​​മ്പ​​​​​ത്തി​​​​​ക ശേ​​​​​ഷി​​​​​യി​​​​​ല്ല.

പി​​​​​ടി​​​​​യി​​​​​ൽ നി​​​​​ൽ​​​​​ക്കാ​​​​​തെ ഭ​​​​​ക്ഷ്യ വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം

ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ട വ്യാ​​​​​പാ​​​​​ര​​​പാ​​​​​ത​​​​​ക​​​​​ളും തീ​​​​​വ്ര കാ​​​​​ലാ​​​​​വ​​​​​സ്ഥാ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും അ​​​​​ടു​​​​​ത്ത മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഭ​​​​​ക്ഷ്യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​ല വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചേ​​​​​ക്കാ​​​​​മെ​​​​​ന്ന് ജെ.​​​​​പി. മോ​​​​​ർ​​​​​ഗ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു.​​ പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ പ്ര​​​​​ക​​​​​ട​​​​​മാ​​​​​കാ​​​​​ൻ മാ​​​​​സ​​​​​ങ്ങ​​​​​ളെ​​​​​ടു​​​​​ത്തേ​​​​​ക്കാം. 2027ന്‍റെ ​​ആ​​​​​ദ്യ​​​പ​​​​​കു​​​​​തി​​​​​യി​​​​​ൽ ആ​​​​​ഗോ​​​​​ള​​​ത​​​​​ല​​​​​ത്തി​​​​​ൽ ഭ​​​​​ക്ഷ്യ​​​​​വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം ഏ​​​​​ക​​​​​ദേ​​​​​ശം അ​​​ഞ്ച് ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ലേ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്നേ​​​​​ക്കാ​​​​​മെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ട് മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കു​​​​​ന്നു. 2026ന്‍റെ ആ​​​​​ദ്യപ​​​​​കു​​​​​തി​​​​​യി​​​​​ൽ 2.8 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ​​നാ​​​​​ഷ​​​​​ണ​​​​​ൽ സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ് ഓ​​​​​ഫി​​​​​സ് (എ​​​​​ൻ​​​​​എ​​​​​സ്ഒ) ​​ഈ ​​​മാ​​​സം 12ന് ​​​​​പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട പ്രാ​​​​​ഥ​​​​​മി​​​​​ക ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം, ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഈ ​​​​​സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ഭ​​​​​ക്ഷ്യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​ല കു​​​​​ത്ത​​​​​നെ കൂ​​​​​ടി.​​ ഭ​​​​​ക്ഷ്യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം ഓ​​​​​ഗ​​​​​സ്റ്റി​​​​​ലെ 5.97 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ 7.74 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു. ന​​​​​ഗ​​​​​ര​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ ഭ​​​​​ക്ഷ്യ​​​​​വി​​​​​ല 7.18 ശ​​​​​ത​​​​​മാ​​​​​നം ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​പ്പോ​​​​​ൾ ഗ്രാ​​​​​മീ​​​​​ണ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ വ​​​​​ർ​​​​​ധ​​​​​ന 8.06 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഭ​​​​​ക്ഷ്യ​​​​​ധാ​​​​​ന്യ​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ല ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ 17 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ലേ​​​​​റെ കൂ​​​​​ടി.​​ കൃ​​​​​ഷി​​​​​ച്ചെ​​​​​ല​​​​​വ് കൂ​​​​​ടു​​​​​ക​​​​​യും ഉ​​​​​ത്പാ​​​​​ദ​​​​​നം കു​​​​​റ​​​​​യു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​മെ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ വ​​​​​രും​​​മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം കൂ​​​​​ടു​​​​​ത​​​​​ൽ രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കും.

