Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoalKeeper

ഗി​​ല്ലെ​​ർ​​മോ ഒ​​ച്ചോ​​വ വി​​ര​​മി​​ച്ചു

മെ​​ക്സി​​ക്കോ: മെ​​ക്സി​​ക്കോ​​യു​​ടെ ഇ​​തി​​ഹാ​​സ ഗോ​​ൾ​​കീ​​പ്പ​​ർ ഗി​​ല്ലെ​​ർ​​മോ ഒ​​ച്ചോ​​വ വി​​ര​​മി​​ച്ചു.

22 വ​​ർ​​ഷം നീ​​ണ്ട ത​​ന്‍റെ പ്രഫഷ​​ണ​​ൽ ക​​രി​​യ​​ർ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​താ​​യി അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു. 41-ാം വ​​യ​​സി​​ലാ​​ണ് വി​​ര​​മി​​ക്ക​​ൽ. ക്ലബ്‌ ഫു​​ട്ബോ​​ളി​​ൽ​​നി​​ന്നും ദേ​​ശീ​​യ ടീ​​മി​​ൽ​​നി​​ന്നും ഒ​​രേ​​സ​​മ​​യം വി​​ര​​മി​​ക്കു​​ന്ന​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ആ​​റ് ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ ക​​ളി​​ച്ച താ​​ര​​മെ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ടം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്കും ല​​യ​​ണ​​ൽ മെ​​സി​​ക്കു​​മൊ​​പ്പം പ​​ങ്കി​​ടു​​ന്ന താ​​ര​​മാ​​ണ് ഒ​​ച്ചോ​​വ. 2014, 2018, 2022 ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ മെ​​ക്സി​​ക്കോ​​യു​​ടെ സ്റ്റാ​​ർ​​ട്ടിം​​ഗ് ഗോ​​ൾ​​കീ​​പ്പ​​റാ​​യി​​രു​​ന്നു ഒ​​ച്ചോ​​വ.

2004ൽ ​​മെ​​ക്സി​​ക്കോ സി​​റ്റി​​യി​​ലെ ക്ലബ്‌ അ​​മേ​​രി​​ക്ക​​യി​​ലൂ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹം ത​​ന്‍റെ ക​​രി​​യ​​ർ ആ​​രം​​ഭി​​ച്ച​​ത്.

2026 ലോ​​ക​​ക​​പ്പി​​ൽ ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്കി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു ഒ​​ച്ചാ​​വോ​​യു​​ടെ അ​​വ​​സാ​​ന അ​​ന്താ​​രാ​​ഷ്ട്ര മ​​ത്സ​​രം. ത​​ന്‍റെ ക​​രി​​യ​​ർ തു​​ട​​ങ്ങി​​യ അ​​തേ ആ​​സ്റ്റ​​ക്ക സ്റ്റേ​​ഡി​​യ​​ത്തി​​ൽ​​വ​​ച്ച് വൈ​​കാ​​രി​​ക​​മാ​​യ യാ​​ത്ര​​യ​​യ​​പ്പോ​​ടെ അ​​ദ്ദേ​​ഹം ക​​ളം വി​​ട്ടു.

അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ത്തി​​ൽ മെ​​ക്സി​​ക്കോ​​യ്ക്കൊ​​പ്പം ആ​​റ് കോ​​ണ്‍​കാ​​ഫ് ഗോ​​ൾ​​ഡ് ക​​പ്പ് കി​​രീ​​ട നേ​​ട്ട​​ങ്ങ​​ളി​​ൽ പ​​ങ്കാ​​ളി​​യാ​​യി​​ട്ടു​​ണ്ട്.

Sports

ആ​​ലി​​സ​​ണ്‍ ഔ​​ട്ട്

ബ്ര​​സീ​​ലി​​യ: ഫി​​ഫ ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദമ​​ത്സ​​ര​​ത്തി​​നു​​ള്ള ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍​നി​​ന്ന് ഗോ​​ള്‍ കീ​​പ്പ​​ര്‍ ആ​​ലി​​സ​​ണ്‍ ബെ​​ക്ക​​ര്‍ പു​​റ​​ത്ത്.

ഫ്രാ​​ന്‍​സ്, ക്രൊ​​യേ​​ഷ്യ ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ​​യാ​​ണ് ബ്ര​​സീ​​ലി​​ന്‍റെ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ള്‍. മാ​​ര്‍​ച്ച് 27നാ​​ണ് ബ്ര​​സീ​​ല്‍ x ഫ്രാ​​ന്‍​സ് സൂ​​പ്പ​​ര്‍ പോ​​രാ​​ട്ടം.

ഏ​​പ്രി​​ല്‍ ഒ​​ന്നി​​ന് കാ​​ന​​റി​​ക​​ള്‍ ക്രൊ​​യേ​​ഷ്യ​​യെ നേ​​രി​​ടും. ഫി​​റ്റ്‌​​ന​​സ് ഇ​​ല്ലാ​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ സൂ​​പ്പ​​ര്‍ താ​​രം നെ​​യ്മ​​റി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്താ​​തെ​​യാ​​ണ് ബ്ര​​സീ​​ല്‍ ടീ​​മി​​നെ കോ​​ച്ച് കാ​​ര്‍​ലോ ആ​​ന്‍​സി​​ലോ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നും ആ​​ലി​​സ​​ണി​​നെ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. ആ​​ലി​​സ​​ണി​​നു പ​​ക​​ര​​മാ​​യി കോ​​റി​​ന്ത്യ​​ന്‍​സി​​ന്‍റെ ഹ്യൂ​​ഹൊ സോ​​സ ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടു.

Latest News

Corehub Up