പാലാ: കേന്ദ്രസർക്കാരിന്റെ നിതി ആയോഗ് രജിസ്ട്രേഷനുളള ഹെല്പ്പിംഗ് ഹ്യൂമന്സ് എന്ന അസോസിയേഷന്റെ 2026ലെ ഗ്ലോബല് വുമണ് എക്സലന്സ് അവാര്ഡിന് സിസ്റ്റര് മേരി ജെയിന് പൂവേലില് എസ്ഡി അര്ഹയായി.
റിട്ടയേര്ഡ് ഹൈസ്കൂള് ടീച്ചറും ഹോളിസ്റ്റിക് ഹീലറുമാണ്. 52 പുസ്തകങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെസിബിസി ഗുരുപൂജ അവാര്ഡ് ഉള്പ്പടെ ഒന്പത് അവാര്ഡുകള് ലഭിച്ചിട്ടുണ്ട്. പാലാ കടനാട് പൂവേലില് പരേതരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്. ഇപ്പോള് പാലാ എസ് ഡി കോണ്വെന്റില് വിശ്രമജീവിതം നയിക്കുന്നു.