കാ​​​​​ർ​​​​​ഷി​​​​​കോ​​​​​ത്പാ​​​​​ദ​​​​​നം ഇ​​​​​ടി​​​​​യും

സൂ​​​​​പ്പ​​​​​ർ എ​​​​​ൽ നി​​​​​നോ​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ 2026-27 വി​​​​​ള​​​​​വെ​​​​​ടു​​​​​പ്പ് വ​​​​​ർ​​​​​ഷം ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഭ​​​​​ക്ഷ്യ​​​​​ധാ​​​​​ന്യോ​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യ കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​കും.​​ എ​​​​​ൽ നി​​​​​നോ​​​​​യു​​​​​ടെ പ്ര​​​​​ഭാ​​​​​വം ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് രാ​​​​​ജ്യ​​​​​ത്തെ 2026-27 വി​​​​​ള​​​​​വെ​​​​​ടു​​​​​പ്പ് വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു​​​​​ള്ള ഭ​​​​​ക്ഷ്യ​​​​​ധാ​​​​​ന്യ ഉ​​​​​ത്പാ​​​​​ദ​​​​​നല​​​​​ക്ഷ്യം 373.93 ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ണ്ണാ​​​​​യി പു​​​​​തു​​​​​ക്കി നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. 2025-26-​​ലേ​​​തി​​​നേ​​​ക്കാ​​​ൾ 2.63 ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ കു​​​​​റ​​​​​വാ​​​​​ണി​​​​​ത്. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ എ​​​​​ൽ നി​​​​​നോ കാ​​​​​ര​​​​​ണം അ​​​​​രി, മ​​​​​ക്ക​​​​​ച്ചോ​​​​​ളം, പ​​​​​യ​​​​​ർ വ​​​​​ർ​​​​​ഗ​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യു​​​​​ടെ ഉ​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യ കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് ലോ​​​​​ക ഭ​​​​​ക്ഷ്യ കാ​​​​​ർ​​​​​ഷി​​​​​ക സം​​​​​ഘ​​​​​ട​​​​​ന മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കു​​​​​ന്നു.

2026-27ൽ ​​​​​ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​രി ഉ​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ 4.5 മു​​​​​ത​​​​​ൽ 5.5 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ ഇ​​​​​ടി​​​​​വു​​​​​ണ്ടാ​​​​​യേ​​​​​ക്കാം. പൊ​​​​​തുവി​​​​​പ​​​​​ണി​​​​​യി​​​​​ൽ അ​​​​​രി​​​​​യു​​​​​ടെ വ​​​​​ൻ വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​ത്തി​​​​​നാ​​​​​ണ് വ​​​​​രും മാ​​​​​സ​​​​​ങ്ങ​​​​​ൾ സാ​​​​​ക്ഷ്യം വ​​​​​ഹി​​​​​ക്കാ​​​​​ൻ പോ​​​​​കു​​​​​ന്ന​​​​​ത്. ഗോ​​​​​ത​​​​​മ്പ് ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്നി​​​​​ല്ല.​​ എ​​​​​ന്നാ​​​​​ൽ കൊ​​​​​ടും​​​ചൂ​​​​​ടി​​​​​ൽ യൂ​​​​​റോ​​​​​പ്പി​​​​​ലെ കൃ​​​​​ഷി ന​​​​​ശി​​​​​ച്ച​​​​​തും യു​​​ക്രെ​​​യ്​​​​​ൻ യു​​​​​ദ്ധ​​​​​വും കാ​​​​​ര​​​​​ണം ആ​​​​​ഗോ​​​​​ളവി​​​​​പ​​​​​ണി​​​​​യി​​​​​ൽ ഗോ​​​​​ത​​​​​മ്പി​​​​​ന്‍റെ വി​​​​​ല ഉ​​​​​യ​​​​​ർ​​​​​ന്നു​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ​​ഇ​​​​​ത് വ​​​​​രും​​​മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ലും പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ക്കും

മാ​​​​​റ്റ​​​​​മി​​​​​ല്ലാ​​​​​തെ രാ​​​​​സ​​​​​വ​​​​​ളം പ്ര​​​​​തി​​​​​സ​​​​​ന്ധി

