Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GlobalSuccess

Middle East and Gulf

അ​റ​ബ് റീ​ഡിം​ഗ് ച​ല​ഞ്ച്; മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം

ദു​ബാ​യി: അ​റ​ബ് റീ​ഡിം​ഗ് ച​ല​ഞ്ചി​ന്‍റെ പ​ത്താം സീ​സ​ണി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് അ​ഭി​മാ​ന നേ​ട്ടം. അ​റ​ബി മാ​തൃ​ഭാ​ഷ​യ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്‌‌​ട്രാ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച മ​ല​പ്പു​റം മ​അ​ദി​ൻ അ​ക്കാ​ദ​മി വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഹ​ൻ​ഷാ​ഹ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

11 ദ​ശ​ല​ക്ഷം യു​എ​ഇ ദി​ർ​ഹം സ​മ്മാ​ന​ത്തു​ക​യു​ള്ള മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി നേ​ടി​യ നേ​ട്ടം കേ​ര​ള​ത്തി​നും അ​ഭി​മാ​ന​മാ​യി. ദേ​ശീ​യ​ത​ല​ത്തി​ലെ പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചാ​ണ് ഷ​ഹ​ൻ​ഷാ​ഹ് ദു​ബാ​യി​ലെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ എ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് -​ ഷ​മീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് ഷ​ഹ​ൻ​ഷാ​ഹ്. ന്യൂ​സി​ല​ൻ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച സു​ഹൈ​ബ് മ​ജ്ദ് മു​ഹ​മ്മ​ദി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. മ​ലേ​ഷ്യ​യി​ൽ നി​ന്നു​ള്ള ഹാ​ല ഉ​സാ​മ ര​ണ്ടാം സ്ഥാ​നം നേ​ടി.

ദു​ബാ​യി വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. 60 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 4,02,86,428 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്താ​നും അ​റ​ബി​ക് ഭാ​ഷാ നൈ​പു​ണ്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പ​ദ്ധ​തി 2015-ൽ ​ആ​രം​ഭി​ച്ച​ത്.

Latest News

Corehub Up