പ​​​​​ശ്ചി​​​​​മേ​​​​​ഷ്യാ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തെത്തു​​​​​ട​​​​​ർ​​​​​ന്ന് തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​സ​​​​​വ​​​​​ളം പ്ര​​​​​തി​​​​​സ​​​​​ന്ധി മാ​​​​​റ്റ​​​​​മി​​​​​ല്ലാ​​​​​തെ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ആ​​​​​ഭ്യ​​​​​ന്ത​​​​​ര വി​​​​​പ​​​​​ണി​​​​​യി​​​​​ൽ യൂ​​​​​റി​​​​​യ, ഡൈ ​​​​​അ​​​​​മോ​​​​​ണി​​​​​യം ഫോ​​​​​സ്ഫേ​​​​​റ്റ് എ​​​​​ന്നീ വ​​​​​ള​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ല മാ​​​​​റ്റ​​​​​മി​​​​​ല്ലാ​​​​​തെ തു​​​​​ട​​​​​രു​​​​​ന്നു.​​ എ​​​​​ന്നാ​​​​​ൽ മ​​​​​റ്റു രാ​​​​​സവ​​​​​ള​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ല ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ട​​​​​യി​​​​​ൽ ര​​​​​ണ്ടി​​​​​ര​​​​​ട്ടി​​​​​യി​​​​​ലേ​​​​​റെ കൂടി​​​​​യ​​​​​ത് ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.​​ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ വ​​​​​ള​​​​​ത്തി​​​​​ന്‍റെ ഉ​​​​​പ​​​​​യോ​​​​​ഗം കു​​​​​റ​​​​​യ്ക്കു​​​ക​​​യോ കൃ​​​​​ഷി ചെ​​​​​യ്യു​​​​​ന്ന വി​​​​​ള​​​​​ക​​​​​ൾ മാ​​​​​റ്റു​​​ക​​​യോ കൃ​​​​​ഷി​​​സ്ഥ​​​​​ലം ത​​​​​രി​​​​​ശി​​​​​ടു​​​ക​​​യോ ചെ​​​യ്യും.​​​​​ ക​​​​​ർ​​​​​ഷ​​​​​ക​​​രു​​​ടെ ഈ ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ഭാ​​​​​വി​​​​​യി​​​​​ലെ ഭ​​​​​ക്ഷ്യോ​​​ത്പാ​​​​​ദ​​​​​ന​​​​​ത്തെ കാ​​​​​ര്യ​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കും.

ഇ​​​​​ന്ത്യ​​​​​യി​​​​​ലെ യൂ​​​​​റി​​​​​യ നി​​​​​ർ​​​​​മാ​​​​​ണ പ്ലാ​​​ന്‍റു​​​​​ക​​​​​ളി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന പ്ര​​​​​കൃ​​​​​തി​​​വാ​​​​​ത​​​​​ക​​​​​ത്തി​​​​​ന്‍റെ 80 ശ​​​​​ത​​​​​മാ​​​​​ന​​​​​വും പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്നാ​​​​​ണ് എ​​​​​ത്തു​​​​​ന്ന​​​​​ത്. ഫോ​​​​​സ്ഫേ​​​​​റ്റ് വ​​​​​ള​​​​​ങ്ങ​​​​​ളു​​​​​ടെ 80 ശ​​​​​ത​​​​​മാ​​​​​ന​​​​​വും പൊ​​​​​ട്ടാ​​​​​സ്യം വ​​​​​ള​​​​​ങ്ങ​​​​​ൾ 100 ശ​​​​​ത​​​​​മാ​​​​​ന​​​​​വും രാ​​​​​ജ്യം ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്നു. ​​ഫോ​​​​​സ്ഫേ​​​​​റ്റ് വ​​​​​ളം ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​യു​​​​​ടെ 40 ശ​​​​​ത​​​​​മാ​​​​​ന​​​​​വും സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ൽനി​​​​​ന്നാ​​​​​ണ്. പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചാ​​​​​ലും രാ​​​​​സ​​​​​വ​​​​​ളം വി​​​​​ത​​​​​ര​​​​​ണ ശൃം​​​​​ഖ​​​​​ല​​​​​ക​​​​​ൾ നേ​​​​​രേയാ​​​​​ക്കാ​​​​​ൻ മാ​​​​​സ​​​​​ങ്ങ​​​​​ൾ വേ​​​​​ണ്ടി​​​വ​​​​​രും.​​ രാ​​​​​സ​​​​​വ​​​​​ളം സ​​​​​ബ്സി​​​​​ഡി​​​​​ക്കുവേ​​​​​ണ്ടി 2026-27 ലെ ​​​​​ബ​​​​​ജ​​​​​റ്റി​​​​​ൽ നീ​​​​​ക്കി​​​​​വ​​​​​ച്ചി​​​​​രു​​​​​ന്ന 1.71 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ മൂ​​​​​ന്ന് ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യെ​​​​​ങ്കി​​​​​ലു​​​​​മാ​​​​​യി ഉ​​​​​യ​​​​​രും.

Latest News

Corehub